Month: August 2022
-
NEWS
പൂവിളി പൂവിളി പൊന്നോണമായി ..!
പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും. ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്. നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വെച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും. മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ. കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.…
Read More » -
NEWS
നാലേനാല് ആനച്ചുവടി; ഏത് മാറാത്ത പൈൽസും മാറും
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന ഈ ഔഷധസസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാൽ ഇതിന് ‘ആനയടിയൻ’ എന്ന പേരും ഉണ്ട്. സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവരുന്നു.ആനച്ചുവടി നാലെണ്ണം പിഴുതെടുത്ത് നല്ലതായി കഴുകി വൃത്തിയാക്കി മൂന്നു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആകുന്ന കണക്കിൽ കുറുക്കിയെടുത്ത് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് വീതം ഒരാഴ്ച സേവിച്ചാൽ ഏത് മാറാത്ത പൈൽസും മാറും. ആനച്ചുവടിയുടെ മറ്റ് ഉപയോഗങ്ങൾ 1. ആണിരോഗം അകറ്റുവാൻ ആനച്ചുവടി അരച്ചിട്ടാൽ മതി 2. ആനച്ചുവടി താളിയാക്കി തലയിൽ പുരട്ടിയാൽ താരൻ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു 3. ആനച്ചുവടി സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുവാൻ ഉത്തമമാണ്. 4. ആനച്ചുവടി ചതച്ച് വെച്ച് കെട്ടിയാൽ നടുവേദന ഇല്ലാതാക്കും. 5. ഉളുക്ക് ഭേദമാക്കുവാൻ ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവി എന്നിവ അരച്ച്…
Read More » -
Kerala
പ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായർക്ക് ആദരാഞ്ജലികൾ, പുരോഗമന കലാ സാഹിത്യ സംഘം
പ്രസിദ്ധകഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ വിയോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥയെഴുത്തിന്റെ പുതിയ രീതികൾ മലയാള സാഹിത്യത്തിനു സംഭാവന ചെയ്ത എഴുത്തുകാരനാണ് എസ് വി വേണുഗോപൻ നായർ. ആധുനിക ഘട്ടത്തിലെ ഏറ്റവും മനുഷ്യജീവിത സ്പർശമുള്ള രചനകളാണ് അദ്ദേഹത്തിൻ്റേത്. കഥകളിൽ ജീവിതത്തിന്റെ വേറൊരു ലോകം തുറന്നിട്ടു. തികച്ചും പരുക്കനായ അനുഭവങ്ങളിൽ സൗന്ദര്യം കണ്ടെത്തി മൗലികമായ ഭാവനയിൽ കുഴച്ചുമറിച്ചെടുത്ത ഒരു എഴുത്തു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. മുഖ്യധാരകളിൽ ഉൾപ്പെടാത്ത, മറ്റാരും അടയാളപ്പെടുത്താത്ത മനുഷ്യർക്ക് ഇടമുണ്ടായിരുന്നു എസ് വി വേണുഗോപൻ നായരുടെ കഥകളിൽ. ആദിശേഷൻ, രേഖയില്ലാത്ത ഒരാൾ, മൃതിതാളം, ഗർഭശ്രീമാൻ , ഭൂമിപുത്രന്റെ വഴി തുടങ്ങിയ കഥാസമാഹരങ്ങൾ കഥയിലെ വ്യത്യസ്ത അനുഭവങ്ങളാണ്. കേരള സാഹിത്യ അക്കാദമിയുടെതടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ്.വി.വേണുഗോപൻ നായർക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദരാഞ്ജലികൾ . ഷാജി എൻ കരുൺ പ്രസിഡണ്ട് അശോകൻ ചരുവിൽ…
Read More » -
NEWS
ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിര്‍മ്മാണം ലെബനോനില്‍ പുരോഗമിക്കുന്നു
ബെയ്റൂട്ട്: ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിർമ്മാണം മധ്യേഷൻ രാജ്യമായ ലെബനോനില്‍ പുരോഗമിക്കുന്നു.ജപമാലയുടെ ആകൃതിയിൽ 600 മീറ്റർ നീളമുള്ള നിർമ്മാണം ബെക്കാ പ്രവിശ്യയിലാണ് പുരോഗമിക്കുന്നത്. ജപമാലയിലെ 59 മുത്തുകൾ, 59 ചാപ്പലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ സമയത്ത് ആളുകൾക്ക് ഇതിലൂടെ പ്രവേശിക്കാൻ സാധിക്കും. സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന ചൊല്ലുന്ന ആറ് ചാപ്പലുകളും, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലുന്ന 53 ചാപ്പലുകളും രാത്രിയിലെ പ്രകാശത്തിൽ വളരെ മനോഹരമായ വിധത്തില്‍ ശോഭിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. ഉയിർപ്പിന്റെ കുരിശിലാണ് ജപമാല അവസാനിക്കുന്നത്. ഇവിടെ തീർത്ഥാടകർക്ക് ഒരുമിച്ചു കൂടാൻ ഒരു വലിയ ഓഡിറ്റോറിയവും, കുരിശിന്റെ കീഴിലായി ഒരു ദിവ്യകാരുണ്യ ചാപ്പലും സജ്ജീകരിച്ചിട്ടുണ്ട്. 2006-ൽ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിൽവെച്ച് വ്യാജ കുറ്റാരോപണവുമായി പോലീസ് അറസ്റ്റ് ചെയ്ത ചെറുപ്പക്കാരനായ ലെബനീസ് പൗരന്റെ ആശയമാണ് ജപമാല നിർമ്മാണത്തിലൂടെ പൂർത്തിയാകുന്നത്. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് മോചനത്തിനു വേണ്ടി ഇദ്ദേഹം മാതാവിനോട് പ്രാർത്ഥിക്കുകയും, മോചനം ലഭിച്ചതിനുശേഷം മരിയൻ തീർത്ഥാടന കേന്ദ്രം പണിയുകയുമായിരുന്നു.2008ലാണ് ഇതിന്റെ നിർമ്മാണം…
Read More » -
NEWS
ആദ്യം പ്രണയം, പിന്നീട് യുവതികളെ വച്ച് ലഹരി വിൽപ്പന
തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ് അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വിൽപ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.സമാനമായ സംഭവങ്ങൾ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് ധാരാളമായി നടന്നിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍ലഹരി മാഫിയ ഇവര്‍ക്കു പിന്നിലുണ്ടെന്നാണ് സൂചന. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരാണ് ഇന്നലെ തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ കരച്ചില്‍.കഴിഞ്ഞ ഒരു…
Read More » -
Kerala
കഥാകൃത്ത് എസ്.വി വേണുഗോപൻ നായർ അന്തരിച്ചു, ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം
വ്യത്യസ്തവും ശ്രദ്ധേയവുമായ കഥകളിലൂടെ മലയാളത്തിലെ വായനക്കാരെ പുതിയൊരു ഭാവതലങ്ങളിലേയ്ക്കുയർത്തിയ എസ്.വി വേണുഗോപൻ നായർ (76) അന്തരിച്ചു. ഇന്ന് (ചൊവ്വ) പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത് 1945 ഏപ്രിൽ 18 നാണ് ജനനം. പി. സദാശിവൻ തമ്പി, ജെ വി വിശാലാക്ഷിയമ്മ എന്നിവരാണ് മാതാപിതാക്കൾ. കുളത്തൂർ ഹൈസ്കൂളിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ എം. എ, എം. ഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്. എസ്. എന്നീ കോളജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശേരി അവാർഡ്, പത്മരാജൻ പുരസ്കാരം, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്കാരം, സി.വി സാഹിത്യ പുരസ്കാരം, ഡോ. കെ എം ജോർജ് ട്രസ്റ്റ് ഗവേഷണ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗർഭശ്രീമാൻ, ആദിശേഷൻ,…
Read More » -
NEWS
എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെയില്ല; ആദ്യം വെല്ലുവിളി, കഞ്ചാവ് ഇറങ്ങിയപ്പോൾ മാപ്പ് പറച്ചിൽ
തൃശൂര്‍: കഞ്ചാവ് ലഹരിയില്‍ പൊലീസ് ഉദ്യോസ്ഥര്‍ക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്.പുറത്തിറങ്ങിയാൽ വധിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. തിരുവനന്തപുരം വെള്ളറട സ്വദേശി സൈവ് ആണ് പോലീസിനെതിരെ വധഭീഷണി മുഴക്കിയത്. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’ എന്നായിരുന്നു തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ അംദ്യംനങ്ങളില്‍ വൈറലായിരുന്നു. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് മാപ്പുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിന്‍. തൃശൂര്‍ നഗരത്തിലെ ഒരു വീട്ടിൽ മോഷ്ടിക്കാന്‍ കയറിപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.തുടർന്ന് തൃശൂര്‍ ജില്ലാ ആശുപ്രതിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇയാൾ പോലീസിന് നേരെ വെല്ലുവിളി ഉയർത്തിയത്. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’-…
Read More » -
NEWS
പോലീസ് സ്റ്റേഷനില്‍ വളര്‍ത്തുനായയുമായി എത്തി പ്രതിയുടെ അഴിഞ്ഞാട്ടം; എസ്ഐയെ ചവിട്ടി വീഴ്ത്തി, ഗേറ്റ് തകർത്തു
ഗുരുവായൂര്‍: പോലീസ് സ്റ്റേഷനില്‍ വളര്‍ത്തുനായയുമായി എത്തി പ്രതിയുടെ അഴിഞ്ഞാട്ടം.പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾ സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തു. തൃശ്ശൂരിലെ കണ്ടാണശ്ശേരി പോലീസ് സ്റ്റേഷനിലാണ് നായയുമായി എത്തി പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എസ്‌ഐയെ ചവിട്ടിവീഴ്ത്തി. മണ്‍വെട്ടി ഗ്രേഡ് എസ്‌ഐയുടെ തലയ്ക്കു നേരെ വീശി. വാഹനമോടിച്ചു കയറ്റി എസ്‌ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകര്‍ക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയത്. കൂനംമൂച്ചി തരകന്‍മേലെയില്‍ വിന്‍സന്‍ (മണ്ടേല – 50) ആണ് അറസ്റ്റിലായത്. ഒരു വാഹനാപകടക്കേസില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു വിന്‍സന്റെ പരാക്രമണം. ഇന്നലെ ഉച്ചയ്ക്കാണു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിന്‍സന്‍ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നുകാട്ടി കൂനംമൂച്ചി മണപ്പറമ്ബില്‍ സന്തോഷ് പൊലീസിനു പരാതി നല്‍കിയിരുന്നു. സന്തോഷിനോടും വിന്‍സനോടും ഇന്നലെ രാവിലെ 10നു സ്റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് 10 മണിയോടെ എത്തിയെങ്കിലും വിന്‍സന്‍ എത്തിയില്ല. 12 മണിയോടെ കാറിലെത്തിയ വിന്‍സന്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം നിര്‍ത്തിയശേഷം…
Read More » -
India
പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ്
പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ്. ബംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി പല സമൻസുകൾ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ചിൽ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഇതെ തുടർന്ന് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്ന നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്നു, അവിടുന്ന് ഇക്വഡോറിലേക്കും കടക്കുകയായിരുന്നു. 2018 മുതൽ നിത്യനന്ദ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ ഇയാളുടെ ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചുവെന്ന കേസും നിത്യനന്ദയ്ക്കെതിരെയുണ്ട്. ഈ കേസിൽ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Read More » -
India
കനത്തമഴയിലും പ്രളയത്തിലും ഉത്തരേന്ത്യയില്‍ വന്‍നാശം, നിരവധി മരണം
കനത്തമഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ – 8 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്ക മേഖലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ മേഖലകളായ സുബര്‍ണരേഖ നദി തീരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.
Read More »