Month: August 2022
-
India
വിദ്വേഷ ഉള്ളടക്കം, ദേശവിരുദ്ധ പ്രചാരണം; എട്ട് യൂട്യൂബ് ചാനലുകളും ഫെയ്‌സ്ബുക്ക് അക്കൗണ്ടും പൂട്ടിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വിദ്വേഷ ഉള്ളടക്കം, ദേശവിരുദ്ധ പ്രചാരണം എന്നിവ കണ്ടെത്തിയ എട്ട് യൂട്യൂബ് ചാനലുകളും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്രം ബ്ലോക്ക് ചെയ്തു. രാജ്യത്തിനെതിരായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നച്ച ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്താനി യൂട്യൂബ് ചാനലും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്ത ചാനലുകള്‍ക്ക് ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), യു&വി ടിവി ( 10.20 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), എഎം റാസ് വി (95900 സബ്സ്‌ക്രൈബര്‍മാര്‍), ഗൗരവ്ഷാലി പവന്‍ മിതിലാഞ്ചല്‍( 7 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), സര്‍ക്കാരി അപ്ഡേറ്റ് (80,900 സബ്സ്‌ക്രൈബര്‍മാര്‍) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. ന്യൂസ് കി ദുനിയ (97000 സബ്സ്‌ക്രൈബര്‍) എന്ന ചാനലാണ് പാകിസ്താനില്‍ നിന്നുള്ളത്.…
Read More » -
India
എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി തീരത്ത് ബോട്ട്; മഹാരാഷ്ട്രയില്‍ ജാഗ്രതാ നിര്‍ദ്ദേശം
മുംബൈ: ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്ട്രയിലെങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്. എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളും ബോട്ടിലുണ്ടായിരുന്നു. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ഹരിഹരേശ്വര്‍ ബീച്ചിലേക്ക് വരുന്ന വിവരം ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് വിവരം. മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റായ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്. അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടില്‍ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
Read More » -
Crime
പുന്നപ്രയിലെ പത്തൊന്‍പതുകാരന്റെ മരണം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചപ്പോള്‍ ട്രെയിന് മുന്നില്‍ പെടുകയായിരുന്നെന്ന് ബന്ധുക്കള്‍
ആലപ്പുഴ: ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന്റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലിയാണ് സംഘര്‍മുണ്ടായത്. സുഹൃത്തുക്കളെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു. ഇതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നന്ദുവിനെതിരേ തിരിയാനുള്ള കാരണമെന്നാണ് പറയുന്നത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നുവെന്നും ദൃക്‌സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു. പിന്നീട് രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ മുട്ടിയ നിലയില്‍ കാണുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നന്ദുവിന്റെ അച്ഛന്‍ ബൈജു ആരോപിച്ചു. ട്രെയിനിടിക്കുന്നതിന് തൊട്ടു മുമ്പ് നന്ദു വീട്ടുകാരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും…
Read More » -
Kerala
ലീഗ് നേതാവായ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: ഒത്തുതീര്‍പ്പിന്റെ പേരില്‍ പോക്സോ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പീഡനക്കേസില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സല്‍ റഹ്‌മാനെതിരായ കേസ് റദ്ദാക്കിയ നടപടിക്കെതിരേ സുപ്രീം കോടതി. ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പ് ആയി എന്ന കാരണത്താല്‍ പോക്സോ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ മനസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹഫ്സല്‍ റഹ്‌മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. മലപ്പുറത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സല്‍ റഹ്‌മാന് എതിരെ 2018 നവംബറിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും…
Read More » -
Kerala
മലയാളി സൈനികന്‍ മധ്യപ്രദേശില്‍ തകര്‍ന്ന കാറില്‍ മരിച്ചനിലയില്‍
കൊച്ചി: മലയാളി സൈനികനെ മധ്യപ്രദേശില്‍ തകര്‍ന്ന കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിര്‍മ്മല്‍ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ പാട്‌നി മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജബല്‍പുരില്‍ സൈനിക ക്യാപ്റ്റനായ ഭാര്യയുടെ അടുത്ത് നിന്ന് പച്മഢിയിലേക്ക് പോയതായിരുന്നു ക്യാപ്റ്റന്‍ നിര്‍മ്മല്‍. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ചയാണ് അദ്ദേഹം ജബല്‍പുരില്‍ നിന്ന് പച്മഢിയിലേക്കു പോയത്. പോകുന്ന വഴി രാത്രി എട്ടരമണിയോടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രദേശത്ത് കനത്ത മഴയാണെന്നും റോഡില്‍ തടസങ്ങളാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. അതിനുശേഷം നിര്‍മ്മല്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ദിവസവും രാവിലെ അമ്മയുമായി സംസാരിക്കുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വിളിക്കാതായതോടെയാണ് ആശങ്ക കനത്തത്. ഇതേത്തുടര്‍ന്ന് വിവിധതലങ്ങളില്‍ അന്വേഷണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട നിലയില്‍ രാവിലെ 11 മണിയോടുകൂടിയാണ് കണ്ടെത്തിയത്. കാറിന്റെ ചില്ല് തകര്‍ന്ന നിലയിലായിരുന്നു. കാര്‍ മിന്നല്‍പ്രളയത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Read More » -
India
നെഞ്ചുവേദനയും വയറിളക്കവും പുതിയ ലക്ഷണങ്ങള്‍; കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ന്യൂഡല്‍ഹി: മുമ്പത്തേതില്‍നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളുമായി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പുതിയ കോവിഡ് രോഗികളില്‍ വ്യാപകമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോഗം ഭേദമാകുന്നത്. അക്യൂട്ട് കൊറോണറി സിന്‍ഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കോവിഡ് രോഗികളില്‍ കൂടുന്നണ്ടെന്നാണ് റിപ്പോര്‍ട്ട്. തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാഗം പേരെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 ആണ് കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഉയര്‍ച്ച ഉണ്ടായി. ഇതിനു പിന്നില്‍ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഹൃദ്രോഗമുള്ളവരിലുമൊക്കെയാണ്…
Read More » -
Pravasi
മക്കയില്‍ ശുചീകരണ കമ്പനിയുടെ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്
റിയാദ്: സൗദി അറേബ്യയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. മക്കയില്‍ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മക്കയിലെ ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സൗദി റെഡ്ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Read More » -
Kerala
റബ്ബര്‍പ്പാല്‍ കയറ്റിവന്ന ലോറി നാല്‍പ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം
തൊടുപുഴ: ഇടുക്കി മുട്ടത്ത് റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തമിഴ്നാട്ടുകാരാണെന്നാണ് സൂചന. ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. വാഹനത്തിന്റെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും ഇല്ല.
Read More » -
Business
ഗൂഗിള്‍ പേ, ഫോണ്‍പേ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നടപടിയുമായി ആര്‍ബിഐ
ദില്ലി: ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടി ആര്‍ബിഐ. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി എന്നാണ് വിലയിരുത്തല്‍. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യണ്‍ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകള്‍ ഒരു മാസത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാര്‍ജുകള്‍ ഈടാക്കാനാണ് സാധ്യത.…
Read More » -
Tech
ഒരുപിടി സവിശേഷതകളുമായി വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍
തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ, 12 ജിബി റാമും 8 ജിബി വരെ വികസിപ്പിക്കാവുന്ന വെര്‍ച്വല്‍ റാം ഫീച്ചറും ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായാണ് വി.25 പ്രോയുടെ വരവ്. ബയോണിക് കൂളിങ് സിസ്റ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. സുസ്ഥിരമായ കൂളിങ് വഴി മികച്ച പ്രകടനം നടത്താന്‍ ഈ സംവിധാനം ഫോണിനെ സഹായിക്കുന്നു. നിറം മാറുന്ന വിധമുള്ള എജി ഗ്ലാസ് ഡിസൈനുമായി സെയിലിങ് ബ്ലൂവിലാണ് ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് ആകാശനീലയില്‍നിന്ന് സീബ്ലൂവിലേക്ക് മാറും എന്നതാണ് ഡിെൈസനിങ്ങിലുള്ള മറ്റൊരു സവിശേഷത. സ്‌പെസിഫിക്കേഷന്‍സ് ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1300 എസ്ഒസിയുടെ കരുത്തിലാണ് വി.25 പ്രോയുടെ പ്രവര്‍ത്തനം. 2376 x 1080 പിക്‌സല്‍ റെസല്യൂഷനും 19.8:9 ആസ്പക്റ്റ് റേഷ്യോ ഉള്ള 6.56 ഇഞ്ച് ഫുള്‍ എച്ച്.ഡി.+ അമോലെഡ് ഡിസ്പ്ലെയുമായിട്ടാണ് വി.25 വരുന്നത്. 8ജിബി/12 ജിബി റാമും 128 ജിബി /256…
Read More »