NEWS

പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കാല്‍പാദം അറ്റു 

പത്തനംതിട്ട :തോട്ട പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കാല്‍പാദം അറ്റു.
മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാല്‍പ്പാദമാണ് അറ്റുപോയത്.അപകടത്തില്‍ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: