IndiaNEWS

വിരമിച്ച സുപ്രീംകോടതി ജസ്റ്റിസുമാർക്ക് ഒരു വർഷം വരെ സുരക്ഷ നൽകാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കും, ജഡ്ജിമാർക്കും വിരമിച്ച് ഒരു വർഷം വരെ സുരക്ഷ നൽകുന്നതിനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര നിയമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. വിരമിച്ച് ഒരു വര്ഷം വരെ രണ്ട് ജീവനക്കാരുടെ സേവനം നൽകാനുള്ള ഭേദഗതിയും സർക്കാർ വിജ്ഞാപനം ചെയ്തു.

സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിമാരുടെ ശമ്പളവും, സേവന വ്യവസ്ഥകളും സംബന്ധിച്ച 1958 ലെ നിയമത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ട് വന്നത്. പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവർ താമസിക്കുന്ന വസതികൾക്ക് മുഴുവൻ സമയ സുരക്ഷ ഉറപ്പാക്കും. ജഡ്ജിമാർക്ക് ഒപ്പം ഉള്ള മുഴുവൻ സമയ സെക്യുരിറ്റി ഗാർഡിന് പുറമെയാണിത്. വിരമിക്കുന്നത് മുതൽ ഒരു വർഷത്തേക്കാണ് ഈ സേവനം ലഭിക്കുക.

Back to top button
error: