NEWS

നാലേനാല് ആനച്ചുവടി; ഏത് മാറാത്ത പൈൽസും മാറും

സ്റ്ററേസി കുടുംബത്തിൽപ്പെട്ട സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന ഈ ഔഷധസസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാൽ ഇതിന് ‘ആനയടിയൻ’ എന്ന പേരും ഉണ്ട്.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാർ ഉപയോഗിച്ചുവരുന്നു.ആനച്ചുവടി നാലെണ്ണം പിഴുതെടുത്ത് നല്ലതായി കഴുകി വൃത്തിയാക്കി മൂന്നു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആകുന്ന കണക്കിൽ കുറുക്കിയെടുത്ത് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് വീതം ഒരാഴ്ച സേവിച്ചാൽ ഏത് മാറാത്ത പൈൽസും മാറും.
ആനച്ചുവടിയുടെ മറ്റ് ഉപയോഗങ്ങൾ
 
 
1. ആണിരോഗം അകറ്റുവാൻ ആനച്ചുവടി അരച്ചിട്ടാൽ മതി
2. ആനച്ചുവടി താളിയാക്കി തലയിൽ പുരട്ടിയാൽ താരൻ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു

3. ആനച്ചുവടി സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുവാൻ ഉത്തമമാണ്.

4. ആനച്ചുവടി ചതച്ച് വെച്ച് കെട്ടിയാൽ നടുവേദന ഇല്ലാതാക്കും.

Signature-ad

5. ഉളുക്ക് ഭേദമാക്കുവാൻ ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവി എന്നിവ അരച്ച് കെട്ടി വയ്ക്കുന്നത് നല്ലതാണ്.

6. ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ഇട്ട് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഗുണം ചെയ്യും

7. ആനച്ചുവടിയുടെ വേരിന്റെ കഷായം സേവിക്കുന്നത് ക്ഷതങ്ങൾ മാറുവാൻ നല്ലതാണ്

8. ആനച്ചുവടിയും ജീരകവും കൂട്ടി അരച്ച് സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.

9. ആനച്ചുവടി അരച്ച് വെച്ചുകെട്ടിയാൽ കുഴിനഖം ഇല്ലാതാകും

10. ആനച്ചുവടി സമൂലം കഷായം വെച്ച് കഴിച്ചാൽ വേദനയോടുകൂടിയ മൂത്രംപോക്ക്, മൂത്രനാളി രോഗങ്ങൾ, ഉദരരോഗങ്ങൾ, പനി, വയറിളക്കം, ബ്രോങ്കൈറ്റിസ് എന്നിവ ശമിക്കും

11.മൃഗങ്ങളുടെ അകിടുവീക്കം മാറുവാൻ ആനച്ചുവടി കാടിയിൽ അരച്ച് കൊടുത്താൽ മതി.

12. ആനച്ചുവടിയുടെ ഇല ജ്യൂസ് ആക്കി ആക്കി കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും

13. മുട്ടുവേദന ഇല്ലാതാക്കുവാൻ ഇത് അരച്ച് ലേപനം ചെയ്താൽ മതി.

14. ഇതിൻറെ വേരും,അരിയും, ശർക്കരയും ചേർത്ത പലഹാരം ഉണ്ടാക്കി കഴിച്ചാൽ രക്താർശസ്സ് ശമിക്കും

 

 

15.വിഷജന്തുക്കളുടെ കടിയേറ്റാൽ ഇത് സമൂലം അരച്ച് പുരട്ടുന്നത് വിഷ ദോഷം ശമിക്കും

Back to top button
error: