Month: September 2022
-
India
ഗുലാംനബി ആസാദിന് വധഭീഷണി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ആഹ്വാനം ചെയ്ത മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുമ്പായി നിരവധി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച ഗുലാം നബി ആസാദ്, തീവ്രവാദം കശ്മീരിലെ ജനങ്ങള്‍ക്കു നാശവും ദുരിതവും മാത്രമേ സമ്മാനിക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരസംഘടന ആസാദിനെതിരേ വധഭീഷണി മുഴക്കിയത്. ആസാദ് വഞ്ചകനാണെന്നും ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. വധഭീഷണി ശ്രദ്ധയില്‍ പെട്ടെന്നും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടു തന്നെ പോകുമെന്നും ആസാദ് പറഞ്ഞു. തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ നടന്ന പൊതുയോഗത്തിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതരേ ആസാദ് തുറന്നടിച്ചത്. ”തോക്കെടുത്തവരോട് എന്റെ അഭ്യര്‍ഥനയിതാണ്. നിങ്ങള്‍ പിടിച്ചിരിക്കുന്ന തോക്കുകള്‍ ഒരു തരത്തിലും പരിഹാരമല്ല. തോക്ക് നാശവും ദുരിതവും മാത്രമേ വരുത്തുകയുള്ളു. കൂടുതല്‍ യുവാക്കളുടെ മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നില്ല. തീവ്രവാദം കൊണ്ടു സ്വയം നശിച്ച ഒരു രാജ്യം നമ്മുടെ രാജ്യത്തെയും കൂടി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.” – ആസാദ് പറഞ്ഞു.
Read More » -
Kerala
‘പഴകിപ്പുളിച്ചുപോയ’ മദ്യം നശിപ്പിക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കുന്നു. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് കാണിച്ച് ബിവറേജ് ഔട്ട്‌ലെറ്റ് അധികൃതര്‍ എക്സൈസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യക്കുപ്പികള്‍ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുക. ഇതേത്തുടര്‍ന്ന് എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്‌ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും കണ്ടെത്തിയിരുന്നു. നിര്‍മാണത്തിനുശേഷം വിവിധയിനം ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ ആറുമാസംവരേ ഉപയോഗിക്കാന്‍ കഴിയു. രണ്ടുവര്‍ഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക. സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. രണ്ട് വിഭാഗങ്ങളിലായാണ് ഇവ ശേഖരിച്ച് നശിപ്പിക്കുക. അടുത്ത ദിവസങ്ങളില്‍ തിരുവല്ലയിലെ ഡിസ്റ്ററിയില്‍ എക്സൈസ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തിലായിരിക്കും നശിപ്പിക്കുക.
Read More » -
Breaking News
ചന്ദ്രബോസ് വധം: മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയില്‍ ഇളവു തേടി പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവില്‍ ഇളവു തേടിയാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കി. ചന്ദ്രബോസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിഷാം ആക്രമിക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദം. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
Read More » -
Crime
പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കത്തിച്ചു
ചെന്നൈ: പ്രണയബന്ധത്തിനു തടസം നിന്നതിനു യുവതി, ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്നു കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണു സംഭവം. പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു കൊടുംക്രൂരത പുറത്തു കൊണ്ടുവന്നത്. പൊന്നാഗരം സോംപെട്ടിയിലെ മണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മണിയുടെ ഭാര്യ ഹംസവല്ലി (26), കാമുകന്‍ സന്തോഷ്, ഇയാളുടെ സുഹൃത്ത് ലോകേഷ് എന്നിവര്‍ അറസ്റ്റിലായി. ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, പാന്റിന്റെ പോക്കറ്റില്‍ കത്തിപോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പോലീസിനു കിട്ടി. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ മണിയെ തിരിച്ചറിഞ്ഞു. വീട്ടിലെത്തിയ പോലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോള്‍ കരഞ്ഞെങ്കിലും ഇവര്‍ക്കു കാര്യമായ ഭാവവിത്യാസമുണ്ടായില്ല. തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം വെളിച്ചത്തായത്. മൂന്നുകൊല്ലം മുന്‍പായിരുന്നു ഇവരുടെ…
Read More » -
NEWS
വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടു; സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബവും പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
പാനൂര്‍ : വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബവും പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. വേങ്ങാട് സ്വദേശികളായ സജിത്തും ശോഭയും മക്കളുമാണ് കഴിഞ്ഞ ദിവസം രാത്രി സ്റ്റഷനിലെത്തിയത്. ഇവര്‍ മേലെ ചമ്ബാട് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് താമസം തുടങ്ങിയത്. വാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉടമ വീട് പൂട്ടുകയായിരുന്നവെന്നു പറയുന്നു. സജിത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. വീട്ടുജോലിക്കാരിയാണ് ശോഭ. രണ്ടു പേരും തൊഴില്‍ സ്ഥലത്തുള്ളപ്പോഴാണ് ഇവര്‍ താമസിക്കുന്ന വീട് ഉടമയെത്തി പൂട്ടിയത്. സ്കൂളില്‍ നിന്ന് 2 മക്കളും തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.തുടർന്ന് പെരുവഴിയിലായ കുടുംബം സ്റ്റഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് കുടുംബത്തെ പാനൂരിലെ ഒരു സ്വകാര്യ ലോഡ്ജിലേക്കു മാറ്റി.
Read More » -
NEWS
ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും പിടിയിൽ
കൊച്ചി: ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എം.ഡി.എം.എയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്‌ലാറ്റിൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു കഞ്ചാവ് കൃഷി. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടിച്ചട്ടിക്ക് താഴെയായി പ്രത്യേകം തയാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചിരുന്നു. നട്ടുവളര്‍ത്തിയ നാലുമാസമായ കഞ്ചാവുചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്.
Read More » -
India
കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് 9 പേര്‍ മരിച്ചു
ലഖ്നൗ: കനത്ത മഴയില്‍ മതിലിടിഞ്ഞു വീണ് ഒമ്പതു മരണം. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ലഖ്നൗവിലെ ദില്‍കുഷ ഏരിയയിലാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. സമീപത്തെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Read More » -
Local
നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
ഹരിപ്പാട്: നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുല്‍ അഖ്‌സയില്‍ മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം. ഹരിപ്പാട് താമല്ലാക്കല്‍ ഖാദിരിയ്യ മന്‍സിലില്‍ യു.എം ഹനീഫ മുസ്ലിയാര്‍(55) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോണ്‍ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ കാര്‍ത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. താജുല്‍ ഉലമ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഖുര്‍ആന്‍ കോളേജ് പ്രസിഡന്റ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
NEWS
വൈകല്യത്തെ മറികടന്ന് കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയ സലാം കുമാറിന് വീട് വച്ചു നൽകി ലുലു ഗ്രൂപ്പ്
റാന്നി : കോവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ തിളങ്ങിയ സലാം കുമാറിന് വീടെന്ന സ്വപ്‌നം സാധ്യമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷം വീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് സലാംകുമാര്‍ വീടെന്ന സ്വപ്‌നത്തിലേക്ക് അടുക്കുന്നത്. വീട് നിര്‍മാണത്തിനുള്ള 20 ലക്ഷം രൂപ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ സെക്രട്ടറി ഇ.എ ഹാരീസ് , ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സലാം കുമാറിന്റെ വീട്ടിലെത്തി കൈമാറി. അരയ്‌ക്ക് താഴെ തളര്‍ന്ന് പോയ സലാംകുമാര്‍ കോവിഡ് കാലത്ത് പത്തനംതിട്ടയുടെ മലയോര മേഖലയിലെ പോരാളി ആയിരുന്നു. ലുലു ഗ്രൂപ്പ് നല്‍കുന്ന ആംബുലന്‍സും ഉടന്‍ കൈമാറും. ശാരീരിക ബുദ്ധിമുട്ടുകളുള്ള സലാംകുമാറിന്റെ കോവിഡ് കാലത്തെ സേവനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Read More » -
NEWS
ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കിയില്ല; കൊല്ലത്ത് വ്യാപാരികൾക്ക് നേരെ ആക്രമണം
കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കിയില്ലെന്ന പേരില്‍ പത്തനാപുരം കുന്നിക്കോട് വ്യാപാരികൾക്ക് നേരെ ആക്രമണം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിൽ ഉൾപ്പെടെയാണ് അക്രമം.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് അക്രമത്തിന് പിന്നിലെന്ന് അനസ് പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. ഇന്ന് പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് കടയുടമയുടെ ആരോപണം.
Read More »