NEWS

ലോട്ടറി ഏജന്‍സിക്ക് അയച്ച ടിക്കറ്റുകൾ കവർന്ന കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: ലോട്ടറി ഏജന്‍സിക്ക് കെ എസ് ആര്‍ ടി സി ബസില്‍ കൊടുത്തയച്ച 4200 ടിക്കറ്റുകള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു ജീവനക്കാർ അറസ്റ്റിലായി.
ആര്യങ്കാവ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ മെക്കാനിക് സജിമോന്‍ താത്കാലിക ജീവനാകാരനായ സുധീഷ് എന്നിവരെയാണ് തെന്മല പോലീസ് പിടികൂടിയത്. സുധീഷ് തെന്മല ഹാരിസണ്‍ എസ്റ്റേറ്റ് പൂത്തോട്ടം സ്വദേശിയാണ്. സജിമോന്‍ കുളത്തുപ്പുഴ മാര്‍ത്താണ്ഡംക്കര സ്വദേശിയാണ്.

ഇക്കഴിഞ്ഞ 16 ന് രാത്രി 10 മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്റിനായി പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കൊടുത്തു വിട്ട 1.35 ലക്ഷം രൂപ വിലമതിപുള്ള ലോട്ടറി ടിക്കറ്റുകളാണ് പ്രതികള്‍ തട്ടിയെടുത്തത്.

കോട്ടയത്ത് നിന്ന് തെങ്കാശിക്ക് പോകുന്ന ഈ ബസിലാണ് സ്ഥിരമായി കോഴഞ്ചേരിയില്‍നിന്ന് ആര്യങ്കാവിലേക്ക് ലോട്ടറി ടിക്കറ്റുകള്‍ കൊടുത്തുവിട്ടിരുന്നത്. സംഭവദിവസം ലോട്ടറി ഏജന്റിന്റെ ജീവനക്കാര്‍ എന്ന വ്യാജേനയാണ് പ്രതികള്‍ ലോട്ടറി കൈക്കലാക്കിയത്.

Back to top button
error: