Month: August 2022

  • Local

    ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

    പാലക്കാട് ഒറ്റപ്പാലത്ത് കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. എസ്.ആര്‍.കെ നഗര്‍ തങ്കം നിവാസില്‍ ബിന്ദുവിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ നാല് വിരലുകള്‍ അറ്റനിലയിലാണ്. പാലപ്പുറം 19-ാം മൈലിലെ ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് സംഭവം നടന്നത്. വലതുകൈയിലെ അരിവാള്‍കൊണ്ട് ഇടതുകൈയില്‍ പിടിച്ച് പുല്ല് വെട്ടുന്നതിനിടയിലാണ് അപകടം. കാട് വെട്ടിതെളിച്ചിരുന്നത് 11 പേരടങ്ങുന്ന സംഘമാണ്. സ്ഫോടനത്തില്‍ പറമ്പിന്റെ മതിലിന് പൊട്ടലുണ്ട്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബിന്ദുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഫൈബർ നൂലിന്‍റെയും മറ്റും അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള പരിശോധന നടത്തുമെന്നും ഇതിനുശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകാവൂ എന്നും ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ സുജിത്ത് പറഞ്ഞു

    Read More »
  • Kerala

    ലോകായുക്ത: സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ളവെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജൂഡിഷ്യൽ വിധിയെ മറികടക്കാൻ എക്സിക്യൂട്ടീവോ ലജിസ്‌ളേച്ചറോ അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതിക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും. സി.പി.ഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സി.പി.ഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.. പിണറായി വിജയൻ കണ്ണുരുട്ടി കാണിക്കുമ്പോൾ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ കണ്ടത്.. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സി.പി.ഐ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കണം. അതിനുള്ള തന്റേടം സി.പി.ഐക്കുണ്ടോ എന്നതാണ് പ്രശ്നം. . ബില്ലിനെ എതിർക്കുന്നുവെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് യു.ഡി.എഫ് കാണിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ…

    Read More »
  • NEWS

    കോട്ടയത്തെ ‘നാലുമണിക്കാറ്റ്’

    കോട്ടയം: മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നാലുമണിക്കാറ്റിനേക്കുറിച്ച് അറിയാതിരിക്കില്ല.കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാണ് നാലു മണിക്കാറ്റ്. പാലമുറി പ്രായിപ്ര ചിറയിലാണ്  നാലുമണിക്കാറ്റ് എന്ന സായാഹ്ന വിശ്രമസങ്കേതം.2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട ”നാലുമണിക്കാറ്റ് ” നാട്ടുകാർ മുൻകൈ എടുത്ത് ‌നിർമ്മിച്ചതാണ്. മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും മണര്‍കാട് കോളജിലെ സുവോളജി വിഭാഗം പ്രഫസറുമായ ഡോ പുന്നന്‍ കുര്യന്‍ വേങ്കടത്താണ് നാലുമണിക്കാറ്റ് എന്ന ആശയം അവതരിപ്പിച്ചത്. പ്രകൃതിയുടെ സുഖകരമായ സൗന്ദര്യക്കാഴ്ചകളാണ് ‘നാലുമണിക്കാറ്റ് ” നിറയെ. ഇരുവശവും പാടശേഖരങ്ങളും, തെങ്ങുകളും കണ്ണിനെ കുളിരണിയിക്കുന്നു. സിമന്റിൽ തീർത്ത ചുണ്ടൻ വള്ളങ്ങളും, ഇരിപ്പിടങ്ങളും അവയ്‌ക്ക് തണലായി നിൽക്കുന്ന ചെറിയ മരങ്ങളുമാണ് നാലുമണിക്കാറ്റിന്റെ ഭംഗി. ഒപ്പം ഉഴുന്നുവട, പരിപ്പുവട, മുട്ട ബജി, കപ്പ, ചേമ്പ്, ചേന എന്നിവ അടക്കമുള്ള നാടൻ വിഭവങ്ങളും ചായ, കാപ്പി, ജൂസ് എന്നിവയും ഇവിടെ ലഭിക്കും.ഞായറാഴ്‌ച ദിവസങ്ങളിൽ പായസവും ഒരുക്കുന്നുണ്ട്.എല്ലാം താങ്ങാവുന്ന വിലയിൽ…

    Read More »
  • Health

    സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി.എം. കോഴ്‌സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം…

    Read More »
  • Kerala

    കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല

      കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്നും (ഓഗസ്റ്റ് 23) നാളെയും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കര്‍ണ്ണാടക തീരം അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതല്‍ ആഗസ്റ്റ് 25 വരെ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. ഇന്ന് കേരള തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ- കിഴക്കന്‍…

    Read More »
  • Kerala

    സില്‍വര്‍ലൈന്‍ വേണ്ട, എല്ലാ ജില്ലകളിലേക്കും ഫ്‌ളൈറ്റ് പരിഗണിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എ; വലിയ വ്യവസായിയില്‍നിന്ന് ഇത്രവലിയ അബദ്ധം പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് പകരം എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റ് സര്‍വ്വീസ് പരിഗണിക്കാമോയെന്ന് പ്രതിപക്ഷ എംഎല്‍എ മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കിടെയായിരുന്നു എം.എല്‍.എയുടെ ചോദ്യം. വലിയ വ്യവസായിയായിരുന്ന മഞ്ഞളാം കുഴി അലി ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും അന്തരീക്ഷ മലിനീകരണം, വായു മലിനീകരണമടക്കമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയസാധ്യതയുള്ളതാണ്. അതിനാല്‍ സംസ്ഥാനത്തിന് സില്‍വര്‍ ലൈന്‍ അനുയോജ്യമല്ലെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറി, പകരം പെട്ടന്ന് പോകുന്ന യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് ഫ്‌ളൈറ്റ് സര്‍വ്വീസ്, അതല്ലെങ്കില്‍ ഹെലിക്കോപ്ടര്‍ സര്‍വ്വീസ് എന്നിവ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ എന്നായിരുന്നു അലിയുടെ ചോദ്യം. മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റത്. നിയമസഭാംഗമാകുന്നതിന് മുമ്പ് മഞ്ഞളാംകുഴി അലി നല്ല…

    Read More »
  • Crime

    റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലെന്നു മുഖ്യമന്ത്രി

      സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021 ഫെബ്രുവരിയില്‍ 1960-ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികള്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ബഹു: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബഹു: ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ഗെയിം സൈറ്റുകള്‍. വന്‍ സമ്മാന തുക വാഗ്ദാനം ചെയ്തും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയുമാണ് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത്. ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നല്‍കുന്ന മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളും വ്യാപകമായി. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിയ്ക്കുന്ന നിലയുണ്ട്. ഓണ്‍ലൈന്‍ റമ്മിയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ പരസ്യപ്രചാരണവും നടക്കുന്നു.…

    Read More »
  • Kerala

    സര്‍ക്കാരിന്റെ സുഖദുഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ട്: കാനം

    ആലപ്പുഴ: സര്‍ക്കാരിന്റെ സുഖദുഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ടെന്നും അത് എല്ലാവരും ഓര്‍ക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണമാണ് ആലപ്പുഴ ജില്ലാ സമ്മേളന വേദിയില്‍ കാനം നിലപാട് വ്യക്തമാക്കിയത്. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ സിപിഐയുടെ നേട്ടമായും. കോട്ടമുണ്ടാകുമ്പോള്‍ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. മുന്നണിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഒരുപോലെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  

    Read More »
  • Crime

    യുവാവിനെ ആളൊഴിഞ്ഞിടത്തേക്ക് വിളിച്ചുവരുത്തി പണവും ഫോണും കവര്‍ന്ന കേസില്‍ ഇരുപതുകാരന്‍ കീഴടങ്ങി

    മലപ്പുറം: യുവാവിനെ കബളിപ്പിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ പ്രതിയായ ഇരുപതുകാരന്‍ കീഴടങ്ങി. കോഴിക്കോട് കല്ലായി ജലീല്‍സ് വീട്ടില്‍ അനിസ് റഹ്‌മാനാണ് (20) കീഴടങ്ങിയത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തിയാണ് അനിസ് ഉള്‍പ്പെട്ട സംഘം കവര്‍ച്ച നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ അനിസ് മഞ്ചേരി കോടതിയിലാണ് കീഴടങ്ങിയത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവള പരിസരത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവാവിനെ വിളിച്ചു വരുത്തിയ ശേഷം സ്‌കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ന്നു കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും സംഘത്തലവന്‍ തുമ്പി സുബീഷ്, സംഘാംഗം പ്രണവ് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുളിക്കല്‍ കുറ്റിയില്‍ പറമ്പില്‍ വാടകക്ക് താമസിക്കുന്ന അനസ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി കെ അഷ്റഫ്, കരിപ്പൂര്‍ സി ഐ പി ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  

    Read More »
  • NEWS

    സ്വര്‍ണത്തിന് വിപണിനിരക്കിനേക്കാള്‍ കുറഞ്ഞവിലയുമായി മലബാർ ഗോൾഡ്

    കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ സ്വര്‍ണത്തിന് വിപണിനിരക്കിനേക്കാള്‍ കുറഞ്ഞവില. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ സ്വര്‍ണം വാങ്ങാമെന്നതിന് പുറമേ പണിക്കൂലിയിലും മികച്ച ഇളവ് നേടാം. സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി സ്വര്‍ണവിലയുടെ നിശ്ചിത ശതമാനമായതിനാല്‍ സ്വര്‍ണവില കുറയുമ്ബോള്‍ ആനുപാതികമായി പണിക്കൂലിയും കുറയുമെന്നതാണ് നേട്ടം.     കമ്ബനിയുടെ വണ്‍ ഇന്ത്യ വണ്‍ റേറ്റ് പോളിസിയുടെ ഭാഗമായാണ് കുറഞ്ഞവില ഈടാക്കുന്നത്. ഇത് മറ്റ് ജുവലറികളുടെ നിരക്കിനേക്കാള്‍ കുറവാണെന്ന് മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കി.

    Read More »
Back to top button
error: