ആലപ്പുഴ: സര്‍ക്കാരിന്റെ സുഖദുഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ടെന്നും അത് എല്ലാവരും ഓര്‍ക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണമാണ് ആലപ്പുഴ ജില്ലാ സമ്മേളന വേദിയില്‍ കാനം നിലപാട് വ്യക്തമാക്കിയത്.
നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ സിപിഐയുടെ നേട്ടമായും. കോട്ടമുണ്ടാകുമ്പോള്‍ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. മുന്നണിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഒരുപോലെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.