Month: August 2022
-
Kerala
നാളത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റി, അതിതീവ്ര മഴയെത്തുടര്‍ന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ചടങ്ങ് മാറ്റിയത്
നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും എന്നാണ് തീരുമാനിച്ചിരുന്നത്. അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവച്ച വിവരം സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആണ് അറിയിച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് . കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ജെ. സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ. പി കുമാരനാണ് ഇത്തവണ ലഭിക്കുക. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍. കെ, ജനപ്രീതി നേടിയ…
Read More » -
NEWS
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി;ബി.ജെ.പിയുടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി അറസ്റ്റിൽ
പാലക്കാട്: എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ 20 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. സംഭവത്തിൽ അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി വില്ലേജില്‍ ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണന്‍ പിടിയിലായി. ബി.ജെ.പിയുടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും കണ്ടെത്തി നശിപ്പിച്ചത്.
Read More » -
Crime
ഭാര്യയെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കിയതില്‍ പ്രകോപിതനായ ഭര്‍ത്താവ് സ്‌കൂട്ടറില്‍നിന്ന് പെട്രോള്‍ ഊറ്റി ഓഫീസിന് തീയിട്ടു; അറസ്റ്റ്
വൈക്കം: ഭാര്യയെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കിയതില്‍ പ്രകോപിതനായി ഓഫീസിന് തീവച്ച ഭര്‍ത്താവ് അറസ്റ്റില്‍. അക്കരപ്പാടം കെ.പി.എം.എസ്. 1369-ാം നമ്പര്‍ ശാഖായോഗ മന്ദിരത്തിനു തീവച്ച കേസില്‍ കരിയില്‍ പുത്തന്‍വീട്ടില്‍ എസ്. സുനില്‍ കുമാര്‍ (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈക്കം പോലീസിലെത്തി സുനില്‍ കുമാര്‍ കീഴടങ്ങുകയായിരുന്നു. ജൂണ്‍ 22-ന് വൈകീട്ട് മൂന്നു മണിയോടെയാണ് സുനില്‍ കുമാര്‍ ശാഖ ഓഫീസിന് തീയിട്ടത്. കെ.പി.എം.എസ്. മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്‍ കമ്മിറ്റി അംഗമായിരുന്ന സുനിലിന്റെ ഭാര്യയെ തല്‍സ്്ഥാനത്തുനിന്നു മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ സുനില്‍ സ്വന്തം സ്‌കൂട്ടറില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം തീയിടുകയായിരുന്നു. തീപിടിത്തത്തില്‍ ഓഫീസില്‍ ഉണ്ടായിരുന്ന കസേരകള്‍, പടുത, പന്തല്‍ സാമഗ്രികള്‍ മേല്‍ക്കൂര ഷീറ്റ് തുടങ്ങിയവ പൂര്‍ണമായി കത്തിനശിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
NEWS
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.അതേസമയം പരീക്ഷകള്‍ക്ക് മാറ്റമില്ല.
Read More » -
Crime
കൈകാണിച്ച ബസുകളൊന്നും നിര്‍ത്തിയില്ല, ഒടുവില്‍ കണ്ട കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു: യുവാവ് അറസ്റ്റില്‍
മുഹമ്മ: കൈകാണിച്ചിട്ടും ബസുകള്‍ നിര്‍ത്താതെ പോയ ദേഷ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റില്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് 12-ാം വാര്‍ഡ് അംബേദ്കര്‍ കോളനിയില്‍ അഭിലാഷിനെ(25)യാണ് മുഹമ്മ പോലീസ് അറസ്റ്റുചെയ്തത്. കല്ലേറില്‍ ചില്ലുതകര്‍ന്ന് ഡ്രൈവര്‍ പി.പി. ജോര്‍ജിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ 28-ന് വൈകീട്ട് 6.30-നു പുത്തനങ്ങാടി ഫെഡറല്‍ ബാങ്കിനു സമീപത്തുവെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരുമായി കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കു പോവുകയായിരുന്നു ബസ്. വിവിധ ബസുകള്‍ക്കും കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനാലാണ് പിന്നാലെവന്ന ബസിനു കല്ലെറിഞ്ഞതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Read More » -
NEWS
കേരളത്തിൽ അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ (ആഗസ്റ്റ് 3) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എങ്കിലും തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുകളും നടത്തണമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികളിൽ തൃശൂർ, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം , കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെയും ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ ഇന്ന് ലഭിക്കുകയുണ്ടായി. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്…
Read More » -
NEWS
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്രുതി (ആറ്), ജ്ഞാനശ്രീ (11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സുള്ള്യയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടിന് പിറകിലെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മുതിര്‍ന്നവര്‍ വീട്ടിന് പുറത്തേക്കോടിയെങ്കിലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കേരള കര്‍ണാടക അതിര്‍ത്തി മേഖലയില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്.
Read More » -
Crime
ചെറായി ബീച്ചില്‍നിന്ന് രാത്രി വീട്ടിലേക്ക് പോയ പതിനെട്ടുകാരിയോട് ലിഫ്റ്റ് ചോദിച്ചുകയറി താമസസ്ഥലത്തെത്തിച്ച് പീഡനം; യുവാവ് അറസ്റ്റില്‍
ചെറായി: ലിഫ്റ്റ് ചോദിച്ച് കൂട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തിവന്നിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍ വീട്ടില്‍ പി.എസ്. ശ്രീനാഥ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ചെറായി ബീച്ചില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പെണ്‍കുട്ടിയോട് ലിഫ്റ്റ് ചോദിച്ച് ശ്രീനാഥ് വണ്ടിയില്‍ കയറി. ബീച്ചില്‍ നിന്നു തിരിയുന്നിടത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഇയാള്‍ തുടര്‍ന്ന് തന്റെ കസ്റ്റഡിയിലുള്ള കെട്ടിടവളപ്പിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നാല്‍പ്പത്താറു വയസുകാരനായ പ്രതിയെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. മുനമ്പം ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വി.കെ. ശശികുമാര്‍, ടി.കെ. രാജീവ്, എം.ബി. സുനില്‍കുമാര്‍, എ.എസ്.ഐ. കെ.എസ്. ബൈജു, സി.പി.ഒ. കെ.പി. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനാഥിനെ റിമാന്‍ഡ് ചെയ്തു.
Read More » -
India
‘ഗംഗാനദിയൊരു പുണ്യനദി. ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല,’ ഉത്തരാഖണ്ഡ് ഹൈക്കോടതി
ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്ത് തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്നും അത് പുണ്യമായ ജലാശയത്തിന്റെ പവിത്രതയെ മലിനമാക്കുന്നെന്നുമാണ് കോടതിയുടെ നിരീക്ഷണം. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പന ശാലകള്‍ നിരോധിക്കണം എന്നാണ് ഹൈകോടതി നിര്‍ദേശം. ഗംഗാ നദിയുടെ തീരത്ത് നിന്ന് 105 മീറ്റര്‍ അകലെയുള്ള തന്റെ ഇറച്ചിക്കട മാറ്റാന്‍ ഉത്തരവിട്ട ഉത്തരകാശി ജില്ലാ പഞ്ചായത്ത് 2016ല്‍ നല്‍കിയ നോടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേശി എന്നയാള്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഖുറേശിയുടെ മാംസക്കട ഏഴ് ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ഫെബ്രുവരി 27 നാണ് ജില്ലാ പഞ്ചായത്ത് നോടീസ് നല്‍കിയത്. തുടര്‍ന്ന് നോടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേശി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിസമ്മതിച്ചതില്‍ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ…
Read More »
