Month: August 2022
-
India
തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധ സിനിമാ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമായ എസ്.ആര്‍. പ്രഭു, കലെയ്പുള്ളി താണു, അന്‍പുചെഴിയാന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയവരുമായി ബന്ധപ്പെട്ട 40-ലേറെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഇവരുടെ ഓഫീസുകളിലും വീടുകളിലും ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്‍പുചെഴിയാന്റെ നുഗമ്പാക്കത്തെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. ചെന്നൈയ്ക്ക് പുറമേ മധുരയിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.
Read More » -
Kerala
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇനി അതിശക്തമായ മഴ ഈ ഘട്ടത്തിൽ ഉണ്ടാകില്ല
പ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥയുടെ വ്യതിയാനങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്ന ക്യാപ്റ്റൻ നോബിൾ പെരേരയുടെ പ്രവചനം കാസർഗോഡ് ജില്ലയിൽ നാളെ ശക്തമായ മഴ പ്രതീക്ഷിക്കാം. കണ്ണൂരിന്റെ തെക്കൻ പ്രദേശങ്ങളിലും, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും അതി ശക്തമായ മഴ ഇന്നും നാളെയും ഉണ്ടാകും. ഈ ജില്ലക്കാർ ശ്രദ്ധിക്കുക പാലക്കാടു ജില്ലയുടെ വടക്കൻ പ്രദേശങ്ങളിൽ ഇടവിട്ട ശക്തമായ മഴ. മറ്റിടങ്ങളിൽ ശരാശരി മഴ. രാത്രി മുതൽ പരക്കെ ഇടവിട്ട ശക്തമായ മഴ ഉണ്ടാകും. അതിശക്തമായ മഴ എറണാകുളം, ഇടുക്കി ജില്ലകളിലും, കോട്ടയം തൃശൂർ ജില്ലകളുടെ മലയോരങ്ങളിൽ ഉണ്ടാകും. ഇടുക്കിയിൽ നാളെയും അതി ശക്തമായി മഴ ഉണ്ടാകും. ഇടുക്കി ജില്ലക്കാർ ജാഗ്രത പാലിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇനി അതിശക്തമായ മഴ ഈ ഘട്ടത്തിൽ ഉണ്ടാകില്ല.
Read More » -
NEWS
സൂക്ഷിക്കുക: നദികളിലെല്ലാം കുത്തൊഴുക്കാണ്; സാഹസത്തിന് മുതിരരുത്
പത്തനംതിട്ട : വെള്ളപ്പൊക്ക സമയത്തെ ഒരു പ്രധാന കാഴ്ചയാണ് നദികളിൽ കൂടി ഒഴുകിവരുന്ന തടിപിടുത്തം.മഴക്കാലത്ത് മണ്ണിടിച്ചിലിലും മറ്റും കാട്ടിൽ നിന്ന് ധാരാളം തടികൾ ഒഴുകിയെത്താറുണ്ട്.നദികളിലെ അടിയൊഴുക്ക് പ്രവചനാതീതമാണ്.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്ത്വം പുലർത്തുക. അതേപോലെ മറ്റൊന്നാണ് മീൻപിടിത്തം.വെറുതെ ഒരു രസത്തിനോ ആഹാരത്തിനായോ കച്ചവടത്തിനായോ ഒക്കെ ഇറങ്ങിപ്പുറപ്പെടുന്നവരാണിവർ.നദികളിലെയായാലും മറ്റ് ജലാശയങ്ങളിലെ ആയാലും വെള്ളത്തിന്റെ അളവും ആഴവും പലപ്പോഴും നിങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും.അതിലുപരിയാണ് മഴക്കാലത്ത് വന്നടിയുന്ന ചേറും മണലും.കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേരാണ് മരിച്ചത്.കാർ തോട്ടിലെ ചെളിയിൽ പുതഞ്ഞുപോയത് കാരണം ഉയർത്താൻ വൈകിയതാണ് മൂന്നുപേരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.നൂറുകണക്കിന് നാട്ടുകാർ ഇരുപത് മിനിറ്റോളം ശ്രമിച്ചിട്ടും നടക്കാതായതോടെ അവസാനം ക്രെയിൻ എത്തിച്ചാണ് കാർ ഉയർത്തിയത്.അപ്പോഴേക്കും കാറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചിരുന്നു. അടുത്തത് വെള്ളം കാണാനെത്തുന്നവരുടെ കൂട്ടമാണ്.ഒരിക്കലും വെള്ളം കണ്ടിട്ടില്ലാത്തവരെപ്പോലെയാണ് മഴക്കാലത്ത് നദികളുടെയും തോടുകളുടെയും കരയിൽ ജനം തടിച്ചുകൂടുന്നത്.കാലൊന്ന് തെറ്റിയാൽ തൊട്ടടുത്ത് കാലൻ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക. അതേപോലെ മഴക്കാലത്ത്…
Read More » -
Kerala
കെഎസ്ആര്‍ടിസി: ശമ്പളം കൊടുക്കാം, സമയം വേണമെന്ന് സര്‍ക്കാര്‍, എം.എല്‍.എമാര്‍ക്ക് ഇളവെന്തിനെന്ന് ഹൈക്കോടതി; യൂണിയനുകള്‍ക്കും വിമര്‍ശനം
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഞ്ചാം തീയതി ശമ്പളം നല്‍കുന്നത് സംബന്ധിച്ച് നടപടികളെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുമാസം കൂടി സാവകാശം വേണമെന്ന് ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാനായി 50 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായാണ് പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിച്ചത്. എന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പ് മൂലം സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വൈകി. കഴിഞ്ഞ രണ്ട് വര്‍ഷമായി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സൗജന്യയാത്രാ ഇനത്തില്‍ ലക്ഷക്കണക്കിനു രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ളതിനെപ്പറ്റിയുള്ള കോര്‍പറേഷന്റെ പരാമര്‍ശത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു. എംഎല്‍എമാര്‍ക്ക് എന്തിനാണ് കെഎസ്ആര്‍ടിസി യാത്രാനിരക്കില്‍ ഇളവ് എന്നും കോടതി ചോദിച്ചു. മുന്‍ മുഖ്യമന്ത്രി പികെവി വരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.…
Read More » -
NEWS
വൈദ്യുതി ബോർഡിന്റെ അറിയിപ്പ്
കേരളത്തിൽ വ്യാപകമായി തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി കെ എസ് ഇ ബി ജീവനക്കാർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക.…
Read More » -
Kerala
‘ഒരു പുരുഷനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്നല്ല’ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്
അരങ്ങിനെ ഉത്സവമാക്കുന്ന ഗായികയാണ് രഞ്ജിനി ജോസ്. സംഗീത പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായ രഞ്ജിനി ചില സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പാൾ. ‘ഒരാണിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്നല്ല’ എന്ന് രഞ്ജിനി പറയുന്നു. ‘ഇത്തരം കാര്യങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്ന മഞ്ഞപത്രക്കാര്‍ക്കും അത് വായിക്കുന്നവര്‍ക്കും മാത്രമാണ് രസം. എന്തിനാണ് കുറച്ച് മാസങ്ങളായി തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല’ രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ‘മഞ്ഞ പത്രക്കാര്‍ക്കും ഒരു പണിയുമില്ലാതിരിക്കുന്നവര്‍ക്കും ഇതൊക്കെ രസമാണ്. മനസിലാക്കേണ്ട കാര്യം, എല്ലാവരും മനുഷ്യരാണ് എന്നുള്ളതാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. ഒന്നോ രണ്ടോ തവണയാണങ്കില്‍ വിട്ട് കളയാം. ഒരുപാട് തവണ ആകുമ്പോള്‍ പ്രതികരിച്ചു പോകും. ഒരു പുരുഷന്റെ കൂടെയുള്ള ഫോട്ടോ ഇട്ട് ഒരു ബര്‍ത്ഡേ വിഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി ബന്ധമുണ്ടെന്നോ വിവാഹം ചെയ്യാന്‍ പോവുകയാണെന്നോ അല്ല അതിനര്‍ത്ഥം. അത്…
Read More » -
NEWS
മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ
സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ.കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരിയായ മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് പിടിയിലായത്. ഇവരിൽനിന്ന് 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് ഉദ്യോഗസ്ഥർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്.
Read More » -
Kerala
രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്
തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത തൃശ്ശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക് പുറപ്പെടും. മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘത്തോട് ചാലക്കുടിയിലേക്ക് തിരിക്കാനാണ് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് തൃശ്ശൂരില്‍ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് ഏനാംമാക്കലിലാണ്. വെറ്റിലപ്പാറ, മതിലകം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇതുവരെ ഇരുന്നൂറോളം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വനമേഖലകളിലും തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബോട്ടുകളുമായി എത്തുന്ന മത്സ്യത്തൊഴിലാളികളെ ചാലക്കുടി മേഖലയില്‍ വിന്യസിക്കും.
Read More » -
Kerala
വാഹനത്തിൽ വെള്ളം കയറിയാൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്; അറിഞ്ഞിരിക്കുക ഈ പ്രധാനകാര്യങ്ങള്‍
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനമാകെ കനത്ത മഴയാണ്. പല പ്രദേശങ്ങളിലും റോഡും വീടുമൊക്കെ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. വാഹനങ്ങളിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് ഇപ്പോഴും പലര്‍ക്കും വലിയ ഗ്രാഹ്യമുണ്ടാകില്ല. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം. 1. വെള്ളക്കെട്ട് കടക്കരുത് മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്‍തമായിട്ടാണ്. ഇതിലൂടെ വെള്ളം വാഹനത്തിന് അകത്തു കടന്നേക്കാം. 2. വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത് വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക. ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക. 3. നിരപ്പായ പ്രതലം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ…
Read More » -
Kerala
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഒന്‍പതായി; ഏറ്റവും ഒടുവിലെ നില ഇങ്ങനെ…
തിരുവനന്തപുരം: മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഒന്‍പതായി. തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ഇനി അവധി പ്രഖ്യാപിക്കാനുള്ളത്. റെഡ് അലെര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരും വയനാടും അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി സംബന്ധിച്ച ഒടുവില്‍ കിട്ടിയ വിവരങ്ങള്‍. പത്തനംതിട്ട: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. ആലപ്പുഴ: ജില്ലയില്‍ റെഡ് അലര്‍ട്ട് നില നില്‍ക്കുന്നതിനാല്‍ പ്രൊഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയം: അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍…
Read More »