Month: August 2022
-
NEWS
ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മുത്തച്ഛന് 51 വർഷം കഠിനതടവ്
പത്തനംതിട്ട :ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മുത്തച്ഛന് 51 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂര്‍ ഏനാത്ത് സ്വദേശി രാജു (62)വിനെയാണ് പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കൗണ്‍സിലറുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. ഏനാത്ത് സി.ഐ പി.എസ്. സുജിത്താണ് കേസന്വേഷിച്ചത്.
Read More » -
NEWS
അമ്മ പ്രതിക്കൊപ്പം;13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
ഇടുക്കി : മറയൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അയൽവാസികളുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്. 13-കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു.എന്നാൽ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായാണ് മൊഴി നൽകിയത്. പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സനീഷ് ഹാജരായി.
Read More » -
NEWS
18കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
കണ്ണൂര്‍: ബസിലെ സ്ഥിരം യാത്രക്കാരിയായ18കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.പറശിനിക്കടവിലാണ് സംഭവം. മയ്യില്‍ പെരുവങ്ങുരിലെ കോണിപ്പറമ്ബില്‍ വീട്ടില്‍ വൈഷ്ണവിനയാണ്(21) തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയാണ് വൈഷ്ണവ്. ശ്രീകണ്ടാപുരം പൊലീസ് പരിധിയില്‍ താമസിക്കുന്ന 18കാരിയെ കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി.
Read More » -
Crime
ആറുമാസം മുമ്പുണ്ടായ അപമാനത്തിന് പ്രതികാരം; ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്ന യുവാവിനെ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്‌നാട് മയിലാടുംതുറയില്‍ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ യുവാവിനെ വെട്ടിക്കൊന്നു. വണ്ണിയര്‍ സംഘം നേതാവുകൂടിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്നു ഇയാള്‍. ഗുണ്ടാസംഘങ്ങളുടെ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മയിലാടുംതുറ കോത തെരുവ് സ്വദേശിയായ കണ്ണനും തൊട്ടടുത്ത കലൈനാര്‍ കോളനി സ്വദേശി കതിരവനും തമ്മില്‍ ഏറെ നാളായി നിലനിന്ന വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് കതിരവന്റെ പരാതിയില്‍ ഗുണ്ടാ നിയമപ്രകാരം കണ്ണനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് കണ്ണന്‍ ജയില്‍മോചിതനായത്. ആറ് മാസം മുമ്പുണ്ടായ സംഭവത്തില്‍ അപമാനിതനായ കതിരവന്‍ കണ്ണനോട് പകവീട്ടാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി കണ്ണനും സുഹൃത്തുക്കളും മയിലാടുതുറ പുതിയ ബസ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്ന് പാന്‍ വാങ്ങി മടങ്ങുമ്പോള്‍ പതിയിരുന്ന കതിരവന്റെ സംഘം ആക്രമിച്ചു. മുഖത്തും നെഞ്ചിനും വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രഞ്ജിത്, ദിവാകര്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. കൊലയാളി സംഘത്തില്‍ 12 പേരുണ്ടെന്ന്…
Read More » -
NEWS
ബിഹാറിൽ സൈനികന് വെടിയേറ്റു മരിച്ചു
പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ സൈനികന് വെടിയേറ്റു മരിച്ചു.രാഘ്പുരിലെ ചന്ദ്പുര സ്വദേശിയായ ബബ്ലു കുമാര്‍ ആണ് കൊല്ലപ്പെട്ടത്. റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് സൈനികനെ വെടിവച്ചുവീഴ്ത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെ പാറ്റ്നയിലെ കങ്കര്ബാഗിന് സമീപമായിരുന്നു ആക്രമണം.
Read More » -
NEWS
പരസ്പരം ഊഞ്ഞാലാട്ടി മന്ത്രിമാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമെന്ന് റിയാസ്; യുവശക്തിയുടെ കരങ്ങളില്‍ എന്ന് ശിവന്‍കുട്ടിയും
തിരുവനന്തപുരം: പരസ്പരം ഊഞ്ഞാലാട്ടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. തലസ്ഥാനത്ത് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനത്തിലാണ് മന്ത്രിമാര്‍ പരസ്പരം ഊഞ്ഞാലാട്ടി ഓണത്തെ വരവേറ്റത്. ഊഞ്ഞാലാട്ടത്തിന്റെ വീഡിയോ ഇരുമന്ത്രിമാരും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണ്’ എന്ന അടിക്കുറിപ്പോടെയാണ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ‘യുവശക്തിയുടെ കരങ്ങളില്‍’ എന്ന അടിക്കുറിപ്പോടെയാണ് ശിവന്‍കുട്ടി വീഡിയോ പങ്കുവച്ചത്.
Read More » -
India
യാത്രയ്ക്ക് തയാറെടുത്തോളൂ… ‘ഭാരത് ഗൗരവ്’ സെപ്തംബര്‍ 2ന് കേരളത്തിലെത്തും
ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്ക് തയാറെടുത്തുകൊള്ളൂ. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്‌കീമില്‍പ്പെട്ട ട്രെയിന്‍ സര്‍വീസ് ഓണം അവധിക്കാലത്ത് കേരളത്തില്‍. സെപ്തംബര്‍ 2 ന് കേരളത്തിലെത്തുന്ന ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാനാകും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. ട്രെയിന്‍ യാത്ര, താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്‌കീമില്‍ ഒരുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയും ഉലറെയില്‍(ULA RAIL) ട്രാവല്‍ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് കേരളത്തിലെത്തുക.
Read More » -
Kerala
‘പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ’; ആശാന്‍ അന്നുപറഞ്ഞത് ഇന്ന് കൂടുതല്‍ തെളിഞ്ഞുവരുന്നു: സുനില്‍ പി. ഇളയിടം
കൊച്ചി: പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി വന്‍ വിവാദമായിരിക്കെ പ്രതികരണവുമായി സുനില്‍ പി. ഇളയിടം. പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ’ എന്ന് ആശാന്‍ എഴുതിയത് 1916 ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം. ഈ ചിത്രപ്രദര്‍ശനത്തിലും നീതിയെ വിഷയമാക്കി ഒരു ചിത്രം കണ്ടു. ‘അറിവ് നീതി ബോധമായില്ലെങ്കില്‍ എന്തുകാര്യം?’ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ തുടരുന്ന നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അതിനിടെ, സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവും വിവാദത്തിലായി. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന നിരീക്ഷണമാണ് വിവാദത്തിലായത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം…
Read More » -
NEWS
രാജ്യത്തിന് അഭിമാനം, ലോക കൈയക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആൻ മരിയ
അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കും ഈ പെൺകുട്ടി. വടിവൊത്ത അക്ഷരത്തിലൂടെ ലോകതാരമായി മാറിയിരിക്കയാണ് ആൻ മരിയ. ചെറിയ പ്രായത്തിൽ തന്നെ തൻ്റെ വേറിട്ട കഴിവിലൂടെ ഏവരുടെയും കയ്യടി നേടിയതാണ് ഈ മിടുക്കി. ആൻമരിയയുടെ കയ്യെഴുത്തിനു മുന്നിൽ കമ്പ്യൂട്ടർ ലിപികൾ പോലും തോൽക്കും. കണ്ണൂർ കുടിയാൻ മലയിലെ ബിജു- സ്വപ്ന ദമ്പതികളുടെ മകളായ ആൻ മരിയ നേടിയെടുത്തത് ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനമാണ്. കൗമാരകാർക്കായി ന്യൂയോർക്കിലെ ഹാൻഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. അവരെ പിന്തള്ളി ആൻ മരിയ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന താരമായി മാറി. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയയുടെ കയ്യക്ഷരം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ ആൻ മരിയ പിന്നീട് തീവ്രമായി പരിശീലിച്ച് നേടിയതാണ് ഈ കഴിവ്. അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാൾ ഭംഗിയാണ് ആൻ മരിയയുടെ കയ്യെഴുത്തിന്. ഈ…
Read More »
