ലാഹോര്‍: ഭാര്യയെ ബ്ലാക്ക്മെയില്‍ ചെയ്തെന്നും അവിഹിത ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിളിന്റെ മൂക്കും ചുണ്ടും ചെവിയും മുറിച്ചു. പോലീസ് കോണ്‍സ്റ്റബിളായ ഖാസിം ഹയാത്തിനെ മുഹമ്മദ് ഇഫ്തിഖര്‍ എന്നയാളും സംഘവും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. പാക് പഞ്ചാബിലെ ജാങ് ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്ത് തന്റെ ഭാര്യയെ പീഡനത്തിനു വിധേയയാക്കിയെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തെന്നുമാണ് പ്രതി ഇഫ്തിഖറിന്റെ വാദം.
കഠിനമായ മര്‍ദനമേല്‍പ്പിച്ചശേഷമാണ് പോലീസുകാരന്റെ അവയവങ്ങള്‍ മുറിച്ചതെന്നു പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള ഹയാത്ത് ജാങ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് ഇഫ്തിഖറിന്റെ പരാതിയില്‍ കഴിഞ്ഞ മാസം സ്ത്രീപീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം ഹയാത്തിനെതിരേ കേസെടുത്തിരുന്നു.