CrimeNEWS

യുവാവിനെ ആളൊഴിഞ്ഞിടത്തേക്ക് വിളിച്ചുവരുത്തി പണവും ഫോണും കവര്‍ന്ന കേസില്‍ ഇരുപതുകാരന്‍ കീഴടങ്ങി

മലപ്പുറം: യുവാവിനെ കബളിപ്പിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ പ്രതിയായ ഇരുപതുകാരന്‍ കീഴടങ്ങി. കോഴിക്കോട് കല്ലായി ജലീല്‍സ് വീട്ടില്‍ അനിസ് റഹ്‌മാനാണ് (20) കീഴടങ്ങിയത്.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തിയാണ് അനിസ് ഉള്‍പ്പെട്ട സംഘം കവര്‍ച്ച നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ അനിസ് മഞ്ചേരി കോടതിയിലാണ് കീഴടങ്ങിയത്.

Signature-ad

രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവള പരിസരത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവാവിനെ വിളിച്ചു വരുത്തിയ ശേഷം സ്‌കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ന്നു കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും സംഘത്തലവന്‍ തുമ്പി സുബീഷ്, സംഘാംഗം പ്രണവ് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പുളിക്കല്‍ കുറ്റിയില്‍ പറമ്പില്‍ വാടകക്ക് താമസിക്കുന്ന അനസ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി കെ അഷ്റഫ്, കരിപ്പൂര്‍ സി ഐ പി ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: