Month: August 2022

  • Crime

    വീട്ടുജോലിക്കെത്തി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന യുവതി അറസ്റ്റില്‍

    എറണാകുളം: വീടുകളിൽ ജോലിക്ക് നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ സ്ത്രീ പിടിയിൽ. ആരക്കുഴ പെരുമ്പല്ലൂർ മാനിക്കൽ വീട്ടിൽ ആശ (41) യാണ് പുത്തൻകുരിശ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽ നിന്നാണ് സ്വർണ്ണം മോഷ്ടിച്ചത്. ബെന്നിയുടെ വീട്ടിൽ നിന്ന് ഒമ്പതു പവനും, ചാൾസിന്‍റെ വീട്ടിൽ നിന്നും പതിമൂന്ന് പവനുമാണ് കവർന്നത്. മോഷ്ടിച്ച ആഭരണങ്ങൾ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. സംഭവശേഷം ഒളിവിൽ പോയ ഇവരെ ഇടുക്കി ബൈസൺവാലിയിൽ നിന്നുമാണ് പിടികൂടിയത്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി ജി അജയ് നാഥ്, സബ് ഇൻസ്പെക്ടർമാരായ പി കെ സുരേഷ്, രമേശൻ, കെ സജീവ് എ എസ് ഐമാരായ ജി സജീവ്, മനോജ് കുമാർ, എസ് സി പി ഒമാരായ ജിഷാ മാധവൻ, ബിജി ജോൺ, ചന്ദ്രബോസ്,…

    Read More »
  • Sports

    അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സ്വന്തം

    ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമായി. വയാകോം 18, സീ ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരം മറികടന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലവിലുള്ള  സംപ്രേഷണാവകാശം അടുത്ത നാലു വര്‍ഷത്തേക്ക് കൂടി സ്വന്തമാക്കിയത്. എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യു എസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്.  ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്. സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ്. Disney Star will be the home of ICC cricket in…

    Read More »
  • Crime

    ‘ഉണക്കിയ പഴങ്ങള്‍’ എന്ന് പറഞ്ഞ് ഏജന്റ് കൊടുത്തത് മയ്ക്കുമരുന്നിന്റെ പൊതി; മൂന്ന് മലയാളികളടക്കം നാലു പേര്‍ റിയാദില്‍ പിടിയില്‍

    റിയാദ്: ‘ഉണക്കിയ പഴങ്ങള്‍’ എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്‌നാട്ടുകാരനും അത് ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍. ബംഗളൂരുവില്‍നിന്നാണ് ഏജന്റ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. അയാള്‍ റിയാദില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മയക്കുമരുന്ന് കണ്ടതോടെ അറസ്റ്റ് ചെയ്തു. ഏറ്റുവാങ്ങാനെത്തിയ മലയാളികളെയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന ഈ തമിഴ്നാട് സ്വദേശി ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ വരുമ്പോഴാണ് എജന്റിന്റെ ചതിയില്‍ പെട്ടത്. ടിക്കറ്റും പാസ്പോര്‍ട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അതുവാങ്ങി റിയാദിലേക്ക് പോയാല്‍ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കിയപ്പോള്‍ ഡ്രൈ ഫ്രൂട്സ് എന്ന പേരില്‍ ഒരു പാക്കറ്റും നല്‍കിയിരുന്നു. ഡ്രൈ ഫ്രൂട്സ് സ്വീകരിക്കാന്‍ റിയാദില്‍ ആളെത്തുമെന്നും പറഞ്ഞു. റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഡ്രൈ ഫ്രൂട്സ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ…

    Read More »
  • Kerala

    റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിംഗ് നടത്തിയ ആദ്യ ജില്ലയായി മലപ്പുറം

    മലപ്പുറം: മുഴുവൻ അംഗങ്ങളും റേഷൻകാര്‍ഡ് ആധാറുമായി ബന്ധപ്പിച്ച മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് മലപ്പുറം. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും റേഷൻ കാർഡ് അംഗങ്ങളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. മുഴുവൻ റേഷൻ കാർഡ് അംഗങ്ങളെയും ആധാർ സീഡിംഗ് നടത്താൻ കഴിഞ്ഞതോടെ റേഷൻ കാർഡ് ഡാറ്റാ ബെയ്‌സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി മലപ്പുറം. ദിവസങ്ങൾ മുൻപാണ് സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല എന്ന പദവി മലപ്പുറം നേടിയെടുത്തത്. ബാങ്കിംഗ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച ‘ഡിജിറ്റൽ മലപ്പുറം’ പരിപാടിയിലൂടെയാണ് ഈ ലക്ഷ്യം ജില്ല നേടിയെടുത്തത്. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഡിജിറ്റൽ മലപ്പുറം പദ്ധതിയുടെ ആരംഭം. വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്,…

    Read More »
  • Crime

    ഒരുമിച്ച് മദ്യപിച്ചു, ഓട്ടോക്കൂലി ചോദിച്ചതോടെ ഡ്രൈവറെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു

    കോട്ടയം: ഒരുമിച്ച് മദ്യപിച്ചശേഷം ഓട്ടോക്കൂലി ആവശ്യപ്പെട്ട ഡ്രൈവറെ ബിയര്‍കുപ്പിക്ക് തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വൈക്കം ചെമ്പ് നൈനേത്ത് വീട്ടില്‍ ജിജോ (36) യെ ആണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം വൈറ്റിലയില്‍നിന്ന് ഓട്ടോറിക്ഷയില്‍ വൈക്കത്തിന് വരുന്നതിനിടെ ഇരുവരും തൃപ്പൂണിത്തുറയില്‍ ബാറില്‍കയറി മദ്യപിച്ചു. തുടര്‍ന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടില്‍ എത്തിയശേഷം ഡ്രൈവര്‍ ഓട്ടോക്കൂലി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ ജിജോ ൈകയിലിരുന്ന ബിയര്‍ കുപ്പിക്ക് ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. നൈറ്റ് പട്രോളിങ്ങിനിടെ വിവരമറിഞ്ഞ വൈക്കം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ പോറ്റി, എസ്.ഐ.മാരായ അജ്മല്‍ ഹുസൈന്‍, ഷാജി കുമാര്‍, പി.ജി.ഷാജി, എ.എസ്.ഐ. പ്രമോദ്, സി.പി.ഒ. മാരായ സാബു, ജാക്‌സണ്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ െചയ്തു.

    Read More »
  • NEWS

    ഏഷ്യാ കപ്പ് ക്രിക്കറ്റ്: നാളെ ഇന്ത്യ × പാക്കിസ്ഥാൻ

    ദുബായ്:ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നാളെ ചിരവൈരികളായ പാകിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. സൂപ്പര്‍ ഫോറിലെത്തുന്ന നാല് ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് കളിക്കുക. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്ബരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി.   ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ വേദി കൂടിയാണിത്. ഇന്ത്യയില്‍…

    Read More »
  • NEWS

    ഉത്തർപ്രദേശിൽ 25ലേറെ കര്‍ഷകരുമായി ട്രാക്ടര്‍ ട്രോളി നദിയിലേക്ക് മറിഞ്ഞു

    ഹര്‍ദോയ്: 25ലേറെ കര്‍ഷകരുമായി സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി നദിയിലേക്ക് മറിഞ്ഞു.ഇവരിൽ 13 പേര്‍ നീന്തി കരയ്ക്കു കയറി.ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ഇന്നു രാവിലെയാണ് അപകടം.വിളവെടുത്ത വെള്ളരിക്ക ചന്തയില്‍ കൊണ്ടുപോയി വിറ്റ ശേഷം തിരികെ വരികയായിരുന്നു കര്‍ഷകര്‍. പാലി ഏരിയയിലെ പാലത്തില്‍ എത്തിയപ്പോള്‍ ഇവരുടെ ട്രാക്ടര്‍ ട്രോളിയുടെ ചക്രങ്ങളിലൊന്ന് ഊരിവീണു. ഇതോടെ ട്രാക്ടറുമായുള്ള ബന്ധം വേര്‍പ്പെട്ട് ട്രോളി ഗര നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസിനെ കൂടാതെ നിരവധി ​ഗ്രാമീണരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കര്‍ഷകരുടെ കുടുംബക്കാരും ഇവിടെയെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം

    കണ്ണൂർ :സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചില്‍. രണ്ട് ജില്ലകളിലും ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരില്‍ നെടുമ്ബോയില്‍ ചുരത്തിലെ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്ബ് ചുരം പാതയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുള്‍പൊട്ടിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായോ എന്ന് സംശയിക്കുന്നത്. ഇതിന് പുറമെ വാണിമേല്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ശക്തമാണ്. വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി. നിലവല്‍ പേര്യ വനത്തില്‍ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്.പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി.കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചില്‍.     വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്.പുതുതായി കണ്ണൂർ, കോഴിക്കോട് വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നേരത്തെ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ…

    Read More »
  • Crime

    എം.ഡി.എം.എ. കടത്ത്; മുന്‍ പ്രവാസി അറസ്റ്റില്‍

    മൂവാറ്റുപുഴ: വിദേശത്തുനിന്നെത്തി മയക്കുമരുന്ന് കടത്തിവന്ന യുവാവിനെ 22.020 ഗ്രാം എം.ഡി.എം.എ.യുമായി എക്‌സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ താമസിക്കുന്ന വെള്ളൂര്‍ക്കുന്നം കാവുങ്കര വട്ടപ്പറമ്പില്‍ ഷെബീര്‍ (25) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മയക്കുമരുന്നുമായി ചാലിക്കടവ് പാലത്തില്‍നിന്ന് രണ്ടാര്‍കരയ്ക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ എക്‌സൈസ് സംഘം വലയിലാക്കുകയായിരുന്നു.കുവൈത്തില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ഇയാള്‍ മൂന്നുമാസം മുന്‍പാണ് നാട്ടിലെത്തിയത്. വിപണിയില്‍ 1.35 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചത്.  

    Read More »
  • Kerala

    ലാവ്‌ലിനോ സ്വര്‍ണക്കടത്തോ ?, അമിത് ഷായെ ക്ഷണിച്ചതിന് പിന്നിലെന്ത് ? മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം: സതീശന്‍

    കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം. നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബിജോണിനെയും അധിക്ഷേപിച്ച സി.പി.എം. നേതാക്കള്‍ക്ക് ഇപ്പോള്‍ അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സതീശന്‍ പറഞ്ഞു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് വ്യക്തമാക്കണം. സി.പി.എമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു.ഡി.എഫ്. ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ്…

    Read More »
Back to top button
error: