NEWS

കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണം:ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 

മുംബൈ :കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആവശ്യപ്പെട്ടു.
തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയിസ് ഓഫ് സ്‌ട്രേ ഡോഗ്‌സി’ന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു.
പോസ്റ്ററിനൊപ്പം ‘ദയവായി, നിര്‍ത്തൂ’ എന്നും രാഹുല്‍ കുറിക്കുന്നു.അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കര്‍മപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്‌സ്‌പോടുകളില്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കും. ഹോട്‌സ്‌പോടുകളിലെ എല്ലാ നായ്ക്കള്‍ക്കും ഷെല്‍ടര്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു.
തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്‌സ്‌പോടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
ഹോട്‌സ്‌പോടുകളിൽ പത്തനംതിട്ടയാണ് മുന്നില്‍.64 ഹോട്ട്‌സ്‌പോട്ടുകളാണു ഇവിടെയുള്ളത്.

Back to top button
error: