Month: September 2022
-
Business
യുഎഇയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
അബുദാബി: യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21നാണ് ഈ നിരക്കിലെത്തിയത്. ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു. എന്നാല്‍ 3.25 ദിര്‍ഹം കുറഞ്ഞ് 189 ദിര്‍ഹം ആകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
Read More » -
Kerala
മീന്‍ കയറ്റുന്നതിനിടെ ബോള്‍ട്ടുകള്‍ക്കിടയില്‍പ്പെട്ടു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ജിയൻ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി ഒരു ബോട്ടില്‍ നിന്ന് മത്സ്യം മറ്റൊരു ബോട്ടിലേക്ക് കയറ്റുന്നതിനിടെ ജിയൻ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Crime
ബസിലെ പോക്കറ്റടി ശ്രമം കയ്യോടെ പൊക്കി യാത്രക്കാര്‍; പുറത്തേക്ക് ചാടി റോഡില്‍ കിടന്ന് നാടോടി സ്ത്രീയുടെ ‘നാടകം’
മലപ്പുറം: ബസിൽ പോക്കറ്റടിക്കാനുള്ള ശ്രമം കയ്യോടെ പൊക്കിയതോടെ നാടോടി സ്ത്രീ പുറത്തേക്ക് ചാടി. കോട്ടക്കൽ സ്വാഗതമാട്ടാണ് സംഭവം. കോട്ടക്കൽ-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലാണ് പോക്കറ്റടി ശ്രമമുണ്ടായത്. പോക്കറ്റടി ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ യുവതി ബസിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പാതയോരത്ത് കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഇവർ കിണഞ്ഞു ശ്രമിച്ചിട്ടും യുവതി കിടപ്പോട് കിടപ്പ് തന്നെ. തുടർന്ന് പോലീസെത്തി. തുടർന്നും യുവതിയെ റോഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇതിനും വഴങ്ങാതിരുന്ന സ്ത്രീയെ ഒടുവിൽ ആംബുലൻസ് എത്തിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. യുവതിക്ക് പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
Read More » -
India
അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗ്, കർണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: അഗസ്ത്യാർ കൂടത്തിൽ ട്രക്കിംഗിന് പോയ കർണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
Read More » -
Local
തലശ്ശേരിയിലും കൊയിലാണ്ടിയിലും ലോറി അപകടം, രണ്ട് ജീവനുകൾ പൊലിഞ്ഞു
നിരത്തുകൾ ചോരക്കളങ്ങളായി മാറുകയാണ്. പ്രതിദിനം എണ്ണമറ്റ ജീവനുകളാണ് വാഹനാപകടങ്ങിൽ പെട്ട് പെരുവഴികളിൽ പൊലിഞ്ഞു പോകുന്നത്. തലശ്ശേരിയിലും കൊയിലാണ്ടിയിലും നടന്ന വാഹനാപകടങ്ങളിൽ രണ്ടു പേരാണ് ഇന്ന് ദാരുണമായി മരണപ്പെട്ടത്. കൊയിലാണ്ടിയിൽ ലോറി തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദാണ് (21) മരിച്ചത്. ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കിന് മുന്നിൽ മറ്റൊരു വാഹനം പെട്ടെന്ന് നിർത്തിയ പ്പോൾ ബൈക്കും പെട്ടെന്ന് നിർത്തേണ്ടി വന്നു. ഈ സമയത്ത് റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച മുഫീദിന്റെ പിതാവ്: റഫീഖ്. മാതാവ് : ജസീല. സഹോദരങ്ങൾ: അഫീഫ്, ആഷിഫ് തലശ്ശേരി: സൈദാർപള്ളിക്ക് സമീപം ലോറി തട്ടി പൊന്ന്യം പാലത്ത് താമസിക്കുന്ന പടിക്കൽ നാസർ (60) മരണപ്പെട്ടു.…
Read More » -
Kerala
ലാവലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും; കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യത
ദില്ലി: ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉള്‍പ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ കേസ് എടുക്കൂ എന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേസ് വീണ്ടും മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. നാലാമത്തെ കേസായാണ് രണ്ട് മണിക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന്, കക്ഷി ചേർന്ന ടിപി നന്ദകുമാറിന്‍റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ്…
Read More » -
India
ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ അറസ്റ്റില്‍
ദില്ലി: അഴിമതി കേസിൽ ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിലായി. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അമാനത്തുള്ള ഖാനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. ദില്ലി വഖഫ് ബോർഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഖാനെ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു. വഖഫ് ബോർഡ് ചെയർമാൻ ആയിരിക്കെ അനധികൃതമായി 32 പേരെ ജോലിയിൽ നിയമിച്ചെന്നാണ് കേസ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയുള്ളതാണ് ഈ നിയമനങ്ങളെന്ന് ആന്റി കറപ്ഷൻ ബ്യൂറോ വാദിക്കുന്നു. ദില്ലി വഖഫ് ബോർഡ് സിഇഒ ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും ആന്റി കറപ്ഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ അന്വേഷണസംഘത്തിന് നേരെ അമാനത്തുള്ള ഖാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആക്രമണമുണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആന്റി കറപ്ഷൻ ബ്യൂറോ സംഘം 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് ചെയ്യുന്ന നിരവധി ആം ആദ്മി…
Read More » -
NEWS
ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു
അബുദാബി: ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.
Read More » -
Kerala
ആർ.ടി.എ ഉദ്യോഗസ്ഥർ പെട്ടിക്കട മറയാക്കി കൈക്കൂലി വാങ്ങുന്നു, റെയ്ഡിൽ പിടിച്ചെടുത്തത് ഒന്നര ലക്ഷം രൂപയും ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും
കോഴിക്കോട് ചേവായൂരിൽ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സമീപത്തെ പെട്ടിക്കടയിലുമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 1.57 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട നിരവധി രേഖകളും. ഡ്രൈവിംഗ് ടെസ്റ്റിനു വരുന്നവർ ഉദ്യോഗസ്ഥന്മാർക്ക് നേരിട്ട് കൈക്കൂലി കൊടുക്കാതെ പെട്ടിക്കടകളിലും മറ്റും ഏല്പിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഉപയോഗിച്ച് പണം വാങ്ങുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീജിത്താണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെ ഇടനിലക്കാരെ ഉപയോഗപ്പെടുത്തി കൈക്കൂലി വാങ്ങുന്നു എന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്. ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തെ തട്ടുകടയില്‍ നിന്നാണ് പണം പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു.
Read More » -
Local
ഇടുക്കി തങ്കമണിയിലെ അമ്പലമേട്ടിൽ 2 യുവാക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു
ഇടുക്കി ജില്ലയിലെ കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ് (38), അരുൺ (40) എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനായി ഇറങ്ങുന്നതിനിടയിൽ കാൽ വഴുതിവീണതാകാം അപകടകാരണം. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു എന്നും സമീപവാസികൾ പറയുന്നു. ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് എത്തി എങ്കിലും ഇതിന് മുൻപ് തന്നെ ഇരുവരെയും പുറത്തെടുത്തിരുന്നു. തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Read More »