Month: September 2022
-
Local
റെയിൽവെ ട്രാക്കിൽ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച പുരുഷനും രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയും ട്രയിന്‍തട്ടി മരിച്ചു
കൊല്ലം ചെങ്കോട്ട ബ്രോഡ്ഗേജ് പാതയില്‍ ആവണീശ്വരം സ്റ്റേഷനില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ റഹീംകുട്ടി, കുന്നിക്കോട് സ്വദേശിനി സജീന എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി ട്രാക്കിൽ വീണ ഫോൺ എടുക്കുന്നതിനിടെയാണ് അപകടം. റഹീംകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജീനെയും ട്രെയിൻ ഇടിക്കുകയായിരുന്നു. കൊല്ലം ആവണീശ്വരത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഉച്ചയ്ക്ക് ശേഷം 2.30 ഓടെയായിരുന്നു അപകടം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ മൊബൈല്‍ ഫോണ്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് റഹീംക്കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത് .രണ്ടാമത്തെ ട്രാക്കില്‍ എത്തിയ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. ട്രാക്കില്‍ വച്ച് തന്നെ തീവണ്ടിയിടിച്ച് സജീന മരണപ്പെട്ടു. കാല്‍പാദം അറ്റുപോയ റഹീംകുട്ടി കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വച്ചാണ്…
Read More » -
Local
പേരാമ്പ്രയിലെ സി.പി.ഐ വനിതാ നേതാവിനെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമം, സി.പി.എം നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗവും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെ.പി ബിജുവിനെതിരെ സ്ത്രീപീഡനകേസ്. സി.പി.ഐ വനിതാ നേതാവിൻ്റെ പരാതിയിലാണ് കേസ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾനിലയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഓണത്തിന് മുമ്പാണ് സംഭവം നടന്നത്. നിലവിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ് കെ.പി ബിജു. ലൈംഗികാതിക്രമത്തിന് 354,354 A1 iവകുപ്പുകൾ പ്രകാരം മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്.
Read More » -
Crime
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ശിക്ഷായിളവ് ഹർജി ഹൈക്കോടതി തള്ളി, നിഷാം ജയിലിൽ തുടരും
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. നിഷാമിന് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ‘ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞു, തനിക്ക് ജാമ്യം നല്‍കണം, കുറ്റം ബോധപൂര്‍വ്വമായിരുന്നില്ല’ തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയില്‍ പ്രധാനമായും നിഷാം ഉന്നയിച്ചിരുന്നത്. ജീവപര്യന്തവും 24 വര്‍ഷം മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള തടവുമാണ് നിഷാമിന് ശിക്ഷ വിധിച്ചത്. ഇത് തുടര്‍ന്നും അനുഭവിക്കണമെന്ന് ഹര്‍ജി തള്ളിയ കോടതി വ്യക്തമാക്കി. വിചാരണക്കോടതി ശിക്ഷ വിധിച്ചത് 2016ലാണ്. ഏഴ് വകുപ്പുകളാണ് ചുമത്തിയത്. ഏഴിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, 80 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകണമെന്നും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തേ…
Read More » -
Local
ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചുപറിച്ചു
തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തെരുവുനായകള്‍ക്കു അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ പതിവുപോലെ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് കടിയേറ്റത്.
Read More » -
NEWS
സുഹൃദ് രാജ്യങ്ങള്‍ പോലും ഞങ്ങളെ പിച്ചക്കാരായി കരുതുന്നു: ഷെഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: വിലക്കയറ്റത്തിന് പുറമെ പ്രളയവും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തങ്ങളെ ഒരു ഭിക്ഷക്കാരെ പോലെയാണ് സുഹൃദ് രാജ്യങ്ങള്‍ പോലും കാണുന്നതെന്നും ഏതെങ്കിലും ഒരു രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ എവിടെയുമെത്താതെ അലഞ്ഞ് തിരിയുകയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. ”ഇന്ന് ഞങ്ങള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ്. 75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ചെറിയ സമ്പദ്വ്യവസ്ഥകള്‍ പോലും പാകിസ്ഥാനെ മറികടന്നു. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷമായി ഞങ്ങള്‍ പിച്ചചട്ടിയുമായി അലഞ്ഞുതിരിയുകയാണ്,” പാക് പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്തം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള…
Read More » -
NEWS
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ
ന്യൂഡൽഹി :രാജ്യത്ത് വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമായി വീണ്ടും കേരളം. കേന്ദ്ര സര്‍ക്കാറിന്റെ ആഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് ശതമാനം ആണ്. എന്നാല്‍ കേരളത്തിലാകട്ടെ ഇത് 5.73 ശതമാനം മാത്രവും. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ശക്തമായ പൊതുവിതരണ സമ്ബ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. ഒപ്പം ഓണക്കാലത്ത് അതിശക്തമായി വിപണിയില്‍ ഇടപെടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാറിന് സാധിക്കുകയും ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
Read More » -
Kerala
പിരിവ് നല്‍കാത്തതിനു വ്യാപാരിയെ ആക്രമിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി
കൊല്ലം: പിരിവ് നല്‍കാത്തതിന് കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസ് നടപടി. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അടക്കം മൂന്ന് പേരെയാണ് കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തത്. ഇത്തരം നടപടികള്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയ്ക്കുള്ള ഫണ്ട് പിരിവിനിടെയായിരുന്നു അക്രമം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസിനെയാണ് സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചത്. രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതോടെ പ്രകോപിതരായി സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നെന്നും അനസ് പറഞ്ഞു. ‘ഭാരത് ജോഡോ’ യാത്രയുമായി ബന്ധപ്പെട്ട് ഒരു സംഘം കോണ്‍ഗ്രസുകാര്‍ കടയില്‍ വന്നു. 500 രൂപ പിരിവുകൊടുത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ടായിരം രൂപ നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞു. കടയില്‍ അക്രമമുണ്ടാക്കി. ത്രാസ് അടിച്ചുപൊട്ടിച്ചു. സ്റ്റാഫിനെ മര്‍ദിച്ചു. പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. സാധനങ്ങള്‍ വാരിയെറിഞ്ഞ് നാശനഷ്ടമുണ്ടാക്കി. സഹിക്കാന്‍…
Read More » -
NEWS
നവരാത്രി;ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ അവസരം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിശ്വപ്രസിദ്ധമായ ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കുറഞ്ഞ ചെലവിൽ ഈ യാത്ര സഫലമാക്കാനുള്ള സുവർണാവസരമാണ് നിങ്ങൾക്കായി ഒരുങ്ങുന്നത്. നവരാത്രിയോട് അനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ IRCTC നവരാത്രി പ്രത്യേക ട്രെയിൻ ടൂർ പാക്കറ്റ് പ്രഖ്യാപിച്ചു. ഈ പാക്കേജ് അനുസരിച്ച് സെപ്റ്റംബർ 30നാണ് കത്രയിലേക്കുള്ള ട്രെയിൻ യാത്ര. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ നവരാത്രി കാലത്ത് മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വൻ തിരക്കാണ് പൊതുവെ ഈ സമയത്ത് അനുഭവപ്പെടുന്നത്. പലപ്പോഴും കൺഫേം ചെയ്ത ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതിനാലാണ് നവരാത്രി ദിനത്തിൽ തീർഥാടകരുടെ സൗകര്യാർഥം ഈ പാക്കേജ് അവതരിപ്പിക്കാൻ ഐആർസിടിസി- IRCTC തീരുമാനിച്ചിരിക്കുന്നത്. ഐആർസിടിസി നൽകിയ വിവരമനുസരിച്ച്, ഈ ട്രെയിൻ ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 30ന് പുറപ്പെടും. ഈ ടൂർ പാക്കേജിന്റെ ദൈർഘ്യം 4…
Read More » -
Crime
വടക്കന്‍ കേരളത്തിലെ ‘ഭവനഭേദന വിദഗ്ധന്‍’ പിടിയില്‍
മലപ്പുറം: വടക്കന്‍ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീട് കുത്തിത്തുറന്ന് 80,000 രൂപ ഇയാള്‍ കവര്‍ന്നിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ ഡിവൈ.എസ്.പി: വി.വി ബെന്നിയുടെ നേതൃത്വത്തില്‍ തിരൂര്‍ ഡെന്‍സാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ 10 ഓളം മോഷണം നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഒറ്റപ്പാലം ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി ഒറ്റപ്പാലം,ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്, നല്ലളം…
Read More » -
NEWS
കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണം:ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍
മുംബൈ :കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആവശ്യപ്പെട്ടു. തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയിസ് ഓഫ് സ്‌ട്രേ ഡോഗ്‌സി’ന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിര്‍ത്തൂ’ എന്നും രാഹുല്‍ കുറിക്കുന്നു.അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കര്‍മപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്‌സ്‌പോടുകളില്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കും. ഹോട്‌സ്‌പോടുകളിലെ എല്ലാ നായ്ക്കള്‍ക്കും ഷെല്‍ടര്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്‌സ്‌പോടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഹോട്‌സ്‌പോടുകളിൽ പത്തനംതിട്ടയാണ് മുന്നില്‍.64 ഹോട്ട്‌സ്‌പോട്ടുകളാണു ഇവിടെയുള്ളത്.
Read More »