NEWS
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് :കെ കെ ശൈലജ ടീച്ചറുടെ വാർഡ് യുഡിഎഫ് ജയിച്ചെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻമന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാർഡിൽ യുഡിഎഫ് വിജയിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ശൈലജ ടീച്ചറുടെ വാർഡ് ആയ ഇടവേലിക്കലിൽ യുഡിഎഫും ബിജെപിയും ഒരുമിച്ച് മത്സരിച്ചാൽ പോലും മൊത്തം വോട്ടിന്റെ 20 ശതമാനം പോലും തികയില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രസ്തുത വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി രജത 580ൽ കൂടുതൽ വോട്ടുകൾക്കാണ് വിജയിച്ചിട്ടുള്ളത്. ആകെ വോട്ട് 780 ഉള്ള വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 661 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 81 വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് 38 വോട്ടും ആണ് ലഭിച്ചിട്ടുള്ളത്.






