കണ്ണൂര്‍: ബസിലെ സ്ഥിരം യാത്രക്കാരിയായ18കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.പറശിനിക്കടവിലാണ് സംഭവം.
മയ്യില്‍ പെരുവങ്ങുരിലെ കോണിപ്പറമ്ബില് വീട്ടില്‍ വൈഷ്ണവിനയാണ്(21) തളിപ്പറമ്ബ് ഇന്‍സ്പെക്ടര്‍ എ വി ദിനേശനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയാണ് വൈഷ്ണവ്. ശ്രീകണ്ടാപുരം പൊലീസ് പരിധിയില്‍ താമസിക്കുന്ന 18കാരിയെ കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി.