NEWS

ആപ്പുകൾ ‘ആപ്പാകുമ്പോൾ’; ട്രൂകോളര്‍ ആപ്പ് ഒഴിവാക്കാൻ ചെയ്യേണ്ടത്

സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ട്രൂകോളര്‍ ആപ്പിന്റെ ലക്ഷ്യം.അതിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താന്‍ കഴിയും. അതായത്, വിളിക്കുന്നയാള്‍ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.
അറിയാത്ത നമ്ബരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാതെ തന്നെ വിളിക്കുന്നയാളുടെ പേര് ട്രൂകോളറിലൂടെ അറിയാം എന്നതാണ് ഇതിന്റെ മേന്‍മ.എന്നാൽ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നുള്ള കോണ്‍ടാക്റ്റ് വിശദാംശങ്ങളും ട്രൂകോളര്‍ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.അതായത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന്.ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ പേരും നമ്ബറും എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ കഴിയുന്ന രണ്ട് മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ആദ്യം നിങ്ങള്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക. ഇതിനകം ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, ഇവിടെ ലോഗിന്‍ ചെയ്യേണ്ടതുണ്ട്.ഹാംബര്‍ഗര്‍ ഐക്കണിലേക്ക് പോകണം. ഇവിടെ നിങ്ങള്‍ക്ക് സെറ്റിംഗ് ഓപ്ഷന്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുക. പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം. ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യണം.
അല്ലെങ്കിൽ അണ്‍ലിസ്റ്റിന്റെ സഹായം തേടണം. ഇതിനായി ഉപയോക്താക്കള്‍ http://www.truecaller.com/unlisting/ എന്നതിലേക്ക് പോകേണ്ടതുണ്ട്.ഇവിടെ നിങ്ങളുടെ രാജ്യത്തിന്റെ കോഡിനൊപ്പം മൊബൈല്‍ നമ്ബര്‍ നല്‍കണം. തുടര്‍ന്ന് അണ്‍ലിസ്റ്റ് ക്ലിക്ക് ചെയ്യുക. ഇതുവഴി ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ നമ്ബര്‍ നീക്കം ചെയ്യാം.

ഇതിന് ശേഷവും നിങ്ങള്‍ ട്രൂകോളറില്‍ നമ്ബര്‍ കാണുന്നുവെങ്കില്‍, അത് ഹിസ്റ്ററി അല്ലെങ്കില്‍ കാഷെ മെമ്മറി മൂലമാണ്. അവ ഡിലീറ്റ് ചെയ്യുന്നതോടെ, നിങ്ങളുടെ പേര് മറയ്ക്കപ്പെടും.

Back to top button
error: