LocalNEWS

പേരാമ്പ്രയിലെ സി.പി.ഐ വനിതാ നേതാവിനെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമം, സി.പി.എം നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട്: സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗവും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെ.പി ബിജുവിനെതിരെ സ്ത്രീപീഡനകേസ്. സി.പി.ഐ വനിതാ നേതാവിൻ്റെ പരാതിയിലാണ് കേസ്.

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ മുകൾനിലയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഓണത്തിന് മുമ്പാണ് സംഭവം നടന്നത്. നിലവിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാണ് കെ.പി ബിജു. ലൈംഗികാതിക്രമത്തിന് 354,354 A1 iവകുപ്പുകൾ പ്രകാരം മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്.

Back to top button
error: