IndiaNEWS

‘ആന്റി’ എന്ന് വിളിച്ചു, ‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നതെന്നും കേസ് കൊടുക്കുമെന്നും പ്രമുഖ താരം

കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും പൊതു സ്വത്താണ്. അവരോട് എങ്ങനെയും പെരുമാറാം എന്തും പറയാം എന്നാണ് സമൂഹമാധ്യമങ്ങൾ കയ്യാളുന്ന പലരുടെയും ധാരണ. താരങ്ങളുടെ സ്വകാര്യ ജീവിതം ചികഞ്ഞ് കല്പിത കഥകൾ പ്രചരിപ്പിക്കുന്നത് ഇത്തരക്കാരുടെ പതിവാണ്. ചിലർ ഈ അധിക്ഷേപ കമന്റുകള്‍ അവഗണിക്കും. മറ്റു ചിലരാകട്ടെ ഇതിനോട് രൂക്ഷമായി പ്രതികരിക്കും. ഇപ്പോഴിതാ അധിക്ഷേപ കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുന്നു തെലുങ്കുതാരം അനസൂയ ഭരദ്വാജ്. താരത്തെ ‘ആന്റി’ എന്ന് വിളിച്ച്‌ പരിഹസിച്ചവര്‍ക്കെതിരെയാണ് താരത്തിന്റെ വിമര്‍ശനം.

നടന്‍ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നടി പറഞ്ഞു. അധിക്ഷേപ കമന്റുകള്‍ പങ്കുവയ്ക്കുന്നവരുടെ കമന്റുകള്‍ സ്ക്രീന്‍ഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി.

ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ‘ലിഗറി’ന്റെ നെഗറ്റീവ് റിവ്യൂസുമായി ബന്ധപ്പെട്ട് അനസൂയ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് ആരാധകര്‍ സെെബറാക്രമണം തുടങ്ങിയത്. സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്.

‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. എന്റെ കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്’
നടി ട്വിറ്ററില്‍ കുറിച്ചു.

ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള തന്ത്രമല്ലേ ഇതെന്ന് നിരവധി ആളുകള്‍ താരത്തോട് ചോദിച്ചു. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സാധാരണമല്ലേ എന്നു കരുതി അവഗണിക്കുന്നത് ശരിയല്ലെന്നാണ് നടി മറുപടി നല്‍കിയത്. സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അനസൂയ കൂട്ടിച്ചേര്‍ത്തു.

അവതാരകയും നടിയുമായ അനസൂയ ഭരദ്വാജ് തെലുങ്ക് സിനിമകളിലും ടെലിവിഷനിലും അഭിനയിക്കുന്നു. ക്ഷണം, രംഗസ്ഥലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, ഐഐഎഫ്എ ഉത്സവം അവാർഡ്, ഫിലിം ഫെയർ അവാർഡ് സൗത്ത് എന്നിവ ലഭിച്ചിട്ടുണ്ട്.

 

Back to top button
error: