Month: August 2022

  • Crime

    കടം വാങ്ങിയ പണം നല്‍കാനെന്ന വ്യാജേനയെത്തി പെണ്‍സൃഹൃത്തിന്റെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

    ഹരിപ്പാട്: പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചിങ്ങോലി ഷഹനാസ് മന്‍സിലില്‍ ഷഹനാസാണ് (25) പിടിയിലായത്. ഡ്രൈവിങ് പരിശീലകനായ യുവാവും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.എച്ച്.ഒ: വി.എസ്. ശ്യാംകുമാര്‍, എസ്.ഐ: നിസാര്‍, സീനിയര്‍ സി.പി.ഒ.അഞ്ചു, സി.പി.ഒ ചിത്തിര, നിഷാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Crime

    മൊബൈല്‍ ബുക്കുചെയ്ത ദമ്പതിമാര്‍ക്ക് കിട്ടിയത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് ടിന്‍ പൗഡര്‍; തട്ടിപ്പ് നടത്തിയത് ഡെലിവറി ബോയി

    നെടുങ്കണ്ടം: മൊബൈല്‍ ബുക്ക് ചെയ്ത് കാത്തിരുന്ന ദമ്പതിമാര്‍ക്ക് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് ടിന്‍ പൗഡര്‍ ലഭിച്ച സംഭവത്തില്‍ പ്രതി ഡെലിവറി ബോയിയെന്ന് പോലീസ്. പരാതി നല്‍കിയതോടെ ഫോണിന്റെ പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയതിനാല്‍ ഇയാള്‍ക്കെതിരേ കേസെടുത്തില്ല. മറ്റു രണ്ടുപേരെയും ഇയാള്‍ യഥാര്‍ഥ ഫോണ്‍ മാറ്റി കബളിപ്പിച്ചിരുന്നു. ഇവര്‍ക്കും പണം നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു. ഇടുക്കിയിലെ സന്യാസിയോട, നെടുങ്കണ്ടം സ്വദേശികളാണ് തട്ടിപ്പിനിരയായ മറ്റുരണ്ടുപേര്‍. വില കൂടിയ ഫോണ്‍ വാങ്ങുന്നവരുടെ ഡെലിവറി എത്തുമ്പോള്‍ യഥാര്‍ഥ ഫോണ്‍ കൈക്കലാക്കയശേഷം വിലകുറഞ്ഞ ഫോണ്‍ അതേ ബോക്‌സില്‍ കയറ്റിവിടുകയാണ് ഇയാള്‍ ചെയ്തിരുന്നത്. മുണ്ടിയെരുമയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനായി നെടുങ്കണ്ടം സ്വദേശിനിയായ ഭാര്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ച ഫോണിന് പകരം പൗഡര്‍ ടിന്‍ എത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. 16,999 രൂപയ്ക്കാണ് നെടുങ്കണ്ടം സ്വദേശിനി ഫോണ്‍ ബുക്ക് ചെയ്തത്. 16ന് ഡെലിവറി ബോയ് വിളിച്ച് ഫോണ്‍ എത്തിയെന്ന വിവരം അറിയിച്ചു. ഭര്‍ത്താവ് ഫോണ്‍ വാങ്ങാനായി ടൗണിലെത്തി ഫോണ്‍…

    Read More »
  • NEWS

    ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ഇപ്പോള്‍ ബംഗ്ലാദേശും; പ്രതിസന്ധിയുടെ മുള്‍പ്പാതയില്‍ ജനം

    ധാക്ക: അടുത്തകാലം വരെ ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടന്നു. വിദേശനാണ്യ കരുതല്‍ ശേഖരമിപ്പോള്‍ 3.19 ലക്ഷം കോടി രൂപയാണ്. ഇത് അരമാസത്തെ ആവശ്യത്തിനേ തികയൂ. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍. ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ കര്‍ശന നിയന്ത്രണങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി. പെട്രോള്‍വില 50 ശതമാനം കൂട്ടി. ബംഗ്ലാദേശിലെ സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. വെള്ളിയാഴ്ച മാത്രമായിരുന്നു നേരത്തെ അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴു മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ ഇത് എട്ട് മണിക്കൂറായിരുന്നു. പ്രതിദിനം രണ്ട് മണിക്കൂര്‍ പവര്‍കട്ടും ഏര്‍പ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തില്‍നിന്നാണു ബംഗ്ലാദേശില്‍ െവെദ്യുതി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്…

    Read More »
  • LIFE

    ജലവൈദ്യുത പദ്ധതിക്കായി ഇടുക്കി വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടഊരാളി വിഭാഗത്തിലെ മുതുമുത്തശി നീലി കൊലുമ്പന്‍ ഓര്‍മയായി

    കട്ടപ്പന: ഇടുക്കിയിലെ വനത്തില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ഊരാളി വിഭാഗത്തില്‍പെട്ട മുതുമുത്തശി ഓര്‍മയായി. അഞ്ച് തലമുറയ്ക്കു മുത്തശിയായ മേമ്മാരിക്കുടിയിലെ നീലി കൊലുമ്പന്‍ ആണ് മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെ ഈ മുത്തശിക്ക് 107 വയസായിരുന്നു. ഇടുക്കി വന്യജീവിസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യയാണ് നീലി. ഇടുക്കി വനത്തില്‍ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട നീലിയുടെ കുടുംബക്കാരെ 1967ല്‍ ഇടുക്കി ജലെവെദ്യുതി പദ്ധതിക്ക് വേണ്ടി ചെമ്പകശേരിത്തടത്തില്‍നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേമ്മാരി വനമേഖലയില്‍ പുനരധിവസിപ്പിച്ചു. 80 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താന്‍ നേതൃത്വം നല്‍കിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടന്‍ കുമാരനായിരുന്നു. കണ്ടന്‍കുമാരന്റെ ഏറ്റവും ഇളയ സഹോദരീയാണ് നീലി കൊലുമ്പന്‍. 120-ാമത്തെ വയസിലാണ് കണ്ടന്‍കുമാരന്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നീലയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: രാമന്‍, രമണി, പരേതരായ ഗോപി, കേശവന്‍.

    Read More »
  • Crime

    മൈക്രോഫിനാൻസ് തട്ടിപ്പ്:’അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുത് ‘ ഹൈക്കോടതി

    കൊച്ചി: വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. നിശ്ചിത ഇടവേളകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി എം.എസ്.അനിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നുമാസം കൂടി സമയം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്.ഇതുവരെ നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വിതരണം ചെയ്യാൻ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത് 15 കോടി രൂപയിൽ ക്രമക്കേട് നടന്നെന്നാണ് പരാതി. എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്.…

    Read More »
  • Pravasi

    പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും ഇഖാമ മാറ്റാന്‍ അവസരം

    കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും തങ്ങളുടെ ഇഖാമ മാറ്റാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇതിനുള്ള അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജ കമ്പനികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കപ്പെടുകയും കമ്പനികളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍ത ശേഷമായിരിക്കും ഇഖാമ മാറ്റത്തിന് അനുമതി നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം. ജോലി വാഗ്ദാനം ചെയ്‍ത് പ്രവാസികളെ സ്വന്തം നാടുകളില്‍ നിന്ന് കുവൈത്തില്‍ എത്തിക്കുകയും, ഇവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഫയലുകള്‍ കമ്പനി ഉടമകള്‍ ക്ലോസ് ചെയ്യുകയും ചെയ്‍ത് കബളിപ്പിക്കപ്പെട്ടവര്‍ നിരവധിപ്പേരുണ്ട്. സ്വന്തം കുറ്റം കൊണ്ടല്ലാതെ രാജ്യത്ത് കുടുങ്ങിപ്പോയ ഇത്തരം പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍. കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍…

    Read More »
  • India

    ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി

    ബെംഗലൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മറ്റ് മതങ്ങളിൽപ്പെട്ടവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി.  ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിർത്താൻ പള്ളികളോട് ഉത്തരവിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ‘ശബ്ദ മലിനീകരണ നിയമങ്ങൾ’ നടപ്പാക്കാനും പാലിക്കാനും. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി സര്‍ക്കാറിനോട് നിർദേശിച്ചു. ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലാവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്.  ബാങ്ക് വിളിക്കുന്നത് മുസ്ലീങ്ങളുടെ അനിവാര്യമായ ഒരു മതപരമായ ആചാരമാണ്, എന്നാല്‍ ഇതിന്‍റെ ഉള്ളടക്കം മറ്റ് മതരാഷ്ട്രങ്ങളിലെ വിശ്വാസികളുടെ മൌലിക അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ വാദം. ഇന്ത്യൻ സംസ്കാരത്തിന്‍റെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 എന്നിവ. ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ നൽകുന്നുണ്ടെന്ന് കോടതി…

    Read More »
  • India

    വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ വ്യവസായി, മാസശമ്പളം ഒരു ലക്ഷം രൂപ

    മുംബൈ: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തം നീട്ടി മുംബൈയിലെ വ്യവസായി സന്ദീപ് തോറാട്ട്. ഇദ്ദേഹത്തിന്‍റെ കീഴിലുള്ള മുംബൈയിലെ സഹ്യാദ്രി വ്യവസായ ഗ്രൂപ്പില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ കാംബ്ലിക്ക് ജോലി നല്‍കാമെന്നാണ് വാഗ്ദാനം ലഭിച്ചതെന്ന് മറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ നല്‍കുന്ന പ്രതിമാസ പെന്‍ഷനായ 30000 രൂപയാണ് ആകെയുള്ള വരുമാനമെന്നും ഇതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ലെന്നും കാംബ്ലി കഴിഞ്ഞ ദിവസ് മിഡ് ഡേ പത്രിത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.  അടുത്ത കൂട്ടുകാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്  തന്‍റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് അറിയാമെങ്കിലും അദ്ദേഹത്തില്‍ നിന്ന് സഹായമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി പറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണെങ്കില്‍ തനിക്കത് വലിയ ഉപകാരമായിരിക്കുമെന്നും കാംബ്ലി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അസോസിയേഷനെ സമീപിച്ചിരുന്നുവെന്നും കാംബ്ലി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാംബ്ലിയുടെ വെളിപ്പെടുത്തലുകളോട് മുംബൈ…

    Read More »
  • India

    വിരമിച്ച സുപ്രീംകോടതി ജസ്റ്റിസുമാർക്ക് ഒരു വർഷം വരെ സുരക്ഷ നൽകാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

    ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും, ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷ നൽകുന്നതിനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. വിരമിച്ച് ഒരു വര്ഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകാനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തു. സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിമാരുടെ ശമ്പളവും, സേവന വ്യവസ്ഥകളും സംബന്ധിച്ച 1958 ലെ നിയമത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ട് വന്നത്. പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവർ താമസിക്കുന്ന വസതികൾക്ക് മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാർക്ക് ഒപ്പം ഉള്ള മുഴുവൻ സമയ സെക്യുരിറ്റി ഗാർഡിന് പുറമെയാണിത്. വിരമിക്കുന്നത് മുതൽ ഒരു വർഷത്തേക്കാണ് ഈ സേവനം ലഭിക്കുക.

    Read More »
  • Crime

    ആധാരത്തിന്‍റെ പകർപ്പിന് 10,000 രൂപ കൈക്കൂലി; കൈയ്യോടെ പൊക്കി വിജിലൻസ്

    കോഴിക്കോട്: കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനെ വിജിലൻസ് കയ്യോടെ പിടികൂടി. കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകർപ്പ് എടുക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയായിരുന്നു അറസ്റ്റ്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീൻ. ആധാരത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കണ്ണൂർ സ്വദേശിയോട്, ഇയാൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അപേക്ഷകനെ പലവട്ടം ഓഫീസിൽ വരുത്തുകയും ചെയ്തു. പണം ആവശ്യപ്പെട്ട വിവരം അപേക്ഷൻ തന്നെയാണ് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ നിർദേശം അനുസരിച്ച് കൈക്കൂലിയുമായി ഓഫീസിൽ എത്തി. ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥർ, ഷറഫുദ്ദീനെ കയ്യോടെ പൊക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിൽകൈക്കൂലി വാങ്ങിയ ഡോക്ടർ ഇന്നലെ അറസ്റ്റിലായിരുന്നു. ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം.എസ്.സുജിത്…

    Read More »
Back to top button
error: