രാവിലത്തെ ചൂടുചായ
ഗ്യാസിനെ വരുത്തും
രാവിലെ ഒരു ചൂട്ചായ കുടിച്ചാൽ വലിയ സമാധാനം കിട്ടുമെന്ന് കരുതുന്നവരുണ്ട്. അതിലൂടെ അസിഡിറ്റിയും ഗ്യാസും കുറയുമെന്ന് വിചാരിക്കുന്നവരും ധാരാളമാണ്. ഇതൊന്നുമില്ലെങ്കിലും ചായകുടിശീലം മാറ്റാനാകില്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചൂട്ചായ കുടിക്കുന്നത് അസിഡിറ്റിയേയും ഗ്യാസിനേയും പ്രത്യേകിച്ച് നെഞ്ചെരിച്ചിലിനേയും വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക.
ഇതേപോലെ തന്നെയാണ് മദ്യവും.മദ്യം കഴിച്ചാലും കോളകുടിച്ചാലും ഗ്യാസ് മാറുമെന്ന് കരുതുന്നവർ താൽക്കാലികമായി അങ്ങനെ അനുഭവപ്പെട്ടാലും ക്രമേണ കരളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി എല്ലാവിധ ദഹനപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മനസ്സിലാക്കണം.
സൺസ്ക്രീൻ ലോഷൻ നല്ലതല്ല
സൺസ്ക്രീൻ ലോഷനും പുരട്ടി പുറത്തേക്കിറങ്ങുന്നവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണകവചം ലഭിക്കുമെങ്കിലും അതേ കാരണംകൊണ്ടുതന്നെ വൈറ്റമിൻ ഡി 3 യും കാൽസ്യവും കുറയുമെന്ന കാര്യം പലരുംമറന്നുപോകുന്നു.
ഉപ്പ് അപകടം
ഭക്ഷണത്തിൽ ഉപ്പ് വളരെ അത്യാവശ്യമാണെന്ന് പറയുന്നവർ സസ്യാഹാരങ്ങളിൽ ഉപ്പ് ആവശ്യത്തിന് അടങ്ങിയിട്ടുണ്ടെന്നും അത് കൂടാതെയും ആവശ്യമുണ്ടെങ്കിൽതന്നെ അഞ്ച് ഗ്രാം വരുന്ന ഒരു ടീസ്പൂണിന്റെ എട്ടിൽ ഒരു ഭാഗം മാത്രം മതിയാകുമെന്നും അല്ലാതെ കഴിക്കുന്ന ഉപ്പ് ശരീരത്തിൽ വളരെ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും മനസ്സിലാക്കുക