CrimeNEWS

കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ഏറ്റുമാനൂര്‍: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.തെള്ളകം ഞാലിയില്‍ എം.കെ. ജോസഫ് (78) ആണു മരിച്ചത്.

ഇന്നലെ രാത്രി 9.15 ന് തെള്ളകം കുരിശും തൊട്ടിയ്ക്ക് സമീപമാണ് അപകടം. എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പത്തനാപുരം സൂപ്പര്‍ ഫാസ്റ്റ് ബസ് ആന് ഇടിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Back to top button
error: