Month: August 2022
-
Tech
ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്
ദോഹ: മൊബൈല്‍ പേയ്‍മെന്റ് സംവിധാനമായ ഗൂഗ്ള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങവെ പുതിയ പേയ്‍മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്നാണ് പ്രതീക്ഷ. മറ്റ് അന്താരാഷ്‍ട്ര പേയ്‍മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസ്ങ് പേയും പോലുള്ളവ നിലവില്‍ ഖത്തറില്‍ സ്വീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഗൂഗ്ള്‍ പേ കൂടി എത്തുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗ്ള്‍ വാലറ്റ് ആപ്ലിക്കേഷന്‍ തുറന്നോ അല്ലെങ്കില്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗ്ള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗ്ള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ ഗൂഗ്ള്‍ പേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി ഗൂഗ്ള്‍ പേ സേവനം ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യു.എന്‍.ബി ഗ്രൂപ്പ്…
Read More » -
NEWS
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി
ഷാര്‍ജ: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 2024 ജനുവരി ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഷാര്‍ജ അധികൃതര്‍. ചൊവ്വാഴ്ചയാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്. നിരോധനത്തിന് മുന്നോടിയായി ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതം ഈടാക്കാനാണ് തീരുമാനം. ശേഷം 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂര്‍ണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ ബദല്‍ സംവിധാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കണമെന്നും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പൂര്‍ണമായ നിരോധനം കൊണ്ടുവരുന്നതിന് മുമ്പ്…
Read More » -
Pravasi
സൗദി അറേബ്യയിലെ അനധികൃത താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്കും സ്‌കൂളുകളില്‍ പോകാം
റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ചൊവ്വാഴ്‍ച ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നേടുന്നതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായും രേഖകളുടെ കാലാവധി കഴിഞ്ഞും സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ അഡ്‍മിഷനായി സ്‍കൂളുകളെ സമീപിക്കുമ്പോള്‍ അവര്‍ക്ക് അഡ്‍മിഷന്‍ ഫോം നല്‍കണം. ശേഷം അതാത് മേഖലയിലെ ബന്ധപ്പെട്ട ഓഫീസുകളിലെത്തി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവരോട് സ്‍കൂള്‍ അധികൃതര്‍ നിര്‍ദേശിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്‍കൂളുകളില്‍ തിരികെ സമര്‍പ്പിക്കാം. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഡ്‍മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം സ്‍കൂള്‍ അധികൃതര്‍ അഡ്‍മിഷനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ മാസവും ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കണമെന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രേഖകളില്ലാത്ത വിദേശികളുടെയോ അനധികൃത താമസക്കാരായ പ്രവാസികളുടെയോ മക്കള്‍…
Read More » -
Crime
ബാറുകളില്‍ പൊലീസ് പരിശോധന, കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 785 പേര്‍ പിടിയില്‍
ലഖ്നൗ: ഹുക്ക ബാറുകളുടെ അനധികൃത പ്രവർത്തനങ്ങളും മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ വ്യാപക റെയിഡിൽ 785 പേർ പിടിയിലായി. ഒരു ദിവസം മുഴുവൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് 785 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം 702 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ മാധ്യമങ്ങളെ അറിയിച്ചു. വൻതോതിൽ ഹുക്കകൾ, പുകയില, രാജ്യ നിർമ്മിത മദ്യം, വിദേശമദ്യം, ഇലക്ട്രോണിക് സ്പാർക്ക് തോക്കുകൾ എന്നിവയും മറ്റ് നിരോധിത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 342 ഹുക്ക ബാറുകളിലും മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധപ്പെട്ട 4,338 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെന്നും എ ഡി ജി പി പ്രശാന്ത് കുമാർ വ്യക്തമാക്കി.
Read More » -
NEWS
സിഗ്‌നലുകളില്‍ ശ്രദ്ധ തെറ്റരുതേ…! വീഡിയോയുമായി അബുദാബി പൊലീസ്
അബുദാബി: റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ സന്ദേശത്തില്‍ പറയുന്നത്. #فيديو | #شرطة_أبوظبي تحذر من خطورة الانشغال بغير الطريق عند التقاطعات التفاصيل:https://t.co/SWI3uFrTnh#التوعية_المرورية_الرقمية#الانشغال_بغير_الطريق pic.twitter.com/3cug4n72og — شرطة أبوظبي (@ADPoliceHQ) August 23, 2022 അശ്രദ്ധ കാരണം സിഗ്നല്‍ മറികടന്നു പോകുന്ന ഒരു ഡ്രൈവറുടെ അവസ്ഥ വിവരിക്കുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഹനം ഓടിച്ചുവരുന്ന ഒരു ഡ്രൈവര്‍ റോഡിലെ ചുവപ്പ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ സമയം അയാളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ അറ്റന്‍ഡ് ചെയ്യുകയും ഇതോടെ റോഡിലെ ശ്രദ്ധ മാറുന്നത് കാരണം വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ചുവപ്പ്…
Read More » -
Crime
ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം; രണ്ട് സ്ത്രീകള്‍ പിടിയില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. ആൾക്കൂട്ടത്തിനിടയിൽ സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന തമിഴ് വനിതകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ആര്യനാടിനടുത്ത് തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനിടെയാണ് വ്യാപകമായി മാല മോഷണം നടന്നത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയാണ് മാല മോഷണം. നാലും മൂന്നും പവൻ തൂക്കം വരുന്ന സ്വണ മാല നഷ്ടപ്പെട്ടതായി രണ്ട് സ്ത്രീകൾ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തമിഴ് നാട്ടുകാരായ മൂന്ന് പേരെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിച്ചത്. പത്മയും കനകയുമെന്നാണ് തങ്ങളുടെ പേരെന്ന് പൊലീസ് കസ്റ്റഡിയിലുള്ളവർ പറയുന്നു. രേഖകളില്ലാത്തതിനാൽ പേര് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ പരിശോധിച്ചതിൽ സ്വർണ്ണം കണ്ടെത്താനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ കൈവശമായിരിക്കാം മാലകളെന്നാണ് സംശയം. രക്ഷപ്പെട്ട ആളെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
‘ഗവർണർ മാപ്പ് പറയണം’, പരസ്യ പ്രതിഷേധത്തിന് സിപിഎം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുക. അതേസമയം ഇന്നലെ രാത്രിയും കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ നിലപാട് ആവർത്തിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്നാണ് ഗവർണർ വിളിച്ചത്. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെയും വീണ്ടും രംഗത്തെത്തി. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ദില്ലിയില്‍ ഗൂഡാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും…
Read More » -
Crime
തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെ ഗാർഹിക പീഡനത്തിന് ഭാര്യയുടെ പരാതി, പൊലീസ് കേസെടുത്തു
ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തിരൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഏൽക്കേണ്ടി വന്നിരുന്നതായി യുവതി പറയുന്നു. ഇക്കഴിഞ്ഞ ഇരുപതാം തീയതി തിരൂര്‍ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതയായി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇവരുടെ വീട്ടുകാര്‍ എത്തിയാണ്. ശൈലേഷിൽ നിന്ന് നേരത്തെയും ക്രൂരമായ മര്‍ദനം നേരിട്ടതായി യുവതി പറയുന്നു. ശൈലേഷിനെതിരെ അന്ന് പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കും.
Read More » -
Crime
സിവിക് ചന്ദ്രന്‍റെ വിവാദ ജാമ്യ ഉത്തരവ്: കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയെ സ്ഥലംമാറ്റി
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മുരളീകൃഷ്ണൻ എസ് ആണഅ കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജി. കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക…
Read More » -
India
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഗുണനിലവാരം ഉറപ്പുവരുത്താന്‍ മാനദണ്ഡങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മാനദണ്ഡങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ചട്ടങ്ങള്‍ മൂന്നു മാസത്തിനകം നിലവില്‍വരും. സര്‍ക്കാര്‍ മാനദണ്ഡം ലംഘിക്കുന്നവര്‍ക്കു പിഴ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ബാറ്ററി ഘടകങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ബാറ്ററികളുടെ നിലവാരം പരിശോധിക്കാന്‍ പരിശോധനയുമുണ്ടാകും. ബാറ്ററി ഓവര്‍ചാര്‍ജ്, ഓവര്‍ ഡിസ്ചാര്‍ജ്, തീപിടിക്കാനുള്ള സാധ്യത, െവെബ്രേഷന്‍ ടെസ്റ്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തുടങ്ങിയവയും പരിശോധിക്കും.
Read More »