Month: August 2022
-
Kerala
വിഴിഞ്ഞം സമരം: മത്സ്യതൊഴിലാളികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യതൊഴിലാളികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ക്ഷണം സ്വീകരിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. ഫീഷറീസ് മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. തീരദേശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേന്ദ്ര-സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി വി അബ്ദുറഹ്മാന്‍ ഡല്‍ഹിയില്‍ പോയ സാഹചര്യത്തില്‍, തിരിച്ചെത്തിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ള തിയ്യതി തീരുമാനിക്കുകയുള്ളൂ. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണെന്നുമാണ് തീരദേശവാസികള്‍ ആരോപിക്കുന്നത്. തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സമരക്കാര്‍ പറയുന്നു. തുറമുഖ പദ്ധതി കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം, അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ, തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം എന്നീ ആവശ്യങ്ങളാണ് തീരദേശവാസികള്‍ ഉന്നയിക്കുന്നത്.
Read More » -
Crime
ഐ.ഇ.എല്‍.ടി.എസ്. പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടി: മുഖ്യപ്രതി പിടിയില്‍
മൂവാറ്റുപുഴ: ഐ.ഇ.എല്‍.ടി.എസ്. പാസാകാതെ കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഭാഗത്ത് കരിക്കുളം വീട്ടില്‍ ഡിനോ ബാബു സെബാസ്റ്റിയനാ(31)ണ് പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരിലായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നായി അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 2019 മുതല്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ ഒളിവില്‍ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തില്‍നിന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. രാജേഷ്, ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ കെ.കെ. രാജേഷ്, രാകേഷ്, ഇ.ആര്‍. ഷിബു, എ.എസ്.ഐ: പി.സി. ജയകുമാര്‍,…
Read More » -
Kerala
കൊഴുപ്പിതര അളവ് വര്‍ധിപ്പിക്കാന്‍ യൂറിയ കലര്‍ത്തി; കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലര്‍ന്ന 12750 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്: മായം കലര്‍ന്ന പാല്‍ കേരളത്തിലേക്ക് കടത്തുന്നതിനിടെ പിടികൂടി ക്ഷീരവികസന വകുപ്പ്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തിയ 12750 ലിറ്റര്‍ പാലാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് പാല്‍ കൊണ്ടുവന്നത്. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് പാലില്‍ യൂറിയ കലര്‍ത്തുന്നതെന്നാണ് വിവരം. ക്ഷീര വികസന വകുപ്പ് പിടികൂടിയ പാല്‍ ടാങ്കര്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.
Read More » -
Crime
‘പ്രതികള്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്- കേരള അതിർത്തി കേന്ദ്രീകരിച്ച്’; ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം
ദില്ലി: കേരളം ,തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂർക്കാവില്‍ അടക്കം എൻഐഎ റെയ്ഡ്‍ നടത്തിയിരുന്നു. സാദിഖ് ബാച്ചാ, ആർ ആഷിഖ്, മുഹമ്മദ് ഇർഫാൻ, റഹ്മത്തുള്ള എന്നിവരാണ് കേസിലെ പ്രതികൾ. തമിഴ്നാട് കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്ക് സംഘവും രക്ഷപ്പെട്ടിരുന്നു.പിന്നീട് ഈ കേസിൽ ഇയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു., ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ…
Read More » -
Crime
ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയപ്പോള്‍ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊച്ചിയില്‍ നാവികൻ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്‌റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ പതിനേഴുകാരിയെ ആണ് ഹാന്‍സ് രാജ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്. ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്താണ് നാവിക ഉദ്യോഗസ്ഥനായ പ്രതി അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാവികനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 20 കാരിയായ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയ തക്കത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ചത്. പ്രസവത്തിന് പോയ ഭാര്യ തിരിച്ചെത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള…
Read More » -
Kerala
മട്ടന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു: കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് – യുഡിഎഫ് സംഘർഷം
കണ്ണൂർ: നഗരസഭാ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം പരസ്യപ്രചരണത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ മട്ടന്നൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എൽഡിഎഫിൻ്റെ പരസ്യപ്രചാരണം വൈകിട്ട് 5.30-ന് പൊലീസ് അവസാനിപ്പിച്ചെങ്കിലും യുഡിഎഫ് പ്രചാരണം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വൻ ഭൂരിപക്ഷത്തിൽ മട്ടന്നൂർ നഗരസഭയിൽ ഭരണം നിലനിർത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയ പ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നേറുന്നത്. ആഗസ്റ്റ് 20-നാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 22-ന് വോട്ടെണ്ണും. നഗരസഭയിൽ 35-ൽ 28 സീറ്റും നേടി നിലവിൽ എൽഡിഎഫ് ആണ് അധികാരത്തിലുള്ളത്. 1997-ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ…
Read More » -
Business
എച്ച്‌ഡിഎഫ്‌സി സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ കൂട്ടി
സ്വകാര്യമേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്കുകൾ 2022 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ കാലയളവിലെ പലിശ നിരക്കുകൾ 40 ബിപിഎസ് വരെ ബാങ്ക് വർധിപ്പിച്ചു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണക്കാർക്ക് 2.75 ശതമാനം മുതൽ 5.7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.2 ശതമാനം മുതൽ 6.5 ശതമാനം വരെയും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി പലിശ നിരക്കുകൾ 7 മുതൽ 29 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75 ശതമാനം പലിശ നിരക്ക് നൽകും, അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് 30 മുതൽ 89 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 3.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്…
Read More » -
Kerala
വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി; കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നില്‍ എന്ന് പരിശോധിക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്ത്. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നിൽ എന്ന് പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണം. സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ധരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു. ഗവർണർ ആർഎസ്എസിന്റെ താൽപര്യമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണ്ണറുമായി ആർഎസ്എസ് നേതാക്കളോ ബിജെപി പ്രവർത്തകരോ ആശയവിനിമയം നടത്താറില്ല. ചട്ടം ലംഘിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്ന ജോലിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. രാജ്ഭവനെ വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുത്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിലപാട് തിരുത്തുകയാണ് വേണ്ടത്. രാജ്ഭവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓർഡിനൻസ് രാജ് കൊണ്ടുവന്ന് നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം,…
Read More » -
Kerala
പുന്നപ്രയിയിലെ നന്ദുവിന്‍റെ മരണം കൊലപാതകം ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ആലപ്പുഴ: പുന്നപ്രയിയിലെ നന്ദുവിന്‍റെ മരണം കൊലപാതകം ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐയും ലഹരി മാഫിയയുമാണ് പിന്നില്‍. പുറത്തുവന്ന നന്ദുവിന്‍റെ ഓഡിയോ ഡിലീറ്റ് ചെയ്ത് കളയാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. വിഷയം ഡിജിപിയുടെ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ലഹരി മാഫിയക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്നും സതീശൻ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്‍റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച നന്ദുവിനെയും ഡിവൈഎഫ്ക്കാര്‍ മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട് മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും തങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് നന്ദുവിന്‍റെ അഛന്‍ ബൈജു പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്‍റെ വിശദീകരണം.
Read More » -
Sports
പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം
ഹരാരെ: സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളം ടീമിന് പുറത്തായിരുന്നു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദിയിലെ പരിചരണത്തിന് ശേഷം താരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്. മത്സരത്തിലെ താരവും ചാഹറായിരുന്നു. ഇത്തരത്തില്‍ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് ചാഹര്‍ മത്സരശേഷം പറഞ്ഞു. ”സിംബാബ്‌വെയില്‍ എത്തുന്നതിന് മുമ്പ് നാലോ അഞ്ചോ പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ആദ്യ ചില ഓവറുകളില്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം താളം കണ്ടെത്താനായി. ആറര മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.” ചാഹര്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാഹുല്‍…
Read More »