Month: August 2022

  • NEWS

    അക്‌സൽ എന്നത് ഒരു നായയുടെ പേരായിരുന്നില്ല;വെടിയേറ്റിട്ടും ഭീകരനെ കടിച്ചു കീറിയ രാജ്യസ്‌നേഹമായിരുന്നു അത്

    വെടിയേറ്റിട്ടും ഭീകരനെ കടിച്ചു കീറിയ രാജ്യസ്‌നേഹമായിരുന്നു അക്‌സലിന്റേത്.കാശ്മീരിലെ ബാരാമുള്ളയിലുള്ള വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനെ കണ്ടെത്തി നേരിടുന്നതിനിടെ വെടിയേറ്റായിരുന്നു അക്‌സലിന്റെ വീരവിയോഗം. വെടിയുണ്ട തറച്ച്‌ മരണവേദനയില്‍ പിടയുമ്ബോഴും എതിരാളിയെ കടിച്ചു കീറിക്കൊണ്ടായിരുന്നു അവന്റെ വിയോഗം. ബെല്‍ജിയന്‍ മാലിന്വ വിഭാഗത്തില്‍പ്പെട്ട രണ്ട് വയസ്സുള്ള നായ ആയിരുന്നു അക്‌സല്‍. ഭീകര വേട്ടയ്ക്കായി സേനാംഗങ്ങള്‍ക്കൊപ്പമാണ് ഇന്നലെ ബാരാമുള്ളയിലെത്തിയത്. വീട്ടില്‍ ഭീകരന്‍ ഒളിച്ചിരിക്കുന്ന മുറി കണ്ടെത്താന്‍ രണ്ട് നായ്ക്കളാണു സേനാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത് ആക്‌സലും ബജാജും.       ആദ്യത്തെ മുറിയിലേക്ക് ബജാജും പിന്നാലെ ആക്‌സലും കയറി. തൊട്ടടുത്ത മുറിയില്‍ ഭീകരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആക്‌സല്‍, അവിടേക്കു കുതിച്ചു. മുറിയിലേക്കു കയറിയ ഉടന്‍ വെടിയേറ്റെങ്കിലും പിന്മാറാതെ ഭീകരന്റെ ശരീരത്തില്‍ കടിച്ചുതൂങ്ങി. ഭീകരനെ മാരകമായി പരുക്കേല്‍പിച്ച ശേഷമാണ് ആക്‌സല്‍ കുഴഞ്ഞുവീണത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സേന വധിച്ചു.

    Read More »
  • NEWS

    തീവ്രമഴ, മിന്നൽ പ്രളയം; മുന്നറിയിപ്പ്

    തിരുവനന്തപുരം സംസ്ഥാനത്ത്  തീവ്രമഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അല‍ര്‍ട്ടാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.     വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്.

    Read More »
  • NEWS

    പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു

    പത്തനംതിട്ട: കോഴഞ്ചേരിയ്ക്കും മല്ലപ്പള്ളിക്കും മധ്യേ വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ടുമരണം.ബസിന് സൈഡ് കൊടുക്കവേ വെണ്ണിക്കുളം-പുറമറ്റം റൂട്ടിൽ കല്ലുപാലത്താണ് സംഭവം.  തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ മൂന്നു പേർ ഉണ്ടായിരുന്നതായി സംശയിക്കുന്നു.അൽപ്പം മുൻപാണ് അപകടം ഉണ്ടായത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • NEWS

    ബസ്സിൽ യാത്രചെയ്ത യുവതിയെ കയറിപ്പിടിച്ചു; 47-കാരൻ അറസ്റ്റിൽ

    കടുത്തുരുത്തി:  കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത യുവതിയെ ശല്യംചെയ്തയാൾ അറസ്റ്റിൽ. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് മുഴങ്ങിൽ വീട്ടിൽ ശാന്തകുമാരൻ നായരുടെ മകൻ പ്രസന്നകുമാറി (47)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എറണാകുളം വൈറ്റിലയിൽനിന്നു കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രചെയ്ത യുവതിയെയാണ് പിൻസീറ്റിൽ ഇരുന്ന് യാത്രചെയ്ത പ്രസന്നകുമാർ കയറിപ്പിടിച്ചത്. യുവതി ബഹളംവെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ കടുത്തുരുത്തി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.

    Read More »
  • NEWS

    ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

    മൂ​വാ​റ്റു​പു​ഴ: ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.രാ​മ​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റിലെ സ്റ്റാ​ഫ് നഴ്സ് വാ​ള​കം വ​ള്ളി​ക്കോ​ലി​ല്‍ ബെ​ന്നി​യു​ടെ ഭാ​ര്യ കെ.​ഒ. മി​നി (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെയാണ് സംഭവം. ബ​ദ​നി​പ്പ​ടി​യി​ലെ പ​ള്ളി​പ​റ​മ്ബി​ല്‍ പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ര്‍​ന്ന്, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.       സം​സ്കാ​രം ഇ​ന്ന് മൂ​ന്ന് മണിക്ക് മാ​മ​ല​ശേ​രി മാ​ര്‍ മീ​ഖാ​യേ​ല്‍ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ നടക്കും. മ​ക്ക​ള്‍: ഗ്രി​ഗ​റി മാ​ത്യൂ​സ് ബെ​ന്‍, ഗ്രേ​ഷ്യ​സ് ജോ​സ​ഫ് ബെ​ന്‍.

    Read More »
  • Local

    അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ വിദേശത്തേക്കു മടങ്ങാനിരുന്ന പ്രവാസി യുവാവ് പുഴയിൽ തോണി മറിഞ്ഞ് മരിച്ചു, മൃതദേഹം കണ്ടെത്തി

    മലപ്പുറം ജില്ലയിലെ പെരുന്തിരുത്തി തെക്കെ കടവിൽ പുഴയിൽ തോണി മറിഞ്ഞ് കാണാതായ ഷക്കീൽ(27))ന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടന്നൂർ സ്വദേശി സി.പി മുസ്തഫയുടെ മകൻ സി.പി ഷക്കീൽ റഹ്മാൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പം തോണിയാത്ര നടത്തവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മറ്റുള്ളവർ രക്ഷപെട്ടെങ്കിലും ഷക്കീലിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് അവധിയ്ക്ക് വിദേശത്ത് നിന്നും എത്തിയ ഷക്കീലിന് ഒരു പെൺകുട്ടിയുണ്ട്, സഹനാസ് ആണ് ഭാര്യ. ഷമീർ, സുഹൈൽ എന്നിവർ എന്നിവർ സഹോദരങ്ങളാണ്. അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ് വിധി തട്ടിയെടുത്തത്. ͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏

    Read More »
  • NEWS

    പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    പത്തനംതിട്ട: ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോന്നി  താലൂക്കിലെ  ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.

    Read More »
  • NEWS

    ആപ്പുകൾ ‘ആപ്പാകുമ്പോൾ’; ട്രൂകോളര്‍ ആപ്പ് ഒഴിവാക്കാൻ ചെയ്യേണ്ടത്

    സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ട്രൂകോളര്‍ ആപ്പിന്റെ ലക്ഷ്യം.അതിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താന്‍ കഴിയും. അതായത്, വിളിക്കുന്നയാള്‍ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നു. അറിയാത്ത നമ്ബരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാതെ തന്നെ വിളിക്കുന്നയാളുടെ പേര് ട്രൂകോളറിലൂടെ അറിയാം എന്നതാണ് ഇതിന്റെ മേന്‍മ.എന്നാൽ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നുള്ള കോണ്‍ടാക്റ്റ് വിശദാംശങ്ങളും ട്രൂകോളര്‍ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.അതായത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന്.ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ പേരും നമ്ബറും എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ കഴിയുന്ന രണ്ട് മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ആദ്യം നിങ്ങള്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക. ഇതിനകം ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, ഇവിടെ ലോഗിന്‍ ചെയ്യേണ്ടതുണ്ട്.ഹാംബര്‍ഗര്‍ ഐക്കണിലേക്ക് പോകണം. ഇവിടെ നിങ്ങള്‍ക്ക് സെറ്റിംഗ് ഓപ്ഷന്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുക. പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം. ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യണം. അല്ലെങ്കിൽ അണ്‍ലിസ്റ്റിന്റെ സഹായം തേടണം.…

    Read More »
  • Kerala

    മലപ്പുറത്തെ തീരങ്ങളിൽ മത്തിച്ചാകര, ഇന്നലെ അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിച്ചു

      പടിഞ്ഞാറേയാക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര എത്തിയത്. ഓരോ തിരയിലും വെള്ളത്തേക്കാൾ കൂടുതൽ ശക്തിയോടെ മത്തി ഒഴുകിയെത്തി. വെസ്റ്റ് കോസ്റ്റ് ടൂറിസം ബീച്ചിലെത്തിയ തിരമാലകൾക്കൊപ്പം മത്സ്യം കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ പാഞ്ഞു വന്നു. വലയുമായി വന്നവരും ഉണ്ടായിരുന്നു. വലകൾ നിറയെ മത്തി കിട്ടി. കുട്ടികളും മുതിർന്നവരും കുട്ടകളിലും പാത്രങ്ങളിലും മത്തി വാരിയെടുത്തു. വിവരമറിഞ്ഞ് ദൂരെനിന്നെത്തിയവരും ഒരു നല്ല ഫ്രഷ് മത്തിയുമായി ബീച്ച് വിട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പും പടിഞ്ഞാറേയാക്കരയിൽ ഈ പ്രതിഭാസം ഉണ്ടായതായി. അതിനിടെ സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം രാത്രി 12 മണി മുതല്‍ പുനരാരംഭിച്ചു. 52 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ അര്‍ധരാത്രിയോടെ ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുന്നത്. ചാകര പ്രതീക്ഷിച്ച്‌ പോകുന്ന ബോട്ടുകള്‍ ഇന്ന് രാവിലെയോടെ തിരിച്ചെത്തി തുടങ്ങി. വറുതിക്കാലത്തിനുശേഷം യന്ത്രവല്‍കൃത യാനങ്ങള്‍ വീണ്ടും കടലിലേക്ക് പോകുമ്പോള്‍ തൊഴിലാളികള്‍…

    Read More »
  • NEWS

    ഓട്സിനെ വെല്ലും ചെറുപയറിട്ട കഞ്ഞി

    കഞ്ഞിയേക്കാൾ ഓട്സ് കുടിക്കുന്നതാണ് നല്ലതെന്ന് പറയുന്നവരുണ്ട്. ഓട്സ് ഉണ്ടാക്കാൻ വളരെ എളുപ്പമുള്ളതാണെന്നതും ഷുഗർ, അമിതവണ്ണം, മലബന്ധം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നതും ശരിതന്നെ. എന്നാൽ, ചെറുപയറിട്ട് വേകിച്ച കഞ്ഞി കുടിക്കുന്നതിന്റെ ഏഴയലത്ത് എത്തുന്നതല്ല ഓട്സ് എന്നതാണ് യാഥാർത്ഥ്യം. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവർ പ്രഷർകുക്കറിൽ കഞ്ഞി വേകിക്കുന്നത് ഒഴിവാക്കുകയും കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ് ചൂടുവെള്ളമൊഴിച്ച് കുടിക്കുകയും ചെയ്താൽ മതി. ചെറുപയറിന് പകരം അവിയൽ,തോരൻ, കൂട്ട്കറി എന്നിവയും ഉപയോഗിക്കാവുന്നതാണ്. രാവിലത്തെ ചൂടുചായ ഗ്യാസിനെ വരുത്തും   രാവിലെ ഒരു ചൂട്ചായ കുടിച്ചാൽ വലിയ സമാധാനം കിട്ടുമെന്ന് കരുതുന്നവരുണ്ട്. അതിലൂടെ അസിഡിറ്റിയും ഗ്യാസും കുറയുമെന്ന് വിചാരിക്കുന്നവരും ധാരാളമാണ്. ഇതൊന്നുമില്ലെങ്കിലും ചായകുടിശീലം മാറ്റാനാകില്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചൂട്ചായ കുടിക്കുന്നത് അസിഡിറ്റിയേയും ഗ്യാസിനേയും പ്രത്യേകിച്ച് നെഞ്ചെരിച്ചിലിനേയും വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക. ഇതേപോലെ തന്നെയാണ് മദ്യവും.മദ്യം കഴിച്ചാലും കോളകുടിച്ചാലും ഗ്യാസ് മാറുമെന്ന് കരുതുന്നവർ താൽക്കാലികമായി അങ്ങനെ അനുഭവപ്പെട്ടാലും ക്രമേണ കരളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി എല്ലാവിധ ദഹനപ്രശ്നങ്ങളുമുണ്ടാക്കുമെന്ന്…

    Read More »
Back to top button
error: