മുഹമ്മ: കൈകാണിച്ചിട്ടും ബസുകള്‍ നിര്‍ത്താതെ പോയ ദേഷ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റില്‍.
തണ്ണീര്‍മുക്കം പഞ്ചായത്ത് 12-ാം വാര്‍ഡ് അംബേദ്കര്‍ കോളനിയില്‍ അഭിലാഷിനെ(25)യാണ് മുഹമ്മ പോലീസ് അറസ്റ്റുചെയ്തത്. കല്ലേറില്‍ ചില്ലുതകര്‍ന്ന് ഡ്രൈവര്‍ പി.പി. ജോര്‍ജിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ 28-ന് വൈകീട്ട് 6.30-നു പുത്തനങ്ങാടി ഫെഡറല്‍ ബാങ്കിനു സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.
യാത്രക്കാരുമായി കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കു പോവുകയായിരുന്നു ബസ്. വിവിധ ബസുകള്‍ക്കും കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനാലാണ് പിന്നാലെവന്ന ബസിനു കല്ലെറിഞ്ഞതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.