NEWS

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ

ന്യൂഡൽഹി :രാജ്യത്ത് വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമായി വീണ്ടും കേരളം.

കേന്ദ്ര സര്‍ക്കാറിന്റെ ആഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് ശതമാനം ആണ്. എന്നാല്‍ കേരളത്തിലാകട്ടെ ഇത് 5.73 ശതമാനം മാത്രവും. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്.

ശക്തമായ പൊതുവിതരണ സമ്ബ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.

 

 

ഒപ്പം ഓണക്കാലത്ത് അതിശക്തമായി വിപണിയില്‍ ഇടപെടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാറിന് സാധിക്കുകയും ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.

Back to top button
error: