Month: August 2022

  • Kerala

    ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

    ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. ബില്ലില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രിക്കെതിരായ ഉത്തരവില്‍ പുഃനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്. പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ നാളെ സഭ പരിഗണിക്കും. ലോകായുക്ത ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഈ നിലപാടില്‍ നിന്നും സിപിഐ പിന്മാറി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎല്‍മാര്‍ക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. സിപിഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ ഇന്ന് തന്നെ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറും.  

    Read More »
  • Crime

    വഴക്കുണ്ടാക്കുന്നത് കണ്ട് വീട്ടില്‍പ്പോകാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചയാളെ എയര്‍ഗണ്ണുപയോഗിച്ച് വെടിവച്ച യുവാക്കള്‍ അറസ്റ്റില്‍

    ചങ്ങനാശേരി: എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ചകേസില്‍ യുവാക്കള്‍ അറസ്റ്റില്‍. പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന വിശാല്‍ ബാബു (29), ചങ്ങനാശേരി പെരുന്ന കിഴക്കുകരയില്‍ ശ്രീശങ്കര ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുരേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പുഴക്കടവ് ഭാഗത്തു വിശാലും അയല്‍വാസിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഈ സമയത്ത് ഇത് കണ്ടുകൊണ്ടുവന്ന ജോഷി എന്ന അയല്‍വാസി ഇവരോട് വീട്ടില്‍ പോകാന്‍ പറഞ്ഞു. എന്നാല്‍ ഇത് ഇഷ്ടപ്പെടാഞ്ഞ വിശാല്‍ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവും ചേര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് ജോഷിയെ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായ വിശാല്‍ ബാബുവിനെതിരേ ചങ്ങനാശേരിയില്‍ കഞ്ചാവ്, അടിപിടി കേസുകള്‍ നിലവിലുണ്ട്. ചങ്ങനാശേരി എസ്.എച്ച്.ഒ. റിച്ചാര്‍ഡ് വര്‍ഗീസ്,…

    Read More »
  • Crime

    നാട്ടില്‍പോയാല്‍ വെറും കൈയോടെ മടങ്ങാറില്ല; ‘അഥിതി’കൊണ്ടുവരും, കൈനിറയെ ഹെറോയിന്‍!

    ഹരിപ്പാട്: ബംഗാളില്‍നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വിറ്റിരുന്ന അഥിതിത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ജയ് മണ്ഡ(28)ലിനെയാണ് അറസ്റ്റു ചെയ്തത്. 65 ഗ്രാം ഹെറോയിനാണ് ഇയാളില്‍നിന്നു പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിരുന്നു. നാട്ടില്‍പോയി തിരിച്ചെത്തുന്ന അഥിതി തൊഴിലാളികളായ യുവാക്കളെ നിരീക്ഷിച്ചതില്‍നിന്നുമാണ് പ്രതിയെ പിടികൂടാനായത്. താമല്ലാക്കലില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി നടന്നുനീങ്ങിയ ജയ്മണ്ഡലിനെ പ്രത്യേകസംഘം സംശയം തോന്നി പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. കേരളത്തില്‍നിന്നും രണ്ടും മൂന്നും മാസം കൂടുമ്പോള്‍ നാട്ടില്‍പോകുകയും ഹെറോയിന്‍ നേരിട്ട് വാങ്ങിയശേഷം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയുമാണ് പതിവ് എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. കായംകുളത്തും ഹരിപ്പാടുമുള്ള അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനാണ് കൊണ്ടുവന്നിരുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കള്‍ക്ക് ഇവ വിറ്റിരുന്നോ എന്നത് അന്വേഷിക്കുന്നുണ്ട്. ഗ്രാമിന് 2,500 മുതല്‍ 5,000 രൂപ വിലയാണ് ഈടാക്കിയിരുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക്…

    Read More »
  • Crime

    വീട്ടമ്മ വാങ്ങിയ പൊറോട്ടയ്ക്ക് അകമ്പടിപോയ സാമ്പാറിലെ പാറ്റയും പുഴുവും ചേര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

    കട്ടപ്പന: വീട്ടമ്മ പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെയും പാറ്റയെയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് താഴുവീണു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൂട്ടിച്ചത്. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നും ഞായറാഴ്ചയാണ് മേട്ടുക്കുഴി സ്വദേശിയായ വീട്ടമ്മ പൊറോട്ട വാങ്ങിയത്. ഇതിനൊപ്പം കറിയായി സാമ്പാര്‍ ആണ് നല്‍കിയത്. വീട്ടിലെത്തിയശേഷം വീട്ടമ്മയും രണ്ടും മൂന്നും വയസുള്ള മക്കളുമൊത്താണ് ഭക്ഷണം കഴിച്ചുതുടങ്ങിയത്. ഇതിനിടെ സാമ്പാറില്‍ ചത്ത പുഴു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് പാറ്റയെയും കണ്ടെത്തിയത്. സാമ്പാര്‍ കഴിച്ച കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് കുടുംബം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇ-മെയിലായി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ആന്‍മേരി ജോണ്‍സനും സംഘവും തിങ്കളാഴ്ച ഹോട്ടലില്‍ പരിശോധന നടത്തി. അടുക്കള ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് വൃത്തിയോടെയല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിനെതിരെ നടപടിയെടുത്തത്.

    Read More »
  • Crime

    മദ്യപാനം ചോദ്യംചെയ്ത പോലീസുകാരന്റെ മുഖത്ത് മാറിമാറിത്തല്ലി, തടയാന്‍ ചെന്ന എസ്.ഐക്കും മര്‍ദ്ദനം; യുവാക്കള്‍ അറസ്റ്റില്‍

    പത്തനംതിട്ട: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യംചെയ്ത പോലീസുദ്യോഗസ്ഥരെ മര്‍ദിച്ച യുവാക്കള്‍ അറസറ്റില്‍. കൊല്ലമുള ചാത്തന്‍ തറ തെക്കനേടത്ത് വീട്ടില്‍ ജോസഫിന്റെ മകന്‍ ജെയ്‌മോന്‍ (25), ചാത്തന്‍തറ തടത്തില്‍ വീട്ടില്‍ റെജി ജോസിന്റെ മകന്‍ ലിന്റോ മോന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ: ജി. സണ്ണിക്കുട്ടി, സി.പി.ഒ. സുനില്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ യുവാക്കള്‍ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് പതിനഞ്ചില്‍പടി എന്ന പ്രദേശത്ത് പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ്.ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് യുവാക്കള്‍ അക്രമാസക്തരായത്. സി.പി.ഒ. സുനില്‍കുമാറിന്റെ മുഖത്ത് പ്രതികള്‍ മാറിമാറി തല്ലുകയും തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് തടയാനെത്തിയപ്പോഴാണ് എസ്.ഐക്ക് മര്‍ദ്ദനമേറ്റത്. എസ്.ഐക്കു നേരേ തിരിഞ്ഞ പ്രതികള്‍ മുഖത്തും നെഞ്ചത്തും െകെകള്‍കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐയുടെ ചുണ്ടുകള്‍ പൊട്ടുകയും കവിളില്‍ മുറിവേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ഇരുവരും തുടര്‍ന്ന് ചികിത്സതേടി. പിന്നീട് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് സാഹസികമായി…

    Read More »
  • Crime

    മാസങ്ങളായി ജോലിയില്ല, ഭക്ഷണം കഴിച്ചിട്ട് പത്തുദിവസത്തിലേറെ; തനിച്ചുതാമസിച്ച മലയാളി ഡല്‍ഹിയില്‍ പട്ടിണികിടന്ന് മരിച്ചു

    ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ട മലയാളി രാജ്യതലസ്ഥാനത്ത് പട്ടിണികിടന്ന് മരിച്ചു. ഡല്‍ഹിയില്‍ തനിച്ചു താമസിച്ചിരുന്ന പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറാ(41)ണു മരിച്ചത്. സകര്‍പുറിലെ വാടകവീടിന്റെ അടച്ചിട്ട മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ അജിത് കുമാറിനെ വീട്ടുടമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹം പത്തു ദിവസമായി ഭക്ഷണമോ വെള്ളമോ കിട്ടാതെ കിടക്കുകയായിരുന്നു എന്നാണു സൂചന. നിരവധി സന്നദ്ധ സംഘടനകളും മലയാളി സംഘടനകളും ഡല്‍ഹിയില്‍ ഉണ്ടെങ്കിലും അജിത്തിന്റെ ദുരവസ്ഥ ആരും അറിയാതെപോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെത്തിയ അജിത്ത് കുമാര്‍ കുടുംബവുമായി വലിയ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. മാസങ്ങള്‍ മുന്‍പ് ഭാര്യ വിവാഹമോചനം നേടി ഇയാളെ ഉപേക്ഷിച്ച പോയതായാണ് വിവരം. മാസങ്ങളായി ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. അഞ്ചു മാസത്തിലേറെയായി വാടകയും നല്‍കിയിരുന്നില്ല. മറ്റുള്ളവരുമായി അധികം ഇടപഴകുമായിരുന്നില്ല. പത്തു ദിവസമായിട്ടും വിവരങ്ങള്‍ ഇല്ലാതിരുന്നതോടെ വീട്ടുടമ കതകു തകര്‍ത്ത് മുറി പരിശോധിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടത്. അജിത് മരിച്ച വിവരം കിടപ്പു രോഗിയായ അമ്മ ഇനിയും അറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു…

    Read More »
  • Crime

    ആഡംബര വീടുകളിൽ മോഷണം നടത്തുന്ന ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പിടിയിൽ

    ന്യൂഡൽഹി: ആഡംബര വീടുകളിൽ മോഷണം നടത്തുന്ന ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ അറസ്റ്റിൽ. ധനികർ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ േനതാവാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകുന്നതിനാൽ ഇയാൾക്ക് നിരവധി ആരാധകരും അനുയായികളുമുണ്ട്. അതിനാൽ, പൊലീസ് വരികയാണെങ്കിൽ വിവരം ഇയാൾക്ക് വളരെ എളുപ്പത്തിൽ ലഭിച്ചിരുന്നു. മോഷണത്തിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയാണ് രീതി. കൊലപാതകശ്രമം, കവർച്ച, ലൈംഗികപീഡനം തുടങ്ങി 160 കേസുകളിൽ ഇയാൾ പ്രതിയാണ്. വസീമിനെ പിടികൂടാനായി ഇൻസ്പെക്ടർ ശിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വസീമിനെ കസ്റ്റഡിയിലെടുത്തത്. തോക്കും വെടിയുണ്ടകളും ഇയാളിൽനിന്നു പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.

    Read More »
  • India

    പഠനം തുടരാം, നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന; ഇന്ത്യൻ വിദ്യാർഥികൾക്ക് മടങ്ങിച്ചെല്ലാം

    ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി അവിടേക്കു തിരികെ പോകാൻ അനുമതിയായി. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർഥികളെ ചൈനയിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾ കോവിഡിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാൻ ചൈന അനുമതി നൽകിയത്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പുറത്തുവിട്ടത്. ‘‘ഇന്ത്യൻ വിദ്യാർഥികൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഒടുവിൽ ഫലം കണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസ്സിലാക്കാം. ചൈനയിലേക്ക് വീണ്ടും സ്വാഗതം’’ – ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോങ് ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും ബിസിനസ്സുകാർക്കും ചൈനയിൽ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങൾക്കും വീണ്ടും വീസ അനുവദിക്കുന്ന തീരുമാനത്തിന്റെ വിശദാംശങ്ങളും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ചൈനയിൽനിന്നു നാട്ടിലേക്കു മടങ്ങിയ…

    Read More »
  • India

    പ്രധാനമന്ത്രി സുഹൃത്തായ അദാനിക്കു വേണ്ടി കർഷകരെ കൈവിടുന്നു: ഗവർണർ മാലിക്

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിക്കു വേണ്ടിയാണ് കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്ക് സർക്കാർ നിയമപരിരക്ഷ നൽകാത്തതെന്നു ബിജെപി നേതാവും മേഘാലയ ഗവർണറുമായ സത്യപാൽ മാലിക്ക് ആരോപിച്ചു. കർഷകരെ തോൽപിക്കാനാവില്ലെന്നും ഇനിയും കർഷക സമരമുണ്ടാകുമെന്നും മേഘാലയയിലെ ചടങ്ങിൽ മാലിക്ക് പറഞ്ഞു. നേരത്തേയും കർഷക സമരവുമായി ബന്ധപ്പെട്ടു മാലിക്ക് ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിക്ക് അഹങ്കാരമാണെന്നും കർഷക സമരത്തെക്കുറിച്ചു പുച്ഛത്തോടെയാണ് പ്രതികരിച്ചതെന്നും മാലിക്ക് പറഞ്ഞിരുന്നു. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കിയില്ലെങ്കിൽ കടുത്ത പോരാട്ടമുണ്ടാകും. കർഷകരെ പേടിപ്പിക്കാനാവില്ല. ഇഡിയെയും ഇൻകംടാക്സ് വകുപ്പിനെയും അയയ്ക്കാനാവില്ലെങ്കിൽ അവരെ എങ്ങനെ ഭയപ്പെടുത്താനാവും എന്നും മാലിക്ക് ചോദിച്ചു. മോദി ഭരിച്ച 5 വർഷം കൊണ്ട് അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് അദാനി ഹരിയാനയിൽ സൂക്ഷിച്ചിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോൾ അതു വിറ്റു കോടികൾ സമ്പാദിക്കും. ഇതൊന്നും ജനങ്ങൾ അധികകാലം പൊറുക്കില്ല. വലിയ പ്രക്ഷോഭം വരും. ഗവർണർ കാലാവധി…

    Read More »
  • Crime

    എട്ടാം ക്ലാസിലെ വൈരാഗ്യം തീര്‍ത്തത് പാലുകാച്ചലിനെത്തിയപ്പോള്‍; പത്താം ക്ലാസുകാരെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് പരാതി

    കോഴിക്കോട്: എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയുമായി ജൂനിയർ വിദ്യാർത്ഥികൾ. വീടു പാലുകാച്ചലിനെത്തിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ… ഞായറാഴ്ച വൈകീട്ട് ബാലുശ്ശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് സീനിയർ വിദ്യാർത്ഥികൾ മുൻവൈരാഗ്യത്തിന്‍റെ പേരിൽ സംഘംചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റവർ കുട്ടമ്പൂർ സ്കൂളിൽ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം തീർത്തത് എന്നും പരിക്കേറ്റ മിഥിലാജും സിറിൽ ബാബുവും പറയുന്നു. ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇരുവിഭാഗവും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: