IndiaNEWS

ഹംബന്‍തോട്ടയില്‍ നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പല്‍: സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. ‘യുവാന്‍ വാങ് 5’ എന്ന കപ്പല്‍ തങ്ങളുടെ നിരീക്ഷണവലയത്തിലാണെന്നും ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകളാണു ചാരക്കപ്പലിനെ നിരീക്ഷിക്കുന്നത്. കപ്പല്‍ സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു.

Signature-ad

ചാരക്കപ്പല്‍ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം. അതിനു തടയിടാന്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ശ്രീലങ്കയുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തും.

 

Back to top button
error: