Month: August 2022
-
Crime
മോഷണ ശ്രമം: മാല പൊട്ടിയുമില്ല, കിട്ടിയുമില്ല പക്ഷേ കുടുങ്ങി; യുവാക്കള്‍ പിടിയില്‍
കോട്ടയം: എരുമേലിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. എരുമേലി സ്വദേശികളായ മുനീർ ( 32 ) , മുബാറക്ക് എ റഫീഖ് ( 24 ) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്‍റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരും ചേർന്ന് വൈകുന്നേരം കാറിലാണ് ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു ഇവർ എത്തിയത്. കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമം. ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല. വിനീഷ് മോഷണശ്രമം പ്രതിരോധിച്ച് നിലവിളിക്കുകയും ചെയ്തു. ബഹളം കേട്ട് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ രണ്ടു പേരും സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടി. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി കടന്നുകളഞ്ഞു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ…
Read More » -
Crime
ചായക്കടക്കാരനെ ആക്രമിച്ച് ഒളിവില്‍പ്പോയി; 17 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പിടികിട്ടാപ്പുള്ളിയെ 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കൊല്ലം അലയമണ്‍ സ്വദേശി സാജന്‍ ആന്റണിയാണ് അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്. 2005 ൽ ചായക്കടക്കാരനെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ചയാളാണ് സാജന്‍ ആന്‍റണി. 2005 ലാണ് സാജനും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇടമുളയ്ക്കലിൽ ചായക്കട നടത്തിയിരുന്ന അനില്‍കുമാറിനെ കടയിൽ കയറി ആക്രമിച്ചത്. മേശയില്‍ ഉണ്ടായിരുന്ന പണവും പ്രതികൾ കവർന്നു. കൂട്ടുപ്രതികളിൽ ഒരാളായ ഇടമുളയ്ക്കൽ സ്വദേശിയായ സന്തോഷ് അന്വേഷണത്തിനിടെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സക്കറിയ ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നുണ്ട്. ബലാത്സംഗം, കൊലപാതക ശ്രമം, മോഷണമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സാജനെന്ന് അഞ്ചല്‍ പൊലീസ് അറിയിച്ചു. പേരും വിലാസവും മാറ്റി ഒളിവിൽ കഴിയുന്നതാണ് പ്രതിയുടെ രീതി. കോട്ടയത്ത് ഒളിവിൽ താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൊലീസ്…
Read More » -
Crime
പോലീസ് ഇടിവളകൊണ്ട് യുവാവിനെ ഇടിച്ചെന്ന് പരാതി; അകാരണമായി മര്‍ദ്ദിച്ചെന്ന് വീട്ടുകാരും നാട്ടുകാരും, തൊട്ടിട്ടേയില്ലെന്ന് പോലീസും
കോട്ടയം: അയര്‍ക്കുന്നത്ത് എഐറ്റിയുസി യൂണിയന്‍ അംഗമായ തൊഴിലാളിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് അയല്‍വാസി ആരോപിക്കുന്നു. മകനെ മര്‍ദ്ദിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ തനിക്കും പരുക്കേറ്റെന്ന് രോഗിയായ പിതാവും വെളിപ്പെടുത്തി. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. കണ്‍മുന്നില്‍ വച്ച് സ്വന്തം മകനെ ക്രൂരമായി പൊലീസ് മര്‍ദിച്ചതിന്റെ സങ്കടമാണ് എഴുപത് പിന്നിട്ട വയോധികന്‍ കരഞ്ഞു പറയുന്നത്. സ്വാതന്ത്ര്യദിന തലേന്നാണ് എഐടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളിയായ ഫുള്‍ജയന്‍ സിയൂസ് എന്ന യുവാവിനെ അയര്‍കുന്നം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വന്തം വീട്ടിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ഫുള്‍ജയന്‍ സിയൂസും സഹോദരിയും സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഒരു പരാതിയോ പ്രകോപനമോ ഇല്ലാതെ മര്‍ദിച്ചതെന്ന് ജയന്‍ പറയുന്നു. ഇടിവള കൊണ്ടായിരുന്നു പൊലീസ് സംഘത്തിലൊരാളുടെ ഇടി. വയറിലും നെഞ്ചിലും ഇടിയേറ്റ് ചതഞ്ഞ പാടുണ്ട്. ഇരുകവിളിലും കൈ ചേര്‍ത്ത്…
Read More » -
Crime
ഏഴാം ക്ലാസുകാരെന റാഗ് ചെയ്‌തെന്ന് പരാതി; കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമോ ? എന്ന് ചോദിച്ച കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അസഭ്യം പറഞ്ഞെന്ന്
തൃശ്ശൂര്‍: വിദ്യാര്‍ത്ഥിക്ക് റാഗിംഗ് നേരിട്ടത് അന്വേഷിക്കാന്‍ സ്‌കൂളില്‍ എത്തിയ കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ മാളയിലെ ഡോ.രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനെതിരെ ആണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ചെയര്‍മാന്‍ രാജു ഡേവിസ് ആരോപണം നിഷേധിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹോസ്റ്റലില്‍ വച്ച് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ ചെയര്‍മാന്‍ അപമര്യാദായി പെരുമാറിയതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധു അമ്പിളി പറഞ്ഞു. ഈ മാസം പതിമൂന്നിനായിരുന്നു സംഭവം. മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ഥി റാഗ് ചെയ്തത്. രക്ഷിതാക്കളും ബന്ധുവും സ്‌കൂളിലെത്തിയപ്പോള്‍ ഇക്കാര്യം കുട്ടി പറഞ്ഞു. എന്നാല്‍ റാഗിംഗ് വിവരമറിഞ്ഞിട്ടും സംഭവം ഒതുക്കുകയായിരുന്നു സ്‌കൂള്‍ അധികൃതരെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ സ്‌കൂള്‍ ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് ബന്ധു അമ്പിളി പറഞ്ഞു. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമോ എന്ന്…
Read More » -
Crime
ലഹരി വിതരണം സ്‌കൂട്ടറില്‍ സഞ്ചരിച്ച്; ഗള്‍ഫിലിരുന്ന് ‘ബോസ്’ കാര്യങ്ങള്‍ നിയന്ത്രിക്കു
കോഴിക്കോട്: രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ ഷക്കീല്‍ ഹര്‍ഷാദ് (34) പൊലീസിന്റെ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ലഹരിമരുന്ന് വില്‍പനയുടെ പുതിയ രീതിയാണ് പൊലീസ് വെളിച്ചത്തുകൊണ്ടുവന്നത്. കരിപ്പൂര്‍ മുതല്‍ കൊയിലാണ്ടിവരെയുള്ള മേഖലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ലഹരി വില്‍പന നടത്തുകയാണ് ഹര്‍ഷാദിന്റെ ചുമതല. ഈ പ്രദേശത്തിനിടയ്ക്ക് ദിവസവും ഒന്നരലക്ഷം രൂപയുടെ ലഹരിമരുന്ന് കച്ചവടം നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. ഗള്‍ഫിലെ സംഘത്തലവന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നത്. കോഴിക്കോട് മേഖലയില്‍ ഒരാള്‍ക്ക് ലഹരിമരുന്ന് എത്തിക്കാന്‍ പരസ്പരം തിരിച്ചറിയാത്ത മൂന്നുപേരെയാണ് ഉപയോഗിച്ചിരുന്നത്. ലഹരിമരുന്ന് ആവശ്യമുള്ളയാള്‍ നാട്ടിലെ ഏജന്റിനെയാണ് ബന്ധപ്പെടുക. ഇയാള്‍ ആവശ്യക്കാരന് ഗള്‍ഫിലുള്ള ‘ബോസി’ന്റെ നമ്പര്‍ കൈമാറും. ഈ നമ്പറിലേക്ക് വിളിച്ചശേഷം താന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍, സഞ്ചരിക്കുന്ന വാഹനത്തിനൊപ്പമുള്ള സെല്‍ഫി, കൈമാറാനുള്ള പണം എന്നിവ വാട്‌സാപ് വഴി അയച്ചുകൊടുക്കണം. ഏതാനും സമയത്തിനകം ലഹരിമരുന്ന് ശൃംഖലയിലെ രണ്ടാമത്തെയാള്‍ ഇതുവഴിയെത്തി വാട്‌സാപ്പിലയച്ച വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കും. ഇയാള്‍ തിരിച്ചുചെന്ന് ഗള്‍ഫിലെ ‘ബോസി’നെ സ്ഥിരീകരണം അറിയിക്കും.…
Read More » -
Crime
രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ യുവാവ് കോഴിക്കോട് പിടിയില്‍; പരിശോധനയില്‍ കണ്ടെത്തിയത് ലഹരിയുടെ ‘സൂപ്പര്‍മാര്‍ക്കറ്റ്’
കോഴിക്കോട്: രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ യുവാവ് കോഴിക്കോട് പിടിയില്‍. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ദിവസവും ശരാശരി ഒന്നരലക്ഷം രൂപയുടെ ലഹരിക്കച്ചവടം ഈ സംഘം നടത്തിയിരുന്നെന്നാണ് വിവരം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് സ്ഥിരം ഇടപാടുകാരെന്നാണു സൂചന. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണ് വ്യാഴാഴ്ച അതിരാവിലെ നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍ പറഞ്ഞു. മുതലക്കുളത്ത് ബുധനാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് (34) പൊലീസിന്റെ പിടിയിലായത്. ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്), സിറ്റി ക്രൈംസ്‌ക്വാഡ്, കസബ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിമരുന്നു പിടികൂടിയത്. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടര്‍ന്ന് ഇയാളുടെ രഹസ്യതാവളത്തില്‍ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുമടക്കം കോടികള്‍ വിലയുള്ള വിവിധതരം ലഹരിമരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര ഫോണ്‍കോള്‍ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണ് ലഹരിമരുന്നിന്റെ വിതരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. രാത്രി പരിശോധനയ്ക്കിടെ ഹര്‍ഷാദിന്റെ വാഹനത്തില്‍നിന്ന്…
Read More » -
India
ഹംബന്‍തോട്ടയില്‍ നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പല്‍: സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. ‘യുവാന്‍ വാങ് 5’ എന്ന കപ്പല്‍ തങ്ങളുടെ നിരീക്ഷണവലയത്തിലാണെന്നും ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകളാണു ചാരക്കപ്പലിനെ നിരീക്ഷിക്കുന്നത്. കപ്പല്‍ സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. ചാരക്കപ്പല്‍ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം. അതിനു തടയിടാന്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ശ്രീലങ്കയുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തും.
Read More » -
Crime
കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
ഏറ്റുമാനൂര്‍: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.തെള്ളകം ഞാലിയില്‍ എം.കെ. ജോസഫ് (78) ആണു മരിച്ചത്. ഇന്നലെ രാത്രി 9.15 ന് തെള്ളകം കുരിശും തൊട്ടിയ്ക്ക് സമീപമാണ് അപകടം. എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പത്തനാപുരം സൂപ്പര്‍ ഫാസ്റ്റ് ബസ് ആന് ഇടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
പാണാവള്ളി വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൂച്ചാക്കല്‍: ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാലുമ്മേല്‍ പരേതനായ നാരായണന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാലുമ്മേല്‍ രാജേഷ് (46), ഏഴാം വാര്‍ഡില്‍ മറ്റത്തില്‍ എം.പി തിലകന്‍ (60) എന്നിവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞിരുന്നു. കഴിഞ്ഞ എട്ടിന് വൈകിട്ടാണ് പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ച് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു. ക്ഷേത്ര മൈതാനത്താണ് ദേവസ്വം ഓഫീസും കമ്പപ്പുരയും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് വെല്‍ഡിങ് ജോലി ചെയ്യുമ്പോള്‍ തീപ്പൊരി ചിതറിയതാണ് അപകടത്തിന് കാരണമായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രയിലും പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംസ്‌കാരം…
Read More » -
Kerala
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി: രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയെന്ന് പ്രിയ വര്‍ഗീസ്
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടി രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയെന്ന് പ്രിയ വര്‍ഗീസ്. കെ കെ രാഗേഷിന്റെ ഭാര്യ ആയത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. പേര് സര്‍വ്വകലാശാല നിയമന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടത് മുതല്‍ ആരംഭിച്ചതാണ് ഈ രാഷ്ട്രീയ നാടകമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ നീതി നിഷേധത്തിന്റെ ഇര ആണെന്നും പ്രിയ വര്‍ഗീസ് കൂട്ടിചേര്‍ത്തു. പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സര്‍വ്വകലാശാലയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതു മുതല്‍ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോണ്‍ഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക് പരാതി കൊടുക്കുന്നു. കോണ്‍ഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റര്‍വ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാന്‍ അഭിമുഖ പരീക്ഷക്ക്…
Read More »