ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗം വാട്സാപ്പ് നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കുക എന്നുള്ളതാണ്. മെസേജ് വന്നുവെന്ന് നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍, നോട്ടിഫിക്കേഷന്‍ ബാര്‍ താഴേക്ക് വലിച്ചിട്ട് മെസേജ് വായിച്ചുനോക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ അയച്ചയാള്‍ ഒരിക്കലും മെസേജ് വായിച്ചുവെന്ന് തിരിച്ചറിയില്ല. ഏറ്റവും ജനപ്രിയമായ ഒരു ട്രിക്ക് കൂടിയാണിത്.
മറ്റൊന്ന് വാട്സാപ്പിലെ പോപ് അപ്പ് എന്ന ഓപ്ഷന് ഓണ്‍ ആക്കിയിടുക എന്നുള്ളതാണ്. ഇതിനായി Open WhatsApp setting > select Notifications> turn on the Pop-up Notification option. ഇത് ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഫോണ്സ്ക്രീനില് മെസേജ് കാണുകയും ചെയ്യാം, അത് കണ്ടുവെന്ന് അയച്ചയാള്‍ക്ക് തിരിച്ചറിയുകയുമില്ല.
അധികമാര്‍ക്കും അറിയാത്ത ഒരു വഴിയാണ് അടുത്തത്. എയര്‍പ്ലേന്‍ മോഡില്‍ ഫോണ്‍ സെറ്റ് ചെയ്തതിന് ശേഷം ലഭിച്ച വാട്സാപ്പ് മെസേജ് എടുത്ത് നോക്കുക. എന്നിട്ട് വാട്സാപ്പില്‍ നിന്നിറങ്ങിയതിന് ശേഷം airplane mode ഓഫാക്കി വെക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ നാം ഓണ്‍ലൈനില്‍ വന്നുവെന്നോ മെസേജ് വായിച്ചുവെന്നോ അയച്ചയാള്‍ക്ക് തിരിച്ചറിയില്ല.
വാട്സാപ്പ് വിഡ്ജെറ്റ് (widget) ഉപയോഗിക്കുക എന്നതാണ് അധികമാരും പ്രയോഗിക്കാത്ത ഒരു സൂത്രവിദ്യ. ഫോണിന്റെ ഹോം സ്ക്രീനില്‍ വാട്സാപ്പ് വിഡ്ജെറ്റ് വഴി ആപ്ലിക്കേഷന്‍ തുറന്നുനോക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്ബോഴും വാട്സാപ്പില്‍ നാം കയറിയതായി മെസേജ് അയക്കുന്നവര്‍ക്ക് തിരിച്ചറിയാനാകില്ല.