LocalNEWS

ആറ്റിങ്ങൽ നഗരൂരിൽ അച്ഛനെയും മകനെയും കാർ ഇടിപ്പിച്ചു കൊന്ന കേസ്, ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം

മദ്യപിച്ച് ലക്കുകെട്ടും അലസതയോടും അശ്രദ്ധയോടും വാഹനമോടിച്ചും നിരത്തുകളിൽ അസംഖ്യം പേരുടെ ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത്. ഇന്നലെ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ ഡ്രൈവർ നിലവിട്ട് മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാർ ഓടിച്ചിരുന്ന പള്ളിക്കൽ മടവൂർ ഷിറാസ് മൻസിലിൽ ഷിറാസ് (32) സഹയാത്രികൻ ഞാറയിൽകോണം കരിമ്പുവിള ജെ. ബി മനസിലിൽ ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് നഗരൂർ പോലീസ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻ്റെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു.
സുനിൽ കുമാറും മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് സുനിൽ കുമാറും ഇളയ മകൻ അഞ്ച് വയസ് കാരൻ ശ്രീദേവും മരണമടഞ്ഞു. മൂത്ത മകൻ 15 വയസുള്ള ശ്രീഹരി അതീവ ഗുരതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Signature-ad

മദ്യപിച്ച് ലെക്കു കെട്ട യുവാക്കൾ അമിത വേഗതയിൽ ഓടിച്ചിരുന്ന ഫോർച്ചൂണർ കാറ് വളവിൽ വളയാതെ മറുവശത്ത് കൂടി എതിരെ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ച് വശങ്ങളിലുണ്ടായിരുന്ന റോഡ് ബാരിയറിലേക്ക് ഇടിച്ച് കയറ്റി തകർക്കുകയായിരുന്നു. ഇന്നലെ രാത്രി സുനിൽ കുമാറിൻ്റെ നഗരൂർ കല്ലിംഗൽ ഉള്ള വീടിനടുത്ത് വച്ചാണ് അപകടം നടന്നത്.

Back to top button
error: