കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത യുവതിയെ ശല്യംചെയ്തയാൾ അറസ്റ്റിൽ. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് മുഴങ്ങിൽ വീട്ടിൽ ശാന്തകുമാരൻ നായരുടെ മകൻ പ്രസന്നകുമാറി (47)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എറണാകുളം വൈറ്റിലയിൽനിന്നു കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രചെയ്ത യുവതിയെയാണ് പിൻസീറ്റിൽ ഇരുന്ന് യാത്രചെയ്ത പ്രസന്നകുമാർ കയറിപ്പിടിച്ചത്.
യുവതി ബഹളംവെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ കടുത്തുരുത്തി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.