NEWS

ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മുത്തച്ഛന് 51 വർഷം കഠിനതടവ്

പത്തനംതിട്ട :ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മുത്തച്ഛന് 51 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
അടൂര്‍ ഏനാത്ത് സ്വദേശി രാജു (62)വിനെയാണ് പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കൗണ്‍സിലറുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.
ഏനാത്ത് സി.ഐ പി.എസ്. സുജിത്താണ് കേസന്വേഷിച്ചത്.

Back to top button
error: