Month: August 2022

  • Kerala

    ‘പിണറായി വിജയനെ തൂത്തു കെട്ടി കണ്ണൂരിലേക്ക് കെട്ട് കെട്ടിക്കേണ്ടി വന്നാലും വിജയിച്ചേ അടങ്ങു’ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ലത്തീൻ കത്തോലിക്കാ സഭ

    അദാനി തിരിച്ചു പോകുകയും വിഴിഞ്ഞം തുറമുഖനിർമാണം നിർത്തി വയ്ക്കുകയും ചെയ്തില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം അതിരൂപത വ്യക്തമാക്കി. തുറമുഖ മന്ത്രി ഒരു വിഡ്ഢിയാണ്. മന്ത്രിയുടെ പ്രസംഗം നുണയാണ്. അദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണം. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന തുറമുഖ നിർമാണം നിർത്താതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. “മത്സ്യത്തൊഴിലാളികളോട് കടയ്ക്ക് പുറത്ത് എന്ന് പറയരുത്. നികൃഷ്ടജീവി പ്രയോഗം നടത്തുന്ന ഇരട്ടച്ചങ്കന്റെ അഭ്യാസം ഒന്നും ഈ ചങ്കന്മാരുടെ അടുത്ത് ചിലവാകില്ല. മത്സ്യത്തൊഴിലാളികളാണിത്. ഈ സമരം വിജയിച്ചാലേ ഞങ്ങൾ അടങ്ങൂ. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരേക്ക് മടക്കി അയക്കേണ്ടി വന്നാലും ജയിച്ചേ അടങ്ങൂ” ഫാദര്‍ ഡിക്രൂസ് പ്രതികരിച്ചു. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണം തടയാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട്. നിലവിലെ സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മത്സ്യത്തൊഴിലാളികൾ മാത്രമാണ് പങ്കെടുക്കുന്നതെന്നു പറയാനാകില്ലെന്നും…

    Read More »
  • India

    ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് പതിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

    ദില്ലി: ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് തൊടുത്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേന  ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാൻഡർമാർക്കുമെതിരായാണ് നടപടി. 2022 മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിലേക്ക് പതിച്ചത്. സംഭവത്തിൽ എസ്ഒപി  ലംഘനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഈ വർഷം മാർച്ച് ഒന്‍പതിന്  വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പോയി വീണത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് സൂപ്പർസോണിക് മിസൈൽ  പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്.  പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പിന്നീട് പ്രതിരോധമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ…

    Read More »
  • Pravasi

    യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍

    അബുദാബി: യുഎഇയില്‍ അടുത്തയാഴ്ച പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനിരിക്കെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്‍കൂളുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എല്ലാ കൊവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം 12 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. സ‍്‍കൂള്‍ തുറക്കുന്ന ദിവസമാണ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. ഇത് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടേതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം നിശ്ചിത ഇടവേളകളില്‍ പിന്നീടും കൊവിഡ് പരിശോധന വേണമെന്ന പഴയ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‍കൂളുകളിലും സ്‍കൂള്‍ ബസുകളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സാമൂഹിക അകലം…

    Read More »
  • Crime

    വീട്ടിനകത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

    കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്സനാണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ ക‍ഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. 63 ഉം 46ഉം സെന്‍റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു. എറണാകുളം ഏലൂർ സ്വദേശിയായ പ്രതി കഴിഞ്ഞ 8 വർഷമായി വലന്പൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരെ നാട്ടുകാ‍ർ നിരന്തരം നൽകിയ പരാതികൾക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയിൽ നിന്ന്…

    Read More »
  • Kerala

    മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു, വട്ടപ്പാറ സി ഐ, ഡി. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി

    ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഗിരിലാലിനെ സ്ഥലംമാറ്റി. ഇയാളെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയതായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സി.ഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറി എന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. രണ്ടാനച്ഛൻ പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നൽകി. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണിൽ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കമിടുന്നത്. രണ്ടാം ഭർത്താവ്…

    Read More »
  • India

    ശിവസേന തര്‍ക്കവും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവും സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

    ന്യൂഡല്‍ഹി: ശിവസേനയിലെ വിമത തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ നല്‍കിയ അപേക്ഷയില്‍ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുള്ള ഗവര്‍ണറുടെ അധികാരം, വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം തുടങ്ങിയ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.  

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല, സമരം മുന്‍കൂട്ടി തയാറാക്കിയത്: മുഖ്യമന്ത്രി

    തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തള്ള മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. വാണിജ്യ മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാകും. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമരക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ലെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു. പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എം വിന്‍സന്റ് എംഎല്‍എയാണ്…

    Read More »
  • Kerala

    അഗ്നിപരീക്ഷകൾ നേരിട്ട് അശ്വിന്‍ എന്ന പത്താംക്ലാസുകാരന്‍, പഠനത്തിനിടയിൽ പമ്പുകളുടെ അറ്റകുറ്റപ്പണി ചെയ്താണ് ഈ ബാലൻ കുടുംബം പുലർത്തുന്നത്

    കുടുംബത്തിന്റെ അത്താണിയായ 15കാരൻ അശ്വിൻ്റെ കഥ ആരിലും ആവേശമുണർത്തും. ഈ ചെറിയ പ്രായത്തിലും ഒട്ടേറെ അഗ്നിപരീക്ഷകള്‍ നേരിട്ടാണ് മുന്നോട്ടു പോകുന്നത്. പക്ഷേ അതൊന്നും അവനെ തളര്‍ത്തുന്നില്ല. അച്ഛൻ വിനോദിന്റെ മരണത്തോടെ അനാഥമായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഇന്നീ പത്താംക്ലാസുകാരന്‍. അവന്‍ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണിവരെ മോട്ടോര്‍പമ്പുകള്‍ നന്നാക്കും. അതിനിടയിലാണ് പഠനം. പിന്നെ, പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക്. തിരിച്ചെത്തിയാല്‍ വീണ്ടും പമ്പുകളുടെ അറ്റകുറ്റപ്പണിയിലേക്ക് തിരിയും. എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ജീവിതം പ്രാരാബ്ധങ്ങളുടെ ഒരു പാഠപുസ്തകമാണ്. എറണാകുളം നോര്‍ത്ത് സെന്റ് വിന്‍സെന്റ് റോഡ് മഠത്തിപ്പറമ്പില്‍ ലൈനിലെ താമസസ്ഥലത്തെ വീടെന്നു വിളിക്കാനാവില്ല. രണ്ടുസെന്റിലെ വീണ്ടുകീറിയ ചുമരുകളുള്ള കൊച്ചുവീട് മഴവന്നാല്‍ ചോര്‍ന്നോലിക്കും, വെള്ളക്കെട്ടുമാണ്. രണ്ടു കുടുംബങ്ങളാണ് ആ കൊച്ചു കൂരയിൽ ജീവിതം പുലർത്തുന്നത്. ജൂണിലാണ് അച്ഛന്‍ വിനോദ് കുമാര്‍ ഹൃദയസ്തംഭനം മൂലം മരിച്ചത്. രവിപുരത്ത് ആലപ്പാട്ട് റോഡിലായിരുന്നു വിനോദിന്റെ കട. കാര്‍വാഷ് പ്രഷര്‍പമ്പുകള്‍, ഗ്രീസ്…

    Read More »
  • NEWS

    സൗദി അറേബ്യയിൽ റിപ്പയറിംഗിന് നല്‍കിയ മലയാളിയുടെ വാഹനത്തില്‍ മദ്യക്കടത്ത്, ഉടമക്കെതിരെ കേസ്

    റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. മദ്യം കടത്തുന്നതിനിടെയാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. കാര്‍ ഉടമ എന്ന നിലയില്‍ ഷൈജുവിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ…

    Read More »
  • India

    സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷങ്ങൾക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യൽ ഓഫറുമായി ‘ഉത്സവ് ഡെപ്പോസിറ്റ്’

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകർക്കും സംരംഭകർക്കും മറ്റ് ഇടപാടുകാർക്കും നേരെ സഹായഹസ്തങ്ങൾ നീട്ടി സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ഓരോ ഭാരതീയന്റേയും സ്വന്തം ബാങ്ക് ആണ്. അടുത്ത സമയത്ത് ‘വില്ലേജ് കണക്ട്’ എന്ന ആശയവുമായി നവീനമായ ഒട്ടേറെ പുതിയ പദ്ധതികളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണമിടപാടിനൊപ്പം ഹൃദയമിടപാട് കൂടി സാർത്ഥകമാക്കുകയായിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷങ്ങൾക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ ഓഫർ, ‘ഉത്സവ് ഡെപ്പോസിറ്റ്’. ഈ ആനുകൂല്യം 75 ദിവസം വരെ മാത്രം ലഭ്യം. സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 6.10 ശതമാനം ഉയർന്ന പലിശ. ഈ ഉയർന്ന പലിശ നിരക്ക് 1000 ദിവസത്തെ കാലാവധിയിൽ ലഭ്യമാണ്. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.50 ശതമാനം അധിക പലിശയും ലഭ്യമാണ്. സഹായത്തിനായി വിളിക്കേണ്ട നമ്പർ – 1800 1234 അല്ലെങ്കിൽ bank.sbi സന്ദർശിക്കുക. (നിബന്ധനകൾ ബാധകം)

    Read More »
Back to top button
error: