Month: August 2022

  • Kerala

    പുലര്‍ച്ചെ പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് കോടനാട്ട് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശപൗരന്മാരടക്കമുള്ളവരെ രക്ഷപ്പെടുത്തി

    കൊച്ചി: വെള്ളക്കെട്ടിനെ തുടര്‍ന്ന് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പെരിയാറിന് അടുത്തുള്ള റിസോര്‍ട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. രണ്ട് വിദേശികളും ഫോര്‍ട്ട് കൊച്ചി സ്വദേശികളായ കുടുംബവും റിസോര്‍ട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അഗ്‌നി രക്ഷാസേനയും, പൊലീസും റവന്യൂ അധികൃതരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റി.  

    Read More »
  • Kerala

    അഞ്ച് നദീതീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മീഷന്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മീഷന്‍. പുല്ലകയാര്‍, മാടമണ്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളിലാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ തുടരുന്ന ശക്തമായ മഴയില്‍ നദികളില്‍ ക്രമാതീതമായ അളവില്‍ ഒഴുക്ക് കൂടിയിട്ടുണ്ട്. പ്രളയസാഹചര്യം മുന്‍നിര്‍ത്തി പല ജില്ലകളിലും നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി പുഴ, പമ്പ, മൂവാറ്റുഴ, പെരിയാര്‍, നെല്ലിയാമ്പതി നൂറടി പുഴ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അച്ചന്‍കോവിലാര്‍ മണിമല നദികള്‍ കരതൊട്ട് ഒഴുകുകയാണ്. എറണാകുളം ഏലൂര്‍ കുട്ടിക്കാട്ടുകരയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകയാണ്. പ്രദേശത്തെ 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് പെരുവണ്ണാമൂഴിയിലും കുറ്റ്യാടി പുഴയിലും നീരൊഴുക്ക് കൂടി. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു…

    Read More »
  • Kerala

    ഒരാള്‍ക്കുകൂടി മങ്കിപോക്‌സ്; സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍നിന്ന് എത്തിയ മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ജൂലൈ 27ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴിയാണ് മുപ്പതുകാരനായ യുവാവ് എത്തിയത്. ഇയാളുമായി സമ്പര്‍ക്കമുള്ള അച്ഛന്‍, അമ്മ, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി അതേസമയം, തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്‌സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതേസമയം, മങ്കിപോക്‌സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം…

    Read More »
  • Kerala

    മൂന്നുദിവസം അതിശക്തമായ മഴ, 2018ന് സമാനമായ സ്ഥിതിയില്ല, ജാഗ്രത വേണം: സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ. ജനമണി

    ന്യൂഡല്‍ഹി: കേരളത്തില്‍ 2018 ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതി നിലനില്‍ക്കുന്നില്ലെന്നും എന്നാല്‍, അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ ജനമണി. തീവ്രപ്രളയത്തിന് സാധ്യതയില്ലെങ്കിലും എല്ലാ ജാഗ്രതയും പുലര്‍ത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. സംസ്ഥാനത്ത് അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനുള്ള സാധ്യതയാണുള്ളത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഓഗസ്റ്റ് നാല് വരെ 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

    Read More »
  • Kerala

    ബംഗളുരുവില്‍ വാടകവീട്ടുടമ വീട്ടില്‍ തളിച്ച കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു, അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍

    ബെംഗളൂരു: കീടനാശിനി ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പില്‍ രായരോത്ത് വിനോദ്കുമാര്‍-നിഷ ദമ്പതിമാരുടെ മകള്‍ അഹാന(8)യാണ് മരിച്ചത്. വീട്ടില്‍ തളിച്ച കീടനാശിനി ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്കുമാറും നിഷയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബംഗളുരുവില്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് വിനോദ്കുമാര്‍. വസന്ത്നഗറിലെ മാരിയമ്മന്‍ കോവിലിന് സമീപം വാടകവീട്ടിലാണ് വിനോദ്കുമാറും കുടുംബവും താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ താമസിക്കുന്ന വീട് കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനായി രണ്ടുദിവസത്തേക്ക് മാറിനില്‍ക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിനോദ്കുമാറും കുടുംബവും വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് വന്നു. ഇതിനിടെ വീട്ടുടമ വീട്ടില്‍ കീടനാശിനി തളിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വിനോദും കുടുംബവും തിരിച്ചെത്തിയത്. വീട്ടിലെത്തി കിടന്നുറങ്ങിയ മൂവര്‍ക്കും രാവിലെ എട്ടുമണിയോടെ ചെറിയരീതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രാക്ഷീണമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പത്തുമണിയായതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി മൂവരും അവശനിലയിലായി. ഇതോടെ വിനോദ്കുമാര്‍…

    Read More »
  • Kerala

    സ്പീഡല്‍പ്പം കൂടി! മുന്നില്‍പോയ ലോറിയുടെ പിന്നിലിടിച്ച് മിന്നല്‍; വാതില്‍ തുറക്കാനാകാതെ ഉള്ളില്‍ക്കുടുങ്ങി യാത്രക്കാര്‍

    ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് ലോറിയുടെ പിന്നിലിടിച്ച് യാത്രക്കാര്‍ ഉള്ളില്‍ക്കുടുങ്ങി. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. തിരുവന്തപുരത്തുനിന്നു കാസര്‍ഗോഡേക്ക് പോകുകയായിരുന്ന മിന്നല്‍ബസ് മുന്നില്‍ ഒരേദിശയില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടമുണ്ടായശേഷം ആളുകളെ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോഴാണ് വാതില്‍ തുറക്കാനാകാതെ കുടുങ്ങിയതായി അറിയുന്നത്. തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുള്ള അഗ്നിശമനസേന എത്തി ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് ഡോര്‍ തുറന്നാണ് പരുക്കേറ്റവരെ ഉള്‍പ്പെടെ പുറത്തിറക്കിയത്. ബസില്‍ ഡ്രൈവറും കണ്ടക്ടറും കൂടാതെ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചിലര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. പിന്നീട് അഗ്നിശമനസേന ഇരുവാഹനങ്ങളും റോഡില്‍നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ബദറുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍മാരായ എസ്. സനല്‍കുമാര്‍, കെ.ആര്‍. അനീഷ്, രതീഷ്.പി, രതീഷ് ആര്‍, ജോബിന്‍ വര്‍ഗീസ്, കെ.എസ്. ആന്റണി, യേശുദാസ് അഗസ്റ്റിന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

    Read More »
  • NEWS

    വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച പാസ്റ്ററുടെയും മക്കളുടെയും സംസ്കാരം നാളെ

    റാന്നി: റാന്നി-തിരുവല്ല റൂട്ടിൽ വെണ്ണിക്കുളം കല്ലുപാലത്തിൽ നിന്നും കാർ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച പൂവൻമല ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ വി.എം.ചാണ്ടി (47), മക്കളായ ഫേബ (24), ബ്ലെസി (19) എന്നിവരുടെ സംസ്കാരം നാളെ 11ന് ഇടുക്കി അണക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ഇന്നലെ രാവിലെ 7.10നായിരുന്നു അപകടം.ബസിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.മണിമലയാർ കരകവിഞ്ഞ് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ അടിത്തട്ടിലേക്കു താഴ്ന്നുപോയ കാർ 20 മിനിറ്റിനു ശേഷമാണു കണ്ടെത്താനായത്. മൂവരെയും ചില്ലു തകർത്ത് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പൂവന്മല സഭയുടെ പാസ്റ്ററാണ് ചാണ്ടി. ഷാന്റിയാണ് ഭാര്യ.മക്കൾ ഇരുവരും പരുമല കോളജിലെ വിദ്യാർഥികളായിരുന്നു.

    Read More »
  • NEWS

    ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് മരണം 10

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിലും മണ്ണിടിച്ചിലിലും മരണം പത്തായി. കണ്ണൂരില്‍ രണ്ടര വയസുകാരിയടക്കം  നാല് മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരി ഒലിച്ചുപോകുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാല്‍ സബ് സെന്റര്‍റിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകള്‍ നുമാ ദാസ്മിനാണ് മരിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ…

    Read More »
  • NEWS

    കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിൽ;ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

    മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ പെയ്തത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറിയിട്ടുണ്ട്.       ഇതേത്തുടർന്ന് മഡ്ഗാവ് ജങ്ഷന്‍- മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിൻ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിപ്പില്‍ പറയുന്നു.

    Read More »
  • NEWS

    എംഡിഎംഎ വില്‍പ്പന; തിരുവനന്തപുരത്ത് യുവതി അടക്കം നാലു പേർ പിടിയിൽ

    തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടി.യുവതി അടക്കം നാലു പേരാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി അഷ്കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് , കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി സീന എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അഷ്കര്‍  ബെംഗളൂരുവില്‍നിന്നും എംഡിഎംഎയുമായി എത്തുമെന്ന രഹസ്യ വിവരമറിഞ്ഞ ശ്രീകാര്യം പൊലീസ് ഇന്നലെ രാവിലെ 11ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 74 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.     കുടുംബമെന്ന് വ്യാജേനയായിരുന്നു ഇവര്‍ ആക്കുളത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പന നടത്തി വന്നത്.കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.     കഴിഞ്ഞ ദിവസം കൊച്ചിയിലും പന്തളത്തും എംഡിഎംഎ വിൽപ്പന നടത്തിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.ഇക്കൂട്ടത്തിലെല്ലാം യുവതികൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

    Read More »
Back to top button
error: