പാലക്കാട് ഒറ്റപ്പാലത്ത് കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. എസ്.ആര്‍.കെ നഗര്‍ തങ്കം നിവാസില്‍ ബിന്ദുവിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ നാല് വിരലുകള്‍ അറ്റനിലയിലാണ്. പാലപ്പുറം 19-ാം മൈലിലെ ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് സംഭവം നടന്നത്.
വലതുകൈയിലെ അരിവാള്‍കൊണ്ട് ഇടതുകൈയില്‍ പിടിച്ച് പുല്ല് വെട്ടുന്നതിനിടയിലാണ് അപകടം. കാട് വെട്ടിതെളിച്ചിരുന്നത് 11 പേരടങ്ങുന്ന സംഘമാണ്. സ്ഫോടനത്തില്‍ പറമ്പിന്റെ മതിലിന് പൊട്ടലുണ്ട്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബിന്ദുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഫൈബർ നൂലിന്‍റെയും മറ്റും അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള പരിശോധന നടത്തുമെന്നും ഇതിനുശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകാവൂ എന്നും ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ സുജിത്ത് പറഞ്ഞു