Month: August 2022

  • Kerala

    വിഴിഞ്ഞം സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്ത് സര്‍ക്കാര്‍; ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുൻകൈയ്യെടുത്ത് സർക്കാർ. വിഷയത്തിൽ നാളെ ചർച്ച നടത്താൻ ഫിഷറീസ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ സമരക്കാരെ ക്ഷണിച്ചു. സമരസമിതി നേതാവും വികാരിയുമായ ജനറൽ യൂജിൻ പെരേരയുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആൻ്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിൻ്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന…

    Read More »
  • Crime

    ‘ഗൂഢാലോചന കേസുകള്‍ റദ്ദാക്കണം’, സ്വപ്‍ന സുരേഷിന്‍റെ ഹര്‍ജിയില്‍ നാളെ വിധി

    കൊച്ചി: ഗൂഢാലോചന കേസുൾപ്പടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്വപ്നയുടെ ഹർജിയിൽ വിധി പറയുക. മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിറകെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്ത താൽപ്പര്യത്തിന് വേണ്ടി തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

    Read More »
  • Kerala

    കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനം നടത്തി

    ശബരിമല: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ശബരിമല ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ബംഗളൂരു അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സന്ധ്യയോടെ പത്തനംതിട്ടയിലെത്തിയ അദ്ദേഹം ഇന്നു രാവിലെ പമ്പയിൽ നിന്ന് കാൽനടയായാണ് സന്നിധാനത്തേക്ക്‌ മല കയറിയത്. ആയിരക്കണക്കിന് ഭക്തജനങ്ങൾക്കൊപ്പമാണ് കേന്ദ്രമന്ത്രി മല കയറി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയത്. https://twitter.com/Rajeev_GoI/status/1560241673975738368?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1560241673975738368%7Ctwgr%5Ea0dc131c60b1c9e219dac2534e6b9e1031b8008b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRajeev_GoI%2Fstatus%2F1560241673975738368%3Fref_src%3Dtwsrc5Etfw ദർശനം നടത്തി ഉച്ചയോടെ കാൽനടയായിത്തന്നെ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മലയിറങ്ങി. ഇരുപത്തിയാറാം തവണയാണ് താന്‍ ശബരിമലയിലെത്തുന്നതെന്നും, മന്ത്രി ആയതിനു ശേഷം ആദ്യത്തെ ശബരിമല ദർശനമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്തിടെയുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും അയ്യപ്പൻ്റെ അനുഗ്രഹത്താൽ ദർശനം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ രാജീവ് ചന്ദ്രശേഖർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് മടങ്ങി. ചിങ്ങമാസപൂജകള്‍ക്കായി കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രം തുറന്നിരുന്നു. പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍…

    Read More »
  • Kerala

    ഗവർണർക്കെതിരെ വിസി കോടതിയെ സമീപിക്കുന്നത് അച്ചടക്ക ലംഘനം :ചെന്നിത്തല

    സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കണ്ണൂർ വൈസ് ചാൻസിലർ കോടതിയെ സമീപിക്കുന്നത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അസോസിയേറ്റ് പ്രൊഫസ്സർ നിയമത്തിൽ സർവ്വകലാശാലയുടെ തീരുമാനം പ്രഥമദൃഷ്ട്യ തെറ്റാണെന്നു ബോധ്യപ്പെട്ടത് കൊണ്ടാണു സർവ്വകലാശാല നിയമത്തിലെ വകുപ്പ് 7.3 പ്രകാരം അന്വേഷണം നടത്താനും മേൽനടപടികൾ മരവിപ്പിക്കാനും ചാൻസിലർ ഉത്തരവിട്ടത്. ചാൻസിലറുടെ ഉത്തരവിനെതിരെ സർവ്വകലാശാലയുടെ ഏത് ചട്ടപ്രകാരമാണു വിസി കോടതിയെ സമീപിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കണം. ഇതിന് സർവ്വകലാശാലയുടെ ഒരു ചട്ടവും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ഇത് അനുചിതമായ നിലപാടുമാണ്. സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വിസി ചാൻസിലർക്കെതിരെ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഇടപെട്ട് തടഞ്ഞ കാര്യം ആരും മറന്നിട്ടില്ല. ഇതേ സാഹചര്യമാണിപ്പോഴത്തേതും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനക്കാര്യമായതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ കണ്ണടക്കാൻ ശ്രമിക്കുന്നത്. ഇത് സർവ്വകലാശാലകളുടെ വിശ്വാസ്യതയേയും ഭരണ സംവിധാനത്തെയും തകർക്കുമെന്നു ചെന്നിത്തല മുന്നറിയിപ്പ് നൽകി

    Read More »
  • NEWS

    ഓണ്‍ലൈന്‍ വഴി അപമാനിച്ചാലും പണിയാകും; അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ!

    ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇയാള്‍…

    Read More »
  • Kerala

    ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്

    തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാമെന്നാണ് സൂചന. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക് പതിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു.…

    Read More »
  • Kerala

    പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്

    കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ സ്റ്റേ ചെയ്ത് ഗവർണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലയുടെ സ്വയംഭരണത്തിന് എതിര്. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍  റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല  ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു. വിസി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുജിസി നിഷ്ക്കർഷിക്കുന്ന എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും…

    Read More »
  • NEWS

    കരിപ്പൂരിൽ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

    കോഴിക്കോട് :കരിപ്പൂരിൽ സ്വര്‍ണ്ണക്കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. വിമാനത്താവളത്തിന് മുന്‍പിലുള്ള പോലീസ് എയ്ഡ്‌ പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ഒരാളില്‍ നിന്നും 320 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി ഫോണ്‍ വരുന്നത് ശ്രദ്ധിച്ച പോലീസ് അയാളെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈനിൽ കസ്റ്റംസ് സൂപ്രണ്ട് ആണെന്ന് മനസ്സിലായത്. തുടർന്ന് പോലീസ് ഇയാളുടെ റൂമില്‍ എത്തി പരിശോധിക്കുകയായിരുന്നു.  പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും, ദിര്‍ഹങ്ങളും, 320 ഗ്രാം സ്വര്‍ണവും, റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാളുടെ റൂമിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കരിപ്പൂരിലെ തുടർച്ചയായുള്ള സ്വര്‍ണ്ണക്കടത്ത് സംഭവങ്ങളുമായി ഇയാള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

    Read More »
  • Kerala

    ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ

      തിരുവനന്തപുരം; ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികളിൽ ഉൾപ്പെട്ട തുമാണ് ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും…

    Read More »
  • Kerala

    സര്‍ക്കാരിനെതിരെ രാജ്‌ഭവന്‍ കേന്ദ്രീകരിച്ചു രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുവെന്നു കോടിയേരി ബാലകൃഷ്ണ‌ന്‍

    പുതിയ രാഷ്‌ട്രീയ വെല്ലുവിളികള്‍ സിപിഐ എം നേരിടുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുകളിലുമാണ്‌. രാജ്‌ഭ‌വന്‍ ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരത്ത് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിടപ്പുരോഗികളെ വീടുകള്‍ സന്ദര്‍ശിച്ച് പരിപാലിക്കുന്ന വോളന്റിയര്‍ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയപരമായും കായികമായും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: