Month: August 2022
-
NEWS
ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി 6.4 ശതമാനം ഉയര്‍ന്നു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ ഇത്തവണ വന്‍ വര്‍ദ്ധനവ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ സ്വര്‍ണം ഇറക്കുമതി 6.4 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, സ്വര്‍ണം ഇറക്കുമതി 1,290 കോടി ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,200 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. സ്വര്‍ണം ഇറക്കുമതിയിലെ വര്‍ദ്ധനവ് കുത്തനെ ഉയര്‍ന്നതോടെ, ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് 3,000 കോടി ഡോളറില്‍ എത്തിയിരുന്നു. മുന്‍ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 1,063 കോടി ഡോളറാണ് വ്യാപാരക്കമ്മി രേഖപ്പെടുത്തിയത്.
Read More » -
NEWS
ഓണക്കാല വിനോദ യാത്രകളുമായി കൂത്താട്ടുകുളം കെഎസ്ആർടിസി
കോട്ടയം :കൂത്താട്ടുകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഓണക്കാല വിനോദ യാത്രകൾ നടത്തുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്ച മാമലകണ്ടം – മൂന്നാര്‍ (550), സെപ്റ്റംബര്‍ 4 ഞായറാഴ്ച അഞ്ചുരുളിയിലേക്കും (500), മലക്കപ്പാറ – ഷോളയാറിലേക്കും (630) ട്രിപ്പ് ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച മലക്കപ്പാറ – ഷോളയാറിനും (630) സെപ്റ്റംബര്‍ 11ഞായറാഴ്ച മാമലകണ്ടം – മൂന്നാറിനും (550) വിനോദ യാത്രകള്‍ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ് നമ്ബര്‍ :9447223212 (പ്രശാന്ത് വേലിക്കകം).
Read More » -
Local
പുത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കലയത്ത് പടിഞ്ഞാറെ പുരയിൽ ഹരിലാലിന്റെ ഭാര്യ സെഞ്ചു (30) ആണ് ജീവനൊടുക്കിയത്. ഹരിലാൽ വിദേശത്താണ് വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. 5 വയസുള്ള മകൾ സ്കൂളിൽ നിന്നെത്തി മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ട് കതക് തുറന്നില്ല സമീപവാസികൾ എത്തി കതക് തള്ളി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുത്തൂർ പോലീസ് കേസെടുത്തു.
Read More » -
India
എട്ടുവയസ്സുകാരിയെ ഇറച്ചിവെട്ടുകാരനായ യുവാവ് കഴുത്തറുത്ത് കൊന്നു, പെൺകുട്ടിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതാണ് കൊലപാതക കാരണം
എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ ദില്ലി പൊലീസ് പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം. 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തുര്‍ക്ക്മാന്‍ ഗേറ്റ് ഏരിയയില്‍ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായ റിസ്വാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടതാണ് ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ ഇയാൾ കൊലപ്പെടുത്തിയ ശേഷം മുഖം കത്തി കൊണ്ട് വികൃതമാക്കുകയും ചെയ്തിരുന്നു. യമുന ഖാദറിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. കൊലപാകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസിന്റെ 50 അംഗ സംഘം വ്യാപക തിരച്ചിലാണ് നടത്തിയത്. പ്രദേശത്തെ സി.സി.ടി.വികൾ മുഴുവൻ പരിശോധിച്ചു. 200 ഓളം പേരെ ചോദ്യം ചെയ്തു. ഒടുവിലാണ് പ്രതി റിസ്വാനാണെന്ന് കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് അഞ്ചിനാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പിതാവിന്റെ…
Read More » -
NEWS
ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബെംഗളുരു: ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നവ ഭാരത് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ രാജാജി നഗര്‍ സ്വദേശി കെ ലക്ഷ്മി എന്ന മഞ്ജുള (36), ലോഡ്ജ് ഉടമ സന്തോഷ് കുമാര്‍ (45), കോളാര്‍ സ്വദേശി ബ്രഹ്‌മേന്ദ്ര രാവണ്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബെംളുരുവിലെ ശേഷാദ്രിപുരത്തുള്ള ലോഡ്ജിലാണ് 25-കാരിയായ യുവതിയെ അടച്ചിട്ട് കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കിയത്.
Read More » -
NEWS
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിക്കൊടുത്ത ആള്‍ പിടിയിൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആള്‍ പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് അറസ്റ്റിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടാന്‍ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണെന്ന പോലീസ് കണ്ടെത്തലിനെ തുടർന്നായിരുന്നു അന്വേഷണവും അറസ്റ്റും. 2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബില്‍ നിന്നു വാങ്ങിയ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്.
Read More » -
NEWS
ആശ്രിത നിയമനം;ഭാര്യ ജീവിച്ചിരുപ്പുണ്ടെങ്കിൽ മറ്റാർക്കും അവകാശവാദം ഉന്നയിക്കാനാവില്ല: ഹൈക്കോടതി
പ്രയാഗ്‌രാജ്: സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹോദരിക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. സര്‍വീസിലിക്കെ മരിച്ച ജീവനക്കാരന്റെ സഹോദരി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരമെന്ന നിലയില്‍ തനിക്കു ജോലി നല്‍കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ കേസില്‍ ആശ്രിത നിയമനത്തിന് അര്‍ഹത ആര്‍ക്കെന്നതില്‍ തര്‍ക്കത്തിനു സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാൾക്കും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി. മരിച്ച ജീവനക്കാരന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍ ശുചീകരണത്തൊഴിലാളി ആയിരുന്നു. പിതാവ് സര്‍വീസിലിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് മകനു ജോലി ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് സഹോദരി ജോലിക്ക് അവകാശവാദം ഉന്നയിച്ചത്.
Read More » -
NEWS
എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: അതിമാരക ലഹരി മരുന്നായ എംഡിഎംഎയും, കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ എരഞ്ഞോടി പൊയിലില്‍ മുഹമ്മദ് അബ്ഷറാണ് (20) അറസ്റ്റിലായത്.മുത്തങ്ങയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും 7.82 ഗ്രാം എം.ഡിഎംഎയും 30 ഗ്രാം കഞ്ചാവും പിടികൂടി. ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
Read More » -
NEWS
കുവൈത്തില്‍ മലയാളികൾ ഉൾപ്പെടെ വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു.ഇതിൽ മലയാളികൾ ഉൾപ്പെടെ ഉണ്ടെന്നാണ് വിവരം.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ കുവൈത്തിൽ പരിശോധനകളില്‍ പിടികൂടിയിരുന്നു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More » -
NEWS
ഇത് കേരളമാണ്;ഇവിടെ ഇങ്ങനെയാണ് !
മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയിൽ ചവിട്ടാൻ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണിത്. ഈ മണ്ണിലാണ് ജെറുസലേമിൽ നിന്ന് ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുവിന്റെ സുവിശേഷം കപ്പലിറങ്ങിയത്. പാകിസ്താനിലും, ഇറാനിലും മുസ്ലിം പള്ളികൾ ഉണ്ടാവുന്നതിനു മുൻപ് ചേരമാന്‍ ജുമാ മസ്‌ജിദ് ഉണ്ടാക്കിയത് ഈ പുണ്യഭൂമിയിലാണ്. ജൂതന്മാർ പലായനം ചെയ്തു വന്നിറങ്ങിയതും കൂട് കൂടിയതും നമ്മുടെ ഈ നാട്ടിലാണ്. ഒരു ചുവന്ന കൊടി യുടെ കീഴിൽ ലോകത്തു ആദ്യമായി ഒരു സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ ഉണ്ടായതും ഇവിടെ തന്നെയാണ്. അതെ ഞങ്ങൾ മലയാളികൾ കുറച്ചു വ്യത്യസ്‌തരാണ്.ഇവിടെ വിചാരിക്കാത്ത അത്ര മഴ പെയ്തു, വെള്ളപ്പൊക്കം ഉണ്ടായി , പരിഹരിക്കാൻ കഴിയാത്ത നഷ്ടങ്ങളും ഉണ്ടായി. പക്ഷെ ഞങ്ങൾ തകർന്നില്ല. കൊറോണ ലോകത്തെ കീഴടക്കിയപ്പോഴും തോറ്റത് കേരളത്തിൽ മാത്രമാണ്. നാല് ചുറ്റും വെള്ളം കേറുമെന്നു അറിഞ്ഞിട്ടും എന്തും വരട്ടെ എന്ന് കരുതി വിത്തിറിക്കി നെല്ല് കൊയ്യുന്ന കുട്ടനാട്ടുകാരന്റെ നട്ടെല്ല് ലോകത്തു വേറെ എവിടേലും കാണാൻ കിട്ടുവോ? പൊള്ളുന്ന അറേബ്യൻ…
Read More »