Month: August 2022
-
NEWS
മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു
മാവേലിക്കര: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട.മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്‌ന, വിഷ്ണു (സ്‌ക്വാഡ്രന്റ് ലീഡര്‍, എയര്‍ഫോഴ്‌സ്). മരുമകന്‍: അജിത്കുമാര്‍. സംസ്‌കാരം പിന്നീട്.
Read More » -
Health
അസ്ഥിക്ഷയം അപകടകരം, ലക്ഷണങ്ങളും തടയാൻ സഹായിക്കുന്ന ആരോഗ്യശീലങ്ങളും വിശദമായി അറിയുക
എല്ലുകൾ ദുർബലവും മൃദുവും ആയിത്തീരുന്ന ഒരു അവസ്ഥയാണ് അസ്ഥിക്ഷയം അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis). ചിലപ്പോൾ അസ്ഥികൾ വളരെ ദുർബലമാവുകയും അവ എളുപ്പത്തിൽ പൊട്ടുകയും ചെയ്യും. അസ്ഥി പൊട്ടൽ ഗുരുതരമായേക്കാം, പ്രത്യേകിച്ച് നട്ടെല്ല് ആണെങ്കിൽ. അത് ഗുരുതരമായ വൈകല്യത്തിനും വേദനയ്ക്കും കാരണമാകും. അതുകൊണ്ടാണ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. അസ്ഥിക്ഷയം എങ്ങനെ തടയാം? അസ്ഥിക്ഷയം തടയുന്നതിനുള്ള പ്രധാന കാര്യങ്ങളിൽ ചിലത് ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ശരീരത്തിന് സൂര്യപ്രകാശം ലഭിക്കുകഎന്നിവയാണ്. ഭക്ഷണക്രമം മസിലുകളുടെ അളവ് നിലനിർത്താൻ ആവശ്യമായ പ്രോട്ടീനും കലോറിയും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് പേശികളുടെ ബലം നഷ്ടപ്പെടാൻ ഇടയാക്കും. കൂടാതെ ഭക്ഷണത്തിൽ അസ്ഥികളുടെ പ്രധാന ഘടകമായ കാൽസ്യം ധാരാളം ഉണ്ടായിരിക്കണം. എല്ലാ സ്രോതസുകളിൽ നിന്നുമായി ശരീരത്തിന് പ്രതിദിനം കുറഞ്ഞത് 1000 മില്ലി ഗ്രാം കാൽസ്യം ലഭിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ ആർത്തവവിരാമത്തിന് ശേഷം പ്രതിദിനം 1200 മിലി ഗ്രാം കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. കാൽസ്യത്തിന്റെ പ്രധാന ഭക്ഷണ സ്രോതസ്…
Read More » -
NEWS
ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം
ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി ഏരിയയിലെ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ കുറിച്ച് ഉച്ചയ്ക്ക് 4:57ന് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി. പത്ത് മിനിറ്റിനുള്ളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗാര്‍ബേജിലും മൂന്ന് കാറിലുമാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് തീ പടരുകയായിരുന്നു. വൈകുന്നേരം 5.17ന് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സ്ഥലം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
Business
പെട്രോളും ഡീസലും വിറ്റത് നഷ്ടത്തിൽ! ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുകൾ ഇങ്ങനെ
ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും നഷ്ടത്തിലാണ് വിറ്റത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് നഷ്ടത്തിൽ സാമ്പത്തിക പാദത്തിലെ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ ജൂൺ മാസ കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടി രൂപയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നഷ്ടത്തിലേക്ക് വീണത്. ഇതിനു മുൻപ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. ഉയർന്ന വിലയ്ക്ക് ക്രൂഡോയിൽ വാങ്ങേണ്ടി വന്നതും സംസ്കരിക്കാനുള്ള ചെലവ് ഉയർന്നതും ആയിരുന്നു അന്ന് നഷ്ടത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര…
Read More » -
Kerala
അങ്കമാലി ബിഷപ്പിനെ മാറ്റിയത് പ്രശ്ന പരിഹാരത്തിനുള്ള തുടക്കമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
കൊച്ചി: അങ്കമാലി അതിരൂപതയുടെ മെത്രാപൊലീത്തൻ വികാരി സ്ഥാനത്ത് നിന്ന് ബിഷപ്പ് ആന്‍റണി കരിയലിനെ മാറ്റിയത് പ്രശ്നപരിഹാരങ്ങളുടെ തുടക്കമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ഏകീകൃത കുർബാന ഉടൻ അല്ലെങ്കിലും ഉറപ്പായും നടപ്പിലാകുമെന്നും മാർ ആന്‍ഡ്രൂസ് താഴത്തിന്‍റെ പുതിയ നേതൃത്വത്തിൽ പ്രതീക്ഷയുണ്ടെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആന്‍റണി കരിയലിനെ മാറ്റിയ ഒഴിവിൽ തൃശ്ശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയിരിക്കുന്നത്. വിമത വൈദിക നീക്കത്തെ പിന്തുണച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി കത്ത് വത്തിക്കാൻ നേരിട്ട് എഴുതി വാങ്ങിയിരുന്നു ഭൂമി വിൽപ്പന വിവാദത്തിലും, കുർബാന ഏകീകരണത്തിലുമടക്കം സിനഡ് തീരുമാനങ്ങളെ തള്ളിയുള്ള വൈദിക നീക്കത്തെ പിന്തുണച്ചതിനാണ് ബിഷപ് ആന്‍റണി കരിയിലിനെതിരായ വത്തിക്കാന്‍റെ നടപടി. വത്തിക്കാൻ സ്ഥാനപതി ദില്ലിയിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടെങ്കിലും ബിഷപ് ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്നാണ് ന്യൂൻഷോ ലെയോപോൾദോ ജെറെല്ലി നേരിട്ട് ബിഷപ്പ് ഹൗസിലെത്തി രാജി എഴുതി വാങ്ങുകയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എറണാകുളം അങ്കമാലി അതിരൂപതയക്ക്…
Read More » -
മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തി 15കാരന്‍ ആത്മഹത്യ ചെയ്തു
അലാസ്‌ക്ക: അമേരിക്കയിലെ അലാസ്‌ക്കയില്‍ മൂന്ന് സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 15കാരന്‍ ആത്മഹത്യ ചെയ്തു. അഞ്ചും എട്ടും 17ഉം വയസ്സുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ലായിരുന്നു. സംഭവ സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ എത്തിച്ചു.
Read More » -
Kerala
വിദ്യാർഥികൾക്ക് തിരുത്തലിന് അവസാന അവസരം; പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് വൈകിട്ട് വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയം ഇന്ന് വൈകിട്ട് അവസാനിക്കും. വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചിരുന്നു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും ഓപ്ഷൻ തിരുത്തലിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്ന് വൈകിട്ടുവരെ സമയം നീട്ടി നൽകിയത്. പരീക്ഷകൾ, സ്ഥലം മാറ്റം തുടങ്ങി ഹയർ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെർവറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ സെർവർ ഡൌണാകുകയായിരുന്നു. സെർവർ ശേഷി…
Read More » -
India
പ്രതിപക്ഷ ആവശ്യത്തിന് ഒടുവിൽ അംഗീകാരം, വിലക്കയറ്റം ലോക്സഭയിൽ ചർച്ചയാകും
ദില്ലി: വിലക്കയറ്റത്തില്‍ ഇന്ന് ലോക് സഭയില്‍ ചര്‍ച്ച നടക്കും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷ ആവശ്യം നിരന്തരം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. ഇന്ധന വില വര്‍ധന, യുക്രെയന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച് പ്രതിരോധം തീര്‍ക്കാനാകും സര്‍ക്കാര്‍ ശ്രമം. ജി എസ് ടി നിരക്ക് വര്‍ധനയിലും വിശദീകരണം നല്‍കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മത പ്രകാരമാണ് നിരക്ക് കൂട്ടിയതെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദം സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചേക്കും. രാജ്യസഭയില്‍ നാളെയാകും ചര്‍ച്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ബഹുമാന പദങ്ങളുപയോഗിക്കാതെ പേര് വിളിച്ച സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തും. ഇക്കാര്യം ഉന്നയിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടിന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഏറെക്കുറേ പ്രക്ഷുബ്ധമായിരുന്നു. ഒരു ദിവസം പോലും പൂര്‍ണ്ണമായി സഭ ചേരാന്‍ കഴിഞ്ഞിരുന്നില്ല. വിലക്കയറ്റം,…
Read More » -
Kerala
കെഎസ്ആര്‍ടിസിയിൽ കലാപകാലം; ഇലക്ട്രിക് ബസ് സിറ്റി സർവീസ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി, റോഡിൽ തടയാൻ സിഐടിയു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയനുകൾ കലാപക്കൊടി ഉയർത്തുകയാണ്. സി.ഐ.ടി.യു. അടക്കം ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി…
Read More » -
NEWS
മുഖക്കുരു മുതൽ മൂലക്കുരു വരെ ചികിത്സിച്ചു മാറ്റാം നാട്ടു വൈദ്യത്തിലൂടെ
നാട്ടു വൈദ്യം എന്നത് നമ്മുടെ നാടിന്റെ നാട്ടറിവുകൾ മാത്രമല്ല,നേരറിവുകളുമായിരുന്നു.ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു നമ്മുടെ പൂർവ്വികർ.ഇങ്ങനെ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്ന അവരുടെ കിഡ്നികളോ ലിവറോ പാർശ്വഫലങ്ങളാൽ നശിച്ചതുമില്ല.എന്തിനേറെ ഷുഗറോ പ്രഷറോ ഒന്നും അവരെ ബാധിച്ചിരുന്നതുമില്ല. ഇന്നത്തെ പുതുതലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്കായി ചിലതിവിടെ പരിചയപ്പെടുത്തുന്നു. മൂലക്കുരു, മലബന്ധം രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്.രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം. കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും.ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാറാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും…
Read More »