NEWS

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്രുതി (ആറ്), ജ്ഞാനശ്രീ (11) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ സുള്ള്യയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

വീടിന് പിറകിലെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മുതിര്‍ന്നവര്‍ വീട്ടിന് പുറത്തേക്കോടിയെങ്കിലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

 

 

 

ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കേരള കര്‍ണാടക അതിര്‍ത്തി മേഖലയില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്.

Back to top button
error: