Month: August 2022
-
NEWS
എംഡിഎംഎ കച്ചവടം; പിടിയിലായ യുവതി വീട്ടില്‍ നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന പേരിൽ
പത്തനംതിട്ട:പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍ക്കുന്നതിനിടെ പിടിയിലായ യുവതി വീട്ടില്‍ നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന പേരില്‍. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ ശനിയാഴ്ച പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍.നായര്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു. അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കഞ്ചാവ് ഉള്‍പ്പടെ കച്ചവടം നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് രണ്ട് കാറുകളും ഒരു ബൈക്കും ഒന്‍പത് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടികൂടി. വലിയതോതില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും ഹോട്ടല്‍ മുറിയില്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
NEWS
അയ്യപ്പൻമാരുടെ പ്രധാന കുളിക്കടവായ വഴിയിടം – കോംപ്ലക്സ് തകർന്നിട്ട് മാസങ്ങൾ
എരുമേലി: അയ്യപ്പൻമാരുടെ പ്രധാന കുളിക്കടവായ എരുമേലി ഓരുങ്കൽ കടവിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമ്മിച്ച വഴിയിടം – കോംപ്ലക്സ് തകർന്നിട്ട് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് കോംപ്ലക്സ് തകർന്നത്.പ്രളയത്തിൽ തകർന്ന ശുചി മുറി, വിശ്രമ കേന്ദ്രം, കോഫീ ബാർ എന്നിവ പുനർ നിർമ്മിച്ച് തീർത്ഥാടകർക്ക് ഉപകാരപ്രദമായി നിലനിർത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.വഴിയാത്രക്കാർക്കും മണ്ഡല കാലത്ത് നൂറുകണക്കിന് അയ്യപ്പൻമാർക്കും പ്രയോജനപ്പെടുന്ന ഒന്നാണിത്.
Read More » -
NEWS
കനത്ത മഴ:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിർദ്ദേശങ്ങൾ;അടിയന്തരസഹായത്തിന് വിളിക്കാം
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അടിയന്തരസഹായത്തിന് 1077 എന്ന ടോൾ ഫ്രീ നമ്പറിലോ 112 എന്ന പോലീസ് കൺട്രോൾ റൂം നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Read More » -
Local
കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തുറയൂർ വാഴയിൽ മീത്തൽ സജീവ് – സിന്ധു ദമ്പതികളുടെ മകൻ അതുൽ (22) ആണ് ട്രെയിൻ തട്ടി മരിച്ചത്. സഹോദരൻ അനൽ. ഇന്നലെ രാത്രി 11 മണിയോടെ ചെങ്ങോട്ടുകാവ് റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടത്. ട്രാക്കിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്തെത്തി. ഫയർഫോഴ്സ് ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
NEWS
കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതി
റാന്നി: തിരുവല്ല- റാന്നി റൂട്ടില്‍ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് രണ്ടു വർഷമായി സർവീസ് നടത്തുന്നില്ലെന്ന് പരാതി.തിരുവല്ലയിൽ നിന്നും ഇരവിപേരൂർ, വെണ്ണിക്കുളം,വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി റാന്നിക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്.വർഷങ്ങളായി നല്ല കളക്ഷനോടെ ഓടിയിരുന്ന ബസ് ആദ്യ കോവിഡ് ലോക്ഡൗൺ കാലത്തോടെയാണ് നിർത്തുന്നത്.പിന്നീട് ലോക്ഡൗൺ പിൻവലിച്ച് എല്ലാ ബസുകളും ഓടിത്തുടങ്ങിയിട്ടും ഈ ബസ് മാത്രം സർവീസ് ആരംഭിച്ചില്ല. രാവിലെ 6.20 നും ഉച്ചയ്ക്ക് 1.10 നും വൈകിട്ട് 4.40 നും തിരുവല്ലയിൽ നിന്ന് റാന്നിക്കും രാവിലെ 8മണി, ഉച്ചയ്ക്ക് 2.45, വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ റാന്നിയിൽ നിന്നും തിരുവല്ലയ്ക്കും സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്. ഈ ബസ് സർവിസ് നടത്താത്തതു മൂലം ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥിരം യാത്രക്കാരാണ് ക്ലേശിക്കുന്നത്.പ്രത്യേകിച്ച് റയിൽവെ സ്റ്റേഷനെ ആശ്രയിക്കുന്നവർ. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ജനപ്രിയ സർവീസായിരുന്നു വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി ഓടിക്കൊണ്ടിരുന്ന ഈ റാന്നി സർവീസ്.ഈ ബസ് സർവ്വീസ് നിര്‍ത്തിയതിനെതിരേ…
Read More » -
NEWS
ഇനിയും ശാപമോക്ഷം ലഭിക്കാതെ ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്
ഈരാറ്റുപേട്ട: ടൂറിസം വികസനത്തെ കുറിച്ച് വാതോരാതെ പറയുമ്ബോഴും വാഗമണ്ണിലേക്കുള്ള വഴി നന്നാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത് 2022 ഫെബ്രുവരിയില്‍ റോഡിന്‍റെ നിര്‍മാണം തുടങ്ങിവച്ചിരുന്നു. 19.9 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ആറ് മാസത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യ ഘട്ടം ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷന്‍ മുതല്‍ തീക്കോയി വരെ ടാറിങ് നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പണികള്‍ നിലച്ചു. കരാറുകാരന്‍ പണികള്‍ നിര്‍ത്തിവച്ചു. നടക്കല്‍ ഭാഗത്ത് ടാര്‍ ചെയ്‌ത ഭാഗം ഇളകി റോഡ് വീണ്ടും കുഴിയായി. ഈരാറ്റുപേട്ടയില്‍ നിന്ന് 7 കിലോമീറ്റര്‍ ഭാഗം ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലും ബാക്കി ഭാഗം വെറ്റ് മിക്‌സും ഇട്ട് നന്നാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കരാറുകാരന്‍ ഒഴിഞ്ഞു പോയതോടെ പണികള്‍ എങ്ങുമെത്താതെയായി. വേറെ കരാറുകാരനെ ചുമതല ഏല്‍പ്പിക്കുമെന്നും പണി ഉടന്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. മഴക്കാലം കൂടിയായതോടെ റോഡിന്‍റെ അവസ്ഥ ഇനിയും…
Read More » -
NEWS
വെണ്ണിക്കുളം കാറപകടം: മരണം 3; കൂടുതൽ പേർക്കായി തിരച്ചിൽ
പത്തനംതിട്ട : തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി.കാറിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് തോട്ടിൽ തിരച്ചിൽ തുടരുകയാണ്. റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ബ്ലെസി ,ഫെബി എന്നിവരാണ് മരിച്ചത്.ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് നാട്ടുകാർ ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു…
Read More » -
NEWS
നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു
മനാമ:നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ (53) ആണ് മരിച്ചത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 32 വര്‍ഷമായി പ്രവാസിയായിരുന്ന മുഹമ്മദ് ഹുസൈൻ കഴിഞ്ഞ 11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്‍മയുടെ മുഹറഖ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ – ഹലീമ. മക്കള്‍ – ഫവാസ് ഹുസൈന്‍ (ബഹ്റൈന്‍), ഫൈസല്‍ ഹുസൈന്‍ (ദുബൈ), ഫാത്തിമ ഹുസൈന്‍, നാജിയ ഹുസൈന്‍.
Read More » -
NEWS
ബംഗാളിൽ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു
കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രിയാണ് അപകടം. പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 16 പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10 പേര്‍ ഇതിനകം മരണമടഞ്ഞിരുന്നു. മറ്റുള്ളവരുടെ നില സാരമുള്ളതല്ല. 27 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സിതാള്‍കുച്ചി സ്വദേശികളാണ് ഇവര്‍.
Read More » -
NEWS
ഏഴ് മാസം ഗർഭിണിയായ റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
റാന്നി : ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്.ഗര്‍ഭസ്ഥശിശുവും മരിച്ചു. മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്ന യുവതി കാമുകനൊപ്പമാണ് താമസിച്ചിരുന്നത്.ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More »