CrimeNEWS

കടം വാങ്ങിയ പണം നല്‍കാനെന്ന വ്യാജേനയെത്തി പെണ്‍സൃഹൃത്തിന്റെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

ഹരിപ്പാട്: പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചിങ്ങോലി ഷഹനാസ് മന്‍സിലില്‍ ഷഹനാസാണ് (25) പിടിയിലായത്.

ഡ്രൈവിങ് പരിശീലകനായ യുവാവും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുകയായിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.എച്ച്.ഒ: വി.എസ്. ശ്യാംകുമാര്‍, എസ്.ഐ: നിസാര്‍, സീനിയര്‍ സി.പി.ഒ.അഞ്ചു, സി.പി.ഒ ചിത്തിര, നിഷാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Back to top button
error: