CrimeNEWS

വീട്ടിനകത്ത് ഹാന്‍സ് കൂമ്പാരം, 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഡാന്‍സാഫ് സംഘവും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നത്തിന്റെ വന്‍ശേഖരം പിടികൂടിയത്. കേസ്സില്‍ പരുമല താഴ്ചയില്‍ വാലുപറമ്പില്‍ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നാണ് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്നും മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിജോയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

Back to top button
error: