Month: August 2022
-
Health
തേന്‍ ഔഷധ സമ്പുഷ്ടം ആരോഗ്യദായകം, പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങള്‍
തേൻ വളരെ സവിശേഷമായ ഔഷധവും മധുരമുള്ള ഒരു പാനീയവുമാണ്. പുഷ്പങ്ങളിൽ നിന്നും ശേഖരിക്കുന്ന തേൻ, ഈച്ചയുടെ പല പ്രക്രിയകൾക്കു ശേഷമാണ് കൂട്ടിലെ തേൻ തേനറകളിൽ നിക്ഷേപിക്കുന്നത്. ഇങ്ങനെ സംഭരിക്കപ്പെടുന്ന കലർപ്പില്ലാത്ത തേൻ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. ➼ തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഔഷധമാണ് തേന്‍. ➼ തേന്‍ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മെറ്റബോളിക് സിന്‍ഡ്രോമില്‍ നിന്ന് സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ➼ തേന്‍ കഴിക്കുന്നത് അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും രക്തനിയന്ത്രണത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു. ➼ തേന്‍ ക്ഷീണവും അലസതയും കുറയ്ക്കാന്‍ സഹായിക്കുന്നു. ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാന്‍ തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും. കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് സ്വാഭാവിക മോയ്‌സ്ചറൈസറായി ഉപയോഗിക്കാം ➼…
Read More » -
Crime
പഠനത്തിലെ ശ്രദ്ധക്കുറവ് മാറ്റാന്‍ മകളെ തകിടുകെട്ടിക്കാന്‍ എത്തിച്ച് മാതാവ്; വ്യാജ പൂജയുടെ മറവില്‍ പീഡനം നടത്തിയ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍
പത്തനംതിട്ട: പഠനത്തിലെ ശ്രദ്ധക്കുറവിന് പരിഹാരമായി പൂജിച്ച തകിട് കെട്ടാനെന്ന വ്യാജേന പതിനേഴുകാരിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി പോക്സോ കേസില്‍ അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്ന സുരേഷ് ബാബു (40)ആണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാള്‍ പഠനകാലം കഴിഞ്ഞത് മുതല്‍ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി. പിന്നീട് ജ്യോതിഷം പഠിക്കുകയും പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയാവുകയു ചെയ്തു. ഏറ്റവുമൊടുവില്‍ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെയാണ് സംഭവം. ക്ഷേത്രത്തിനു സമീപത്തായി വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളുടെയടുത്ത് പ്രശ്നം വയ്പ്പിനും പൂജകള്‍ക്കുമായി ആളുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍, പഠനത്തില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് മാതാവാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. ചരട് ജപിച്ച് കെട്ടിയാല്‍ മതിയെന്ന് പറഞ്ഞ് അമ്മയെ പുറത്തിരുത്തിയ ശേഷം കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ പ്രതി പിടിയിലായി. ഡിവൈ.എസ്.പി: എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍,…
Read More » -
India
പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു
ദിസ്പുര്‍: പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. അസമില്‍ ആണ് സംഭവം. രാജു ബറുവ എന്ന ഗെര്‍ജായി ആണു കൊല്ലപ്പെട്ടത്. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗിലാമര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കിലാകിലി ഗ്രാമത്തിലാണു കൊല നടന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മറ്റു രണ്ടു പ്രതികള്‍ക്കൊപ്പം രാജു പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് നദിക്കരയില്‍ ഒളിച്ച രാജു ബറുവയെ ഗ്രാമീണര്‍ കണ്ടെത്തുകയും പിടികൂടി മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ലഖിംപുര്‍ പോലീസ് സൂപ്രണ്ട് ബി.എം. രാജ്ഖോവ പറഞ്ഞു. കൊലക്കുറ്റത്തിനു കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. രാജുവിനെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്.പി. അറിയിച്ചു. ചാടിപ്പോയ പ്രതികളില്‍ ഒരാളെ ബുധനാഴ്ച പിടികൂടിയിരുന്നു.
Read More » -
NEWS
പത്ത് മക്കളെ പ്രസവിച്ചാല്‍ 13 ലക്ഷം പാരിതോഷികം! പ്രഖ്യാപനവുമായി പുടിന്‍
മോസ്‌കോ: പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്ക് പത്തു ലക്ഷം റൂബിള്‍(ഏകദേശം 13 ലക്ഷം രൂപ) പാരിതോഷികമായി നല്‍കുമെന്ന് പുടിന്‍. കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും സൃഷ്ടിച്ച ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ പ്രഖ്യാപിച്ച”മദര്‍ ഹീറോയിന്‍” പദ്ധതി വഴിയാണ് പാരിതോഷികം നല്‍കുക. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണു പാരിതോഷികം ലഭിക്കുക. പത്താമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും അമ്മയ്ക്ക് ഒരു ദശലക്ഷം റൂബിള്‍ ഒറ്റത്തവണയായി സമ്മാനമായി ലഭിക്കുക. രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നത് പരിഹരിക്കാനാണു പുടിന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ സുരക്ഷാ വിദഗ്ധ ഡോ. ജെന്നി മാദേഴ്സ് വ്യക്തമാക്കി.
Read More » -
Tech
മൊബൈലിനും മറ്റ് ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍ മതി; നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാലിന്യം കൂടുന്നത് തടയാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍ നേരത്തെ മുന്നോട്ടുവച്ചതിനു സമാന നിര്‍ദേശമാണ് കേന്ദ്രവും ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ഇക്കാര്യം ഉന്നയിച്ചു. ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചുള്ള ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിച്ചാല്‍ മാലിനത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് പണവും ലാഭിക്കാം. ഇതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.
Read More » -
India
രാജഭരണകാലത്തെ വേട്ടക്കാരന്‍ ഇനി പ്രധാനന്ത്രിയുടെ കാവല്‍വ്യൂഹത്തില്‍; മോദിയുടെ എസ്.പി.ജി. സ്‌ക്വാഡില്‍ ഇടംനേടി മുദോള്‍ ഹണ്ട്
ന്യൂഡല്‍ഹി: തമിഴ്‌നാടിന്റെ രാജപാളം നായ്ക്കളെയും യു.പിയുടെ രാംപുര്‍ നായ് വിഭാഗത്തെയും പിന്നിലാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് കര്‍ണാടകയുടെ മുദോള്‍ ഹണ്ട്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന എസ്.പി.ജിയുടെ ഡോഗ് സ്‌ക്വാഡില്‍ ഇടം നേടുന്ന ആദ്യ തദ്ദേശീയ നായ് വിഭാഗം എന്ന ഖ്യാതി ഇനി മുദോള്‍ ഹണ്ടുകള്‍ക്ക് സ്വന്തം. രാജഭരണ കാലത്ത് വ്യാപകമായി വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന നായ് വിഭാഗമാണ് മുദോള്‍ ഹണ്ടുകള്‍. 72 സെന്റിമീറ്റര്‍ വരെ ഉയരം വയ്ക്കുന്ന മുദോള്‍ ഹണ്ടിന് പരമാവധി 22 കിലോഗ്രാം മാത്രമേ തൂക്കം വയ്ക്കൂ. മണം പിടിക്കാനുള്ള െവെദഗ്ധ്യത്തിനു പുറമേ ദീര്‍ഘനേരം തളര്‍ച്ചയില്ലാതെ ഓടാനും ഇവര്‍ക്ക് സാധിക്കും. മെലിഞ്ഞ് ഉയരം കൂടിയ മുദോള്‍ ഹണ്ടുകളുടെ തല നന്നെ ചെറുതാണ്. വേട്ടനായ്ക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുദോള്‍ ഹണ്ടുകള്‍ക്കു രാജ്യാന്തര രംഗത്തും ഏറെ പ്രിയമുണ്ട്. ഇത്തരം ഗുണങ്ങളെല്ലാം പരിഗണിച്ചാണ് തമിഴ്‌നാട്, യു.പി. നായ് വിഭാഗങ്ങളെ പിന്തള്ളി എസ്.പി.ജി. ഡോഗ് സ്‌ക്വാഡിലേക്ക് മുദോള്‍ ഹണ്ടിനെ തെരഞ്ഞെടുത്തത്. നേരത്തേ തന്റെ…
Read More » -
Crime
മകന്റെ കാമുകനായ യുവാവ് കാറും ഏഴ് പവനുമടക്കം ഒരു കോടി തട്ടിയെടുത്തു; വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തുന്നു: പരാതിയുമായി വിമുക്തഭടന്‍
കുന്നംകുളം: മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി. കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ശ്രുതി എന്ന വാടകവീട്ടില്‍ താമസിക്കുന്ന നിഷാന്തി (30 )നെതിരേയാണ് പരാതി. സൗഹൃദത്തിലൂടെ മകനുമായി ബന്ധം സ്ഥാപിച്ച യുവാവ് വ്യാജപ്രചാരണങ്ങളിലൂടെ മകനെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. പലതവണയായി പണവും കാറും സ്വര്‍ണാഭരണങ്ങളും അടക്കം തട്ടിയെടുത്തു. എന്നിങ്ങനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ യു.കെ. ഷാജഹാന് നല്‍കിയ പരാതിയില്‍ പിതാവ് പറയുന്നത്. ബിരുദധാരിയായ മകനുമായി 2017ല്‍ ഓണ്‍െലെന്‍ ചാറ്റ് വഴിയാണ് നിഷാന്ത് പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. സമ്പന്ന നായര്‍കുടുംബത്തിലെ അംഗമാണ്, അച്ഛന്‍ വിദേശത്താണ്, അമ്മ കോളജ് പ്രഫസറാണ് എന്നൊക്കെയാണ് യുവാവ് മകനെ പറഞ്ഞു വിശ്വസിപ്പിച്ചത്. രണ്ട് സഹോദരിമാരില്‍ ഒരു സഹോദരിയുടെ ഭര്‍ത്താവ് ഡോക്ടറും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഗള്‍ഫിലുമാണെന്നും വിശ്വസിപ്പിച്ചു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വാടകവീട്ടിലാണ് താമസമെന്നും തന്റെ സ്വവര്‍ഗബന്ധം അറിഞ്ഞപ്പോള്‍…
Read More » -
Kerala
ഓണം സീസണില്‍ കാശുവാരാന്‍ ‘മുന്തിയ ഇനം’ കൂടുതല്‍ എത്തിക്കും; വിലക്കുറവുള്ള വിദേശമദ്യങ്ങളും ബീയറും കുറയ്ക്കും
പാലക്കാട്: ആറു മാസത്തിലധികമായി വിലക്കുറവുള്ള വിദേശമദ്യത്തിന് ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ക്ഷാമം രൂക്ഷമായിരിക്കേ ബീയര്‍ കുറയ്ക്കാനും മുന്തിയ ഇനം മദ്യം പരമാവധി എത്തിക്കാനും നിര്‍ദേശം. ഒാണം സീസണില്‍ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യക്ഷാമമെന്ന പ്രചാരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഈ നിര്‍ദേശമെങ്കിലും ഇതോടെ മൊത്തം ഉപഭോക്താക്കളില്‍ ബ്രാണ്ടി ഉള്‍പ്പെടെ ഉപയോഗിക്കുന്ന 63% പേര്‍ക്കാവശ്യമായ മദ്യത്തിനുള്ള ക്ഷാമം ഇനിയും രൂക്ഷമാകാനാണ് സാധ്യത. സമാന്തര വിപണിപോലെ വളര്‍ന്ന വ്യാജ വിദേശമദ്യ ലോബികള്‍ക്ക് ഈ നടപടി കൂടുതല്‍ അവസരമൊരുക്കിയേക്കുമെന്ന ആശങ്ക ഇപ്പോള്‍തന്നെ എക്‌സൈസിനും ഇന്റലിജന്‍സിനുമുണ്ട്. അതിനാല്‍ ഒാണക്കാലത്ത് ഇത്തവണ അതീവജാഗ്രത വേണ്ടിവരുമെന്നും അവര്‍ കണക്കുകൂട്ടുന്നു. പലയിടങ്ങളില്‍ വ്യാജ വിദേശമദ്യങ്ങള്‍ പിടികൂടുന്നത് ഇതിന്റെ വ്യക്തമായ സൂചനയായിട്ടാണ് അവര്‍ എടുക്കുന്നത്. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണ മദ്യം പോലും വാങ്ങാന്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തില്‍ ‘ചീപ്പ് ഐറ്റം’ ലഭിക്കാതെ വരുന്നത് വലിയൊരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും…
Read More » -
Crime
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍: കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജികളില്‍ വിധി ഇന്ന്
കൊച്ചി: തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജികളിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേത്തിന്റെ കുടുംബത്തിനുമെതിരെ മാധ്യമങ്ങളോടു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. തുടർന്ന് വീണ്ടും മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കലാപാഹ്വനത്തിന് പാലക്കാട് കേസ് റജിസ്റ്റർ ചെയ്തത്.
Read More » -
Kerala
‘ഗവർണറെ വിരട്ടി വരുത്തിയിലാക്കാമെന്ന് കരുതേണ്ട’: കോടിയേരിക്ക് മറുപടിയുമായി സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കേണ്ടെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ആർഎസ്എസ് നേതാക്കൾ ഗവർണറുമായി ആശയവിനിമയം നടത്തുന്ന പതിവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്ഭവനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുതെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയെ കെ.സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത്…
Read More »