KeralaNEWS

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചു: മന്ത്രി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചതായി മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു.

ഇതിനുള്ള കരട് ചട്ടങ്ങള്‍ തയാറാക്കി വരികയാണ്. ഈ വര്‍ഷത്തില്‍ ആറു കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

Signature-ad

കേരളം ആവശ്യപ്പെട്ടപ്രകാരം അത് 10.32 കോടി തൊഴില്‍ദിനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴില്‍ ദിനങ്ങളുടെ കുറവും വേതനക്കുറവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഇ.എസ്.ഐയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. തൊഴിലുടമ കേന്ദ്രമാണ്. കേന്ദ്രമാണ് വിഹിതം അടയ്‌ക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

Back to top button
error: